iPhone Deals: കാത്തിരുന്ന ഡ്രീം ഫോണുകൾ! ആമസോണിൽ ഓഫറിന്റെ കൊയ്ത്തുത്സവം

iPhone Deals: കാത്തിരുന്ന ഡ്രീം ഫോണുകൾ! ആമസോണിൽ ഓഫറിന്റെ കൊയ്ത്തുത്സവം

iPhone Deals: Amazon ഗ്രേറ്റ് ഇന്ത്യൻ റിപ്പബ്ലിക് ഡേ സെയിൽ 2026 ന് കൊടിയേറി. ഈ വർഷത്തെ ആദ്യത്തെ സെയിൽ മാമാങ്കമാണ് ആമസോണിലൂടെ തുടക്കമിട്ടത്. ആകർഷകമായ ബാങ്ക് കിഴിവും എക്സ്ചേഞ്ച്, ഇഎംഐ ഡീലും ചേർത്ത് ഐഫോണുകളും വാങ്ങിക്കാനുള്ള സുവർണാവസരമാണിത്. അതും ഏറ്റവും പുതിയ ഐഫോണുകൾക്ക് ആമസോൺ ആകർഷകമായ കിഴിവ് അനുവദിച്ചിട്ടുണ്ട്.

Digit.in Survey
✅ Thank you for completing the survey!

iPhone Deals on Amazon

ഐഫോൺ 15 മുതൽ ഐഫോൺ 17 പ്രോ മാക്സ് വരെ വിലക്കിഴിവിൽ ലഭിക്കും. നിങ്ങൾ ഏറെ നാളായി സ്വപ്നം കാണുന്ന ഐഫോണുകൾ കുറഞ്ഞ വിലയിൽ ഇപ്പോൾ തന്നെ പർച്ചേസ് ചെയ്യൂ. 1000 രൂപ മുതൽ 1750 രൂപ വരെ ബാങ്ക് ഓഫറും ആമസോൺ വാഗ്ദാനം ചെയ്യുന്നു.

Apple iPhone 15

ആദ്യത്തെ ഓഫർ ഐഫോൺ 15 ൽ നിന്ന് തന്നെ തുടങ്ങാം. 69,900 രൂപ വിലയുള്ള 128 ജിബി സ്റ്റോറജ് ഫോണിന് 26 ശതമാനം കിഴിവുണ്ട്. ഇത് 51,999 രൂപയ്ക്ക് ഇപ്പോൾ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. 1000 രൂപയുടെ ബാങ്ക് ഇളവും എസ്ബിഐ കാർഡിലൂടെ സ്വന്തമാക്കാം. ഇങ്ങനെ ആപ്പിൾ ഐഫോൺ വെറും 50000 രൂപയ്ക്ക് പർച്ചേസ് ചെയ്യാനാകും.

കൂടുതൽ ഓഫർ വേണമെങ്കിൽ 1000 രൂപയുടെ എക്സ്ചേഞ്ച് ഡീലും വിനിയോഗിക്കാം. 49,300 രൂപയുടെ എക്സ്ചേഞ്ച് ഓഫറാണ് ആമസോൺ തരുന്നത്. ഇതിന് 1,828 രൂപയുടെ ഇഎംഎ ഡീലും ലഭ്യമാണ്.

iphone deals with bank offers

ഫീച്ചറുകൾ: 6.1 ഇഞ്ച് വലിപ്പമുള്ള, ഡൈനാമിക് ഐലൻഡ് ഡിസ്‌പ്ലേയുമായാണ് ഐഫോൺ 15 വരുന്നത്. ഇതിന് പെർഫോമൻസ് നൽകുന്നത് A16 ബയോണിക് ചിപ്പ് ആണ്. 48MP പ്രൈമറി ക്യാമറ ഫോണിൽ പ്രവർത്തിക്കുന്നു.

ഐഫോൺ 17 പ്രോ Amazon iPhone Deals

ഐഫോൺ 17 പ്രോ നിങ്ങൾ ഏറെ നാളായി വാങ്ങാൻ പ്ലാനിട്ടിരുന്നെങ്കിൽ ഇപ്പോഴത്തെ ഓഫർ വിനിയോഗിക്കാം. 1,34,900 രൂപയ്ക്ക് സ്മാർട്ട്ഫോൺ ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എസ്ബിഐ ക്രെഡിറ്റ് കാർഡിലൂടെ 1750 രൂപയുടെ ഇളവാണ് ഇപ്പോഴുള്ളത്.

Apple iPhone 18 Pro leaks

ഇങ്ങനെ 130000 രൂപയ്ക്ക് താഴെ ഐഫോൺ 17 പ്രോ വാങ്ങിക്കാവുന്നതാണ്. ഫോണിനായുള്ള എക്സ്ചേഞ്ച് ഡീലാണ് ഗംഭീരം. 60,000 രൂപയ്ക്ക് ആമസോൺ എക്സ്ചേഞ്ച് ഓഫർ തരുന്നു.

Also Read: Jio 200GB Offer: ജിയോ സിമ്മുണ്ടെങ്കിൽ 90 ദിവസത്തേക്ക് Unlimited കോളിങ്ങും, ബൾക്ക് ഡാറ്റയും ചെറിയ തുകയ്ക്ക്!

ഫീച്ചറുകൾ: 6.3-ഇഞ്ച്, 120Hz പ്രൊമോഷൻ ഡിസ്പ്ലേയുള്ള ഫോണാണിത്. A19 Pro ചിപ്പിൽ ഇത് പ്രവർത്തിക്കുന്നു. ആപ്പിൾ ഈ പ്രോ ഫോണിലും ട്രിപ്പിൾ 48MP പിൻ ക്യാമറ യൂണിറ്റാണ് കൊടുത്തിരിക്കുന്നത്.

ഐഫോൺ 17 പ്രോ മാക്സ്

അടുത്തത് ഐഫോൺ 17 പ്രോ മാക്സിനുള്ള ഡീലാണ്. 1,49,900 രൂപയ്ക്ക് ഫോൺ ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ വിൽക്കുന്നു. ഇതിനും 1750 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടുണ്ട്. 60,000 രൂപ വരെ നിങ്ങൾക്ക് എക്സ്ചേഞ്ച് ഡീലിലൂടെ ലാഭിക്കാം. ഇങ്ങനെ ഒരു ലക്ഷം രൂപയിലും താഴെ ഐഫോൺ 17 പ്രോ മാക്സ് ലഭിക്കും.

ഫീച്ചറുകൾ: 6.9 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേയിലാണ് ഐഫോൺ 17 പ്രോ മാക്സ് നിർമിച്ചത്. ഇതിൽ A19 പ്രോ ചിപ്പിലൂടെ പ്രീമിയം എക്സ്പീരിയൻസ് ലഭിക്കുന്നു. ഫോണിന് പിൻവശത്ത് 48MP പിൻ ക്യാമറയാണ് നൽകിയിരിക്കുന്നത്.

Disclaimer: ഇതിൽ അനുബന്ധ ലിങ്കുകൾ നൽകിയിരിക്കുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo