Amazon Electronics Premier League 2026: വീട്ടിലേക്ക് എന്തെങ്കിലും ഇലക്ട്രോണിക്സ് വാങ്ങാനുണ്ടോ? എങ്കിലിതാ സെയിൽ വിരുന്ന്
ആമസോൺ ഇന്ത്യയുടെ ഏറ്റവും വലിയ ഗാഡ്‌ജെറ്റ് വിരുന്നിന് നാളെ കൊടിയേറും. മാർച്ച് 6 മുതൽ മാർച്ച് 12 വരെ Amazon Electronics Premier League 2026 അരങ്ങേറുകയാണ്. ഐപിഎൽ ക്രിക്കറ്റ് മാമാങ്കത്തിന് മുന്നേ വീട്ടിലേക്ക് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വാങ്ങാനുള്ള ഓഫർ പ്രീമിയർ ലീഗിന് കൊടിയേറുന്നു.
Surveyസ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ, ഹെഡ്‌ഫോണുകൾ, സ്മാർട്ട് ടിവി, കിച്ചൺ ഇലക്ട്രോണിക് ഡിവൈസുകൾ തുടങ്ങി എല്ലാ ഉപകരണങ്ങൾക്കും വിലക്കിഴിവ് ലഭിക്കും. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് ലഭിക്കുന്ന ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടിന് പുറമെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും നോ-കോസ്റ്റ് ഇഎംഐ ഡീലുകളും ആമസോണിൽ ലഭ്യമാണ്.
സാധാരണ ഫാഷൻ, ഗാർഹികോപകരണങ്ങൾ, മേക്കപ്പ് വസ്തുക്കൾക്ക് ഓഫറുകൾ എത്താറുണ്ട്. എന്നാൽ Amazon EPL 2026 ൽ ഇലക്ട്രോണിക് ഡിവൈസുകൾക്കാണ് കിഴിവ്. അടുത്ത 6 ദിവസത്തേക്ക് ലഭ്യമാകുന്ന ആമസോൺ സെയിൽ തീയതിയും പ്രധാന ഓഫറുകളും വിശദമായി അറിയാം.
Amazon Electronics Premier League 2026
ആമസോൺ ഇലക്ട്രോണിക്സ് പ്രീമിയർ ലീഗ് 2026 ൽ എന്തൊക്കെ ഓഫറുകളാണ് കാത്തിരിക്കുന്നതെന്ന് ഇതിനകം കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. സ്മാർട്ട്‌ഫോണുകൾക്ക് 40 ശതമാനം വരെ കിഴിവ് ലഭിക്കും. ആപ്പിൾ ആരാധകർക്ക് ഇലക്ട്രോണിക്സ് പ്രീമിയർ ലീഗ് മികച്ച ഓഫറാകും. 4,000 ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടിൽ ഐഫോൺ 15 ഫോണിന് ലഭിക്കുന്നു. 62,999 രൂപ റേഞ്ചിൽ സാംസങ്ങിന്റെ ഗാലക്സി S24 വിൽക്കുന്നു. ഐഖൂ 15R, iPhone Air, OnePlus Nord 5, Redmi Note 15 Pro 5G എന്നിവയും വലിയ ഡിസ്‌കൗണ്ടിൽ ലഭിക്കും.
HDFC ബാങ്ക് കാർഡുകളിലൂടെ നിങ്ങൾക്ക് അധിക കിഴിവ് പ്രയോജനപ്പെടുത്താവുന്നതാണ്. 4,500 രൂപ വരെ തൽക്ഷണ കിഴിവാണ് ആമസോൺ ഇപിഎല്ലിൽ ലഭ്യമാകുന്നത്.
Also Read: വീട് തിയേറ്ററാക്കാം, 500W ഓഡിയോ Dolby Audio Soundbar Speaker 69 ശതമാനം കിഴിവിൽ
ലാപ്‌ടോപ്പുകൾക്കും ടാബ്‌ലെറ്റുകൾക്കും 45 ശതമാനം വരെ കിഴിവ് ലഭിക്കും. HP, Lenovo, Xiaomi തുടങ്ങിയ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾക്കും ഇപിഎൽ വലിയ ഓഫർ വിരുന്ന് കരുതി വച്ചിട്ടുണ്ട്.
ക്യാമറകൾ, ഹെഡ്‌ഫോണുകൾ, സ്പീക്കറുകൾ എന്നിവയ്ക്ക് 80 ശതമാനം വരെ കിഴിവ് അനുവദിക്കുന്നു. Canon, DJI, Sony, Boat തുടങ്ങിയ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾക്കും കിഴിവ് ലഭിക്കും. TWS ഇയർബഡുകൾ, പവർ ബാങ്കുകൾ എന്നിവയുൾപ്പെടെയുള്ള മൊബൈൽ ആക്‌സസറികൾക്ക് 65 ശതമാനം വരെ ഇളവാണ് ആമസോൺ നൽകുന്നത്.
വീട്ടിലെ ഹോം അപ്ലൈയൻസ് അപ്ഗ്രേഡ് ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് ഈ സെയിൽ പ്രയോജനപ്പെടുത്താവുന്നതാണ്. സാംസങ്, എൽജി, ഹെയർ ബ്രാൻഡുകളുടെ ഡബിൾ ഡോർ റെഫ്രിജറേറ്ററുകൾക്ക് വിപണി വിലയിൽ നിന്ന് 65 ശതമാനം കിഴിവുണ്ടാകും.
എൽജി, സാംസങ് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകൾക്കും 65 ശതമാനം ഡിസ്കൌണ്ട് ആമസോൺ ഓഫർ ചെയ്യുന്നു. ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കുന്നതിനാൽ, വീട്ടിലേക്ക് പുതിയ ഇലക്ട്രോണിക്സ് വാങ്ങാൻ താൽപ്പര്യമുള്ളവർ വേഗം പണം റെഡിയാക്കി വച്ചോളൂ. ആകർഷകമായ ഓഫറുകൾ നിങ്ങൾക്ക് ഡിജിറ്റ് മലയാളത്തിലൂടെ അറിയാം.
Disclaimer: ഇതിൽ അനുബന്ധ ലിങ്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile