ആമസോണിൽ കാലിയായി, ഫ്ലിപ്കാർട്ടിൽ Zeiss ക്യാമറയുള്ള Vivo കൂറ്റൻ ഫോൺ 16000 രൂപയോളം വില കുറച്ചു
Vivo X100 5G കമ്പനിയുടെ മികച്ച പ്രീമിയം ഫോണുകളിലൊന്നാണ്. ഫ്ലാഗ്ഷിപ്പ് ലെവൽ ഫോട്ടോഗ്രാഫി ആഗ്രഹിക്കുന്നവർക്ക് ഇതാ ഫ്ലിപ്കാർട്ട് ഒരു സന്തോഷവാർത്ത എത്തിച്ചിരിക്കുന്നു. 14000 രൂപയോളം വിലക്കുറവിൽ ഈ കിടിലൻ സ്മാർട്ട് ഫോൺ സ്വന്തമാക്കാം. 2000 രൂപയുടെ ബാങ്ക് ഇളവും ആകർഷകമായ ഇഎംഐ ഓഫറുകളും ഇതുകൂടാതെ കാത്തിരിക്കുന്നു.
Surveyമികച്ച ക്യാമറ പെർഫോമൻസും കരുത്തുറ്റ പ്രോസസറുമുള്ള ഫോണാണ് നോക്കുന്നതെങ്കിൽ വിവോ X100 5G നല്ല ഓപ്ഷനാണ്. ഫ്ലിപ്പ്കാർട്ടിലെ ഈ മികച്ച ഓഫറിനെ കുറിച്ചും ഫോണിന്റെ പ്രധാന സവിശേഷതകളെ കുറിച്ചും കൂടുതൽ അറിയാം.
Vivo X100 5G Flipkart Deal
ആമസോണിൽ സ്മാർട്ട് ഫോൺ ഇപ്പോൾ ലഭ്യമല്ല. എന്നാൽ ഫ്ലിപ്കാർട്ട് ഫോണിന് 20 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്. ഇത് പരിമിതകാലത്തേക്കുള്ള ഓഫറായതിനാൽ തകൃതിയിൽ വിൽപ്പന പുരോഗമിക്കുന്നു. ഇനിയും വളരെ കുറച്ച് സ്റ്റോക്കുകൾ മാത്രമാണ് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിൽ അവശേഷിക്കുന്നത്.
വിവോ എക്സ്100 5ജിയുടെ 12ജിബി, 256ജിബി ഫോണിന്റെ ഓഫറാണ് ഇവിടെ വിവരിക്കുന്നത്. 68999 രൂപയ്ക്ക് വിപണിയിലെത്തിച്ച സ്മാർട്ട് ഫോൺ നിങ്ങൾക്ക് വെറും 54990 രൂപയ്ക്ക് വാങ്ങിക്കാം. പലപ്പോഴും ഫോൺ 63999 രൂപയ്ക്ക് വിറ്റിരുന്നെങ്കിലും ഇങ്ങനെയൊരു ഓഫർ വിരളമാണ്.

ഫ്ലിപ്കാർട്ട് ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ അധിക ഇളവ് ലഭ്യമാണ്. 2750 രൂപ വരെ ഇങ്ങനെ ബാങ്ക് ഓഫറിലൂടെ ലാഭിക്കാം. ഇതിലൂടെ വിവോ എക്സ്100 5ജി മൊത്തം 16000 രൂപയോളം കിഴിവിൽ വിൽക്കുകയാണ്. ഇത് ചേർക്കുമ്പോൾ സ്മാർട്ട് ഫോണിന്റെ വില വെറും 52000 രൂപ റേഞ്ചിലെത്തുന്നു.
52240 രൂപയ്ക്ക് പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്തും ഫോൺ വാങ്ങിക്കാം. ഇതിനും ബാങ്ക് ഓഫറിലൂടെ കൂടുതൽ ലാഭം കണ്ടെത്താനാകും. വിവോ എക്സ്100 5ജിയ്ക്ക് 1934 രൂപയുടെ ഇഎംഐ ഓഫറും ലഭ്യമാണ്. 36 മാസത്തേക്കുള്ള ഇഎംഐ ഡീലാണിത്.
Also Read: Samsung Galaxy S26 Ultra, S26 Plus, S26 5G ദുബായ്, അമേരിക്കയിലെ വില എങ്ങനെയെന്നോ!
വിവോ എക്സ്100 5ജി പ്രത്യേകതകൾ
ZEISS-ബ്രാൻഡഡ് ക്യാമറ മൊഡ്യൂളിലുള്ള വിവോ ഫോണിന് ഇന്ത്യയിൽ ഡിമാൻഡ് കൂടുതലാണ്. ഇതിൽ ഉൾപ്പെട്ട ഫോണാണ് വിവോ എക്സ്100 5ജി. സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ പോലുള്ള ഫീച്ചറുകൾ എങ്ങനെയാണെന്ന് നോക്കാം.
- ഡിസ്പ്ലേ: ഈ ഫോണിൽ 6.78-ഇഞ്ച് 1.5K LTPO AMOLED സ്‌ക്രീനാണ് കൊടുത്തിട്ടുള്ളത്. ഇത് HDR10+ ഡിസ്പ്ലേ സപ്പോർട്ട് ചെയ്യുന്നു. ഫോണിന്റെ സ്ക്രീൻ 120Hz വേരിയബിൾ റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്നു. 3000 nits വരെ പീക്ക് ബ്രൈറ്റ്‌നസും ഫോൺ സ്ക്രീനിനുണ്ട്.
- ക്യാമറ: വിവോ എക്സ് 100 ൽ വി2 ഇമേജിംഗ് പ്രോസസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രിപ്പിൾ ക്യാമറ മൊഡ്യൂളാണുള്ളത്. ഇതിൽ 50MP+ 50MP+ 64MP ടെലിഫോട്ടോ ക്യാമറ വരുന്നു. Zeiss സിസ്റ്റം പവർഡ് ട്രിപ്പിൾ ക്യാമറ എല്ലാ വെട്ടത്തിലും അത്ഭുതകരമായ ഷോട്ടുകൾ പകർത്താൻ സഹായിക്കുന്നു. വിവോ X100 ഫോണിൽ 32MP (f/2.0) ഫ്രണ്ട് ക്യാമറയുള്ളതിനാൽ, മിനുസപ്പെടുത്തിയ നിറത്തോടുകൂടിയ മികച്ച സെൽഫി ഷോട്ടുകൾ ഉറപ്പാണ്.
- പ്രോസസർ: ഇതിലെ മീഡിയടെക് ഡൈമെൻസിറ്റി 9300 ചിപ്‌സെറ്റിന് 3.25GHz വരെ CPU വേഗതയിൽ പ്രവർത്തിക്കാനാകുമെന്നാണ് കമ്പനി പറയുന്നത്.
- ബാറ്ററി: 5,000mAh ബാറ്ററിയുള്ളതിനാൽ, സാധാരണ ഉപയോഗത്തിൽ രണ്ട് ദിവസം പ്രവർത്തിപ്പിക്കാൻ കഴിയുമെന്നാണ് വിവോ പറയുന്നത്. ഫോൺ 120 വാട്ട് സ്പീഡ് ചാർജിങ്ങും പിന്തുണയ്ക്കുന്നു. 15 നിമിഷത്തിൽ 50 ശതമാനം ചാർജാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile