T20 Semi Final ആവേശത്തിനിടെ ഡാറ്റ തീർന്നുപോയാലോ! 51 രൂപ മുതൽ Jio Unlimited 5G പായ്ക്കുകൾ

T20 Semi Final ആവേശത്തിനിടെ ഡാറ്റ തീർന്നുപോയാലോ! 51 രൂപ മുതൽ Jio Unlimited 5G പായ്ക്കുകൾ

Jio Unlimited 5G: ഇന്ന് ഇന്ത്യയും ഇംഗ്ലണ്ടും സെമി ഫൈനലിൽ പോരാടുമ്പോൾ, T20 WorldCup 2026 ഫൈനലിലേക്ക് ആര് കടക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ. സെമി ഫൈനൽ മത്സരത്തിനിടെ ഡാറ്റ തീർന്നുപോയാൽ ഡാറ്റ വൗച്ചറുകളെയായിരിക്കും പലരും ആശ്രയിക്കുക. ഇങ്ങനെ ഇൻ്റർനെറ്റ് ഡാറ്റ വൗച്ചറുകളെടുക്കുമ്പോൾ, പണം ലാഭിക്കാൻ ചില ബുദ്ധി പ്രയോഗിക്കാം. വെറുതെ ലിമിറ്റഡായി ലഭിക്കുന്ന ഡാറ്റ ഉപയോഗിക്കാതെ Unlimited 5G ഉള്ള ഡാറ്റ പായ്ക്കുകൾ തെരഞ്ഞെടുക്കാം.

Digit.in Survey
✅ Thank you for completing the survey!

വെറും 51 രൂപ മുതൽ ആരംഭിക്കുന്ന അൺലിമിറ്റഡ് 5G ഡാറ്റാ പായ്ക്കുകളാണ് ജിയോ തരുന്നത്. നിലവിലുള്ള പ്ലാനിന് പുറമെ അധിക ഡാറ്റ നൽകുന്ന ഈ ‘ബൂസ്റ്റർ’ പ്ലാനുകളുടെ വിശദാംശങ്ങളും അവ എങ്ങനെ ആക്ടിവേറ്റ് ചെയ്യാമെന്നും അറിയാം.

T20 Semi Final: Jio Unlimited 5G Plans

51 രൂപയ്ക്കും 101 രൂപയ്ക്കും 151 രൂപയ്ക്കുമുള്ള പ്ലാനുകളാണ് ഇവിടെ വിശദീകരിക്കുന്നത്. ഇവയിൽ റിലയൻസ് ജിയോ അൺലിമിറ്റഡ് ഡാറ്റ, 5ജി സ്പീഡിൽ നൽകുന്നു. മൂന്ന് പ്ലാനുകളും ആക്ടീവ് പ്ലാനുള്ളവർക്ക് തെരഞ്ഞെടുക്കാവുന്ന ഡാറ്റ ബൂസ്റ്റർ പായ്ക്കുകളാണ്. ജിയോയുടെ 4ജി പ്ലാനുകൾ എടുത്തവരാണെങ്കിൽ 5ജിയിലേക്ക് അപ്ഗ്രേഡ് കിട്ടാൻ ഈ വൌച്ചറുകൾ വാങ്ങിയാൽ മതിയാകും. ഓരോ പ്ലാനുകളുടെയും ആനുകൂല്യങ്ങളും വാലിഡിറ്റിയും വിശദാംശങ്ങളും പരിശോധിക്കാം.

T20 World Cup: Jio Rs 51 Data Pack

ജിയോയുടെ അൺലിമിറ്റഡ് 5G വേണ്ടിയവർക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും ലാഭകരമായ പ്ലാനാണിത്. 51 രൂപയുടെ വൗച്ചറിൽ അൺലിമിറ്റഡ് 5G ഉൾപ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ ഫോണിൽ 5G നെറ്റ്‌വർക്ക് ലഭ്യമല്ലെങ്കിൽ 3 GB 4ജി ഡാറ്റയും ലഭിക്കും. നിലവിലുള്ള മെയിൻ പ്ലാനിന്റെ കാലാവധിയിലുടനീളം പ്ലാൻ ആസ്വദിക്കാം. പ്രതിദിനം 1 GB ഡാറ്റയോ, 1.5ജി ഡാറ്റയോ ഉള്ള പ്ലാൻ തെരഞ്ഞെടുത്തവർക്ക് ഇത് പ്രയോജനപ്പെടും.

Also Read: ആമസോണിൽ കാലിയായി, ഫ്ലിപ്കാർട്ടിൽ Zeiss ക്യാമറ Vivo കൂറ്റൻ ഫോണിന് വീണ്ടും വില കുറഞ്ഞു

ജിയോ 101 രൂപ അൺലിമിറ്റഡ് 5ജി പ്ലാൻ

അടുത്തത് സ്വകാര്യ ടെലികോമിൽ നിന്നുള്ള 101 രൂപ പ്ലാനിന്റെ വിശദാംശങ്ങളാണ്. ഫോൺ 5ജി സപ്പോർട്ടുള്ളതും, നിങ്ങളുടെ പ്രദേശം 5ജി കവറേജിലുമാണെങ്കിൽ ഡാറ്റാ ലിമിറ്റ് ഇല്ലാതെ ഹൈ-സ്പീഡ് ഇന്റർനെറ്റ് ആസ്വദിക്കാം.

jio unlimited 5g plan t20

101 രൂപ പായ്ക്കിൽ ആക്റ്റീവ് പ്ലാനിന്റെ അതേ വാലിഡിറ്റി ലഭിക്കും. ഇതിൽ 4ജി കവറേജുള്ളപ്പോൾ 6 GB അധിക 4ജി ഡാറ്റയും ഉൾപ്പെടുത്തിയിരിക്കുന്നു. 1GB/ദിവസം അല്ലെങ്കിൽ 1.5GB/ദിവസം പ്ലാനുകളുള്ളവർക്ക് 101 രൂപ പ്ലാൻ പ്രയോജനപ്പെടും.

Jio Rs 151 Data Booster Plan

അൺലിമിറ്റഡ് 5ജി ഡാറ്റ പായ്ക്കുകളിലെ ഏറ്റവും ഉയർന്ന പാക്കേജാണിത്. ഇതിലും മെയിൻ പ്ലാനിന്റെ കാലാവധിയാണ് ലഭിക്കുന്നത. അൺലിമിറ്റഡ് 5ജി ആവശ്യം പോലെ ആസ്വദിക്കാം. 5G ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ 9ജിബിയുടെ 4ജി ഡാറ്റയും ലഭിക്കുന്നു. ഹെവി ഗെയിമിംഗിനും സ്ട്രീമിംഗിനും ഇത് അനുയോജ്യമാണ്. അതുപോലെ ലൈവ് ക്രിക്കറ്റ് സ്ട്രീമിങ് ഹൈ ക്വാളിറ്റിയിൽ ആസ്വദിക്കാനും ഈ 5ജി അപ്ഗ്രേഡ് സഹായിക്കും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo