LG Smart LED TV റിപ്പബ്ലിക് ഡേ പ്രമാണിച്ച് 40 ശതമാനം കിഴിവിൽ, 2000 രൂപയുടെ ബാങ്ക് ഓഫറും!

LG Smart LED TV റിപ്പബ്ലിക് ഡേ പ്രമാണിച്ച് 40 ശതമാനം കിഴിവിൽ, 2000 രൂപയുടെ ബാങ്ക് ഓഫറും!

40 ശതമാനം കിഴിവിൽ LG Smart LED TV പർച്ചേസ് ചെയ്യാം. വീട്ടിലേക്ക് പുതിയ ബ്രാൻഡഡ് സ്മാർട്ട് ടിവി വേണ്ടവർക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം. ഈ വർഷത്തെ ആദ്യത്തെ മെഗാ വിൽപ്പനയായ Amazon Great Republic Day Sale 2026 ലാണ് ഓഫർ. 55 ഇഞ്ച് വലിപ്പമുള്ള എൽഇഡി ടെലിവിഷനാണിത്. 40000 രൂപയ്ക്ക് താഴെ നിങ്ങൾക്ക് എൽജി ടിവി സ്വന്തമാക്കാം.

Digit.in Survey
✅ Thank you for completing the survey!

LG Smart LED TV Deal Price on Amazon

LG UA82 Series 4K Ultra HD Smart webOS LED TV 55UA82006LA മോഡലാണിത്. 66,290 രൂപയ്ക്കാണ് എൽജി ടിവി ഇന്ത്യൻ വിപണിയിൽ എത്തിച്ചത്. ഇപ്പോൾ 40 ശതമാനം ഇളവ് ആമസോൺ തരുന്നു. റിപ്പബ്ലിക് ഡേ പ്രമാണിച്ചുള്ള സെയിലിൽ സ്മാർട്ട് ടിവിയുടെ വില 39,990 രൂപയായി.

SBI കാർഡുകളിലൂടെ 2000 രൂപയുടെ കിഴിവ് ആമസോൺ ഓഫർ ചെയ്യുന്നു. ഇങ്ങനെ നിങ്ങൾക്ക് എൽജി സ്മാർട്ട് എൽഇഡി ടിവി 37990 രൂപയ്ക്ക് ലഭിക്കും. 1,406 രൂപയുടെ ഇഎംഐ ഡീലും ആമസോൺ ഓഫർ ചെയ്യുന്നു. ഇവിടെ നിന്നും വാങ്ങാം.

lg led tv deals

LG UA82 Series 4K Ultra HD Smart TV

ഇനി എൽജിയുടെ UA82 സീരീസിലുള്ള 4K Ultra HD ടിവിയുടെ സവിശേഷതകൾ നോക്കാം. ഡോൾബി അറ്റ്‌മോസ് സപ്പോർട്ട് ചെയ്യുന്ന ടെലിവിഷനാണിത്. ഇതിൽ എൽജി 43 ഇഞ്ച് ടിവി QNED സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിട്ടുള്ളത്. ഈ ടിവിയിൽ 4K റെസല്യൂഷൻ സപ്പോർട്ടുള്ള സ്ക്രീനാണ് കൊടുത്തിരിക്കുന്നത്. ക്രിസ്റ്റൽ ക്ലാരിറ്റി ഡിസ്പ്ലേ ക്വാളിറ്റി ലഭിക്കുന്ന സ്മാർട്ട് ടിവിയാണിത്.

Also Read: iPhone Deals: കാത്തിരുന്ന ഡ്രീം ഫോണുകൾ! ആമസോണിൽ ഓഫറിന്റെ കൊയ്ത്തുത്സവം

എൽജി ടെലിവിഷനിൽ വൈഡ് കളർ ഗാമട്ട് സാങ്കേതികവിദ്യ ഉൾപ്പെടുത്തിയിരിക്കുന്നു. ശക്തമായ α7 AI പ്രോസസർ സ്മാർട്ട് ടിവിയിലുണ്ട്. 4K Gen8 വേർഷനാണ് പ്രോസസറായി ഉപയോഗിച്ചിരിക്കുന്നത്. അടുത്ത തലമുറ എൽജി QNED ടിവിയിൽ വോയ്‌സ് സിഗ്നേച്ചർ തിരിച്ചറിയാൻ എൽജി AI വോയ്‌സ് ഐഡിയും നൽകിയിരിക്കുന്നു.

വിവിധ തരത്തിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ ഈ സ്മാർട്ട് ടിവിയിൽ കൊടുത്തിരിക്കുന്നു. ബ്ലൂടൂത്ത്, ഇതർനെറ്റ്, HDMI, USB, വൈ-ഫൈ തുടങ്ങിയ കണക്റ്റിവിറ്റി ഫീച്ചറുകളാണ് ടെലിവിഷനിലുള്ളത്. മൂന്ന് എച്ച്ഡിഎംഐ പോർട്ടുകളും ഈ ടിവിയിലുണ്ട്. ഫ്രീയായി 100+ LG ചാനലുകളും ടെലിവിഷനിലുണ്ട്.

Disclaimer: അനുബന്ധ ലിങ്കുകൾ ഇതിൽ നൽകിയിരിക്കുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo