Jio 200GB Offer: ജിയോ സിമ്മുണ്ടെങ്കിൽ 90 ദിവസത്തേക്ക് Unlimited കോളിങ്ങും, ബൾക്ക് ഡാറ്റയും ചെറിയ തുകയ്ക്ക്!

Jio 200GB Offer: ജിയോ സിമ്മുണ്ടെങ്കിൽ 90 ദിവസത്തേക്ക് Unlimited കോളിങ്ങും, ബൾക്ക് ഡാറ്റയും ചെറിയ തുകയ്ക്ക്!

Jio 200GB Offer: റിലയൻസ് ജിയോ വരിക്കാർക്ക് 90 ദിവസം വാലിഡിറ്റിയുള്ള ഒരു മികച്ച പ്ലാനിനെ കുറിച്ച് അറിയണ്ടേ? ദീർഘകാല വാലിഡിറ്റിയുള്ള പ്ലാൻ അന്വേഷിക്കുന്നവർക്ക് ഇത് മികച്ച ചോയിസാണ്. കുറഞ്ഞ നിരക്കിൽ അൺലിമിറ്റഡ് കോളിങ്, ഡാറ്റ, എസ്എംഎസ് സേവനങ്ങൾ ഈ പാക്കേജിൽ അനുവദിച്ചിട്ടുണ്ട്.

Digit.in Survey
✅ Thank you for completing the survey!

Jio 200GB Plan

90 ദിവസത്തേക്ക് ബൾക്ക് ഡാറ്റ ലഭിക്കുന്ന പ്രീ പെയ്ഡ് പാക്കേജാണിത്. ഇതിൽ 200ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ദീർഘകാല ഡാറ്റയും കോളിംഗ് ആനുകൂല്യങ്ങളും ആഗ്രഹിക്കുന്നവർക്ക് ഇത് അനുയോജ്യമാണ്.

ഈ ജിയോ പ്രീപെയ്ഡ് പ്ലാനിന് വില 899 രൂപയാണ്. ഇത് നിങ്ങൾക്ക് 90 ദിവസത്തെ പൂർണ വാലിഡിറ്റി ഉറപ്പുനൽകുന്നു. പ്ലാനിലെ ഡാറ്റ, കോളിങ് ആനുകൂല്യങ്ങളെ കുറിച്ച് അറിയണമെങ്കിൽ വിശദ വിവരങ്ങൾ ഇതാ…

Jio Rs 899 Plan: ആനുകൂല്യങ്ങൾ

ആകെ 200GB ഹൈ-സ്പീഡ് ഡാറ്റയാണ് ജിയോ അനുവദിച്ചിട്ടുള്ളത്. എന്നുവച്ചാൽ ദിവസേന 2GB ഇന്റർനെറ്റ് ആസ്വദിക്കാം. ഇതുകൂടാതെ 20GB ബോണസ് ഡാറ്റയും ലഭിക്കുന്നു. ഇങ്ങനെ മൊത്തം 200 ജിബിയാണ് ഇന്ർനെറ്റ്.

തുടർച്ചയായി ഇന്റർനെറ്റ് സ്ട്രീമിംഗ് നടത്തുന്നവർക്കും, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും മികച്ച ചോയിസാണ്. 4ജി കണക്റ്റിവിറ്റിയുള്ളവർക്ക് ഇത് പ്രയോജനകരമാകും. അതേസമയം 5ജി കവറേജുള്ളവർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കും.

jio

ഇതിൽ പരിധിയില്ലാത്ത കോളുകളും പ്രതിദിനം 100 എസ്എംഎസ്സും ഉൾപ്പെടുന്നു. ഈ ബേസിക് ടെലികോം സേവനങ്ങൾക്ക് പുറമെ അധിക ആനുകൂല്യങ്ങളും ആസ്വദിക്കാം.

ജിയോ കോംപ്ലിമെന്ററി ഓഫറുകൾ

റിലയൻസ് ജിയോ സൗജന്യ Google Gemini Pro ആക്‌സസും തരുന്നു. വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും ഇത് മികച്ച ചോയിസാകും. 18 മാസത്തേക്കുള്ള ജെമിനി പ്രോ സബ്സ്ക്രിപ്ഷനാണ് പ്ലാനിലുള്ളത്. ഇതിൽ ഒരു വർഷത്തേക്ക് JioAiCloud ആക്സസും ലഭ്യമാണ്. ഇങ്ങനെ 50GB സ്റ്റോറേജ് ഓപ്ഷനാണ് ലഭിക്കുന്നത്.

Also Read: 50MP+50MP+50MP ക്യാമറയുമായി Motorola Signature, ഇന്ത്യയിലെ ലോഞ്ച് അടുത്തെത്തി

899 രൂപ പ്ലാനിൽ ജിയോഹോട്ട്സ്റ്റാർ ആക്സസ് കൂടി ഉൾപ്പെടുന്നു. 3 മാസത്തേക്കുള്ള ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനാണ് പാക്കേജിലുള്ളത്. ഇതിൽ രണ്ട് മാസത്തെ ജിയോഹോം ട്രെയലും അനുവദിച്ചിരിക്കുന്നു.

ഇതേ വാലിഡിറ്റി വരുന്ന മറ്റ് ജിയോ പ്ലാനുകളെ കുറിച്ചും ചുരുക്കി പറയാം. 98 ദിവസത്തേക്ക് ടെലികോം സേവനങ്ങൾ ജിയോയുടെ 999 രൂപ പ്ലാനിൽ നേടാം. ഇതിലും അൺലിമിറ്റഡ് കോളിങ് സേവനങ്ങൾ ലഭ്യമാണ്. പാക്കേജിൽ പ്രതിദിന ഡാറ്റ 2ജിബി ലഭിക്കുന്നു. 100 എസ്എംഎസ് സേവനങ്ങളും ജിയോ അനുവദിച്ചിരിക്കുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo