ബജറ്റ് നോക്കി റീചാർജ് ചെയ്യുന്നവർക്ക് Bharti Airtel തരുന്ന പ്രീ പെയ്ഡ് പ്ലാൻ മിസ്സാകണ്ട. 60 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, ബൾക്ക് ഡാറ്റ ഇതിൽ ലഭ്യമാണ്. തുച്ഛ വിലയിൽ ദീർഘകാലത്തേക്ക് ടെലികോം സേവനങ്ങൾ നോക്കുന്നവർക്ക് ഇത് അനുയോജ്യമാണ്. ജിയോ പോലും തരാത്ത കിടിലൻ ബജറ്റ് പ്ലാനിനെ കുറിച്ച് വിശദമായി അറിയാം.
SurveyBharti Airtel 60 Days Plan
രണ്ട് മാസത്തേക്ക് ഡാറ്റ, കോളുകൾ, എന്റർടെയിൻമെന്റ് എന്നിവയാണ് പാക്കേജിൽ ലഭിക്കുന്നത്. കുറഞ്ഞതോ ദീർഘമോ ആയ പായ്ക്കുകളെ അപേക്ഷിച്ച് കൂടുതൽ മൂല്യം ഇതിൽ ലഭിക്കും.
619 രൂപയാണ് പാക്കേജിന്റെ വില. എന്നുവച്ചാൽ മാസച്ചെലവ് 300 രൂപയ്ക്ക് അടുത്ത് വരും. ഇതിൽ എന്തെല്ലാം ആനുകൂല്യങ്ങളാണ് എയർടെൽ ഓഫർ ചെയ്യുന്നതെന്ന് അറിയണ്ടേ?
Airtel Rs 619 Plan: ആനുകൂല്യങ്ങൾ
എയർടെലിന്റെ 619 രൂപ പ്ലാനിൽ രണ്ട് മാസത്തെ കാലാവധി ലഭിക്കുന്നു. ഇതിൽ നിങ്ങൾക്ക് പരിധിയില്ലാത്ത കോളുകൾ, 1.5 ജിബി പ്രതിദിന ഡാറ്റ ലഭ്യമാണ്. പാക്കേജിൽ 100 എസ്എംഎസ് പ്രതിദിനം ആസ്വദിക്കാം.
Also Read: iPhone Deals: കാത്തിരുന്ന ഡ്രീം ഫോണുകൾ! ആമസോണിൽ ഓഫറിന്റെ കൊയ്ത്തുത്സവം
എയർടെൽ എക്സ്സ്ട്രീം പ്ലേ ആക്സസും ഈ പാക്കേജിലുണ്ട്. എയർടെൽ ഇതിൽ വിങ്ക് മ്യൂസിക്, അപ്പോളോ 24/7 സർക്കിൾ ആക്‌സസ് കൂടി നൽകുന്നു. നിങ്ങൾക്ക് ഇഷ്ടപ്പെട്ട കോളർ ട്യൂണുകൾ സെറ്റ് ചെയ്യാൻ ഹലോ ട്യൂൺ ആനുകൂല്യവും അനുവദിച്ചിട്ടുണ്ട്. എന്നാൽ ശ്രദ്ധിക്കേണ്ടത് അൺലിമിറ്റഡ് 5ജി നോക്കി റീചാർജ് ചെയ്യുന്നവർക്ക് ഇത് അനുയോജ്യമാകുന്നില്ല.

ഇടയ്ക്കിടെ റീചാർജ് ചെയ്യാൻ താൽപ്പര്യമില്ലാത്തവർക്ക് 60 ദിവസത്തെ പ്ലാൻ മികച്ചതാകും. അതുപോലെ വീട്ടിൽ വൈ-ഫൈ കണക്ഷൻ ഉള്ളവർക്കും ഇത് അനുയോജ്യമാകുന്നു. കാരണം ഇത് അൺലിമിറ്റഡ് 5ജി പ്ലാനല്ല. നിരന്തരം ഡാറ്റ വേണ്ടാത്തവർക്ക് ദിവസേന കിട്ടുന്ന 1.5ജിബി ഡാറ്റ മതിയാകും. സിം ആക്ടീവാക്കി നിലനിർത്താനും, കോളിങ് ആവശ്യങ്ങൾക്കുമാണ് പ്ലാൻ നോക്കുന്നതെങ്കിൽ ഇത് വിട്ടുകളയണ്ട.
എയർടെൽ 619 രൂപ പ്ലാൻ vs ജിയോ പ്ലാൻ
60 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ ജിയോയിൽ ലഭ്യമല്ല. 479 രൂപയ്ക്കും 629 രൂപയ്ക്കും ജിയോയിൽ പ്രീ പെയ്ഡ് പ്ലാനുകളുണ്ട്. ഇവ രണ്ടും 56 ദിവസത്തെ കാലാവധിയിൽ ടെലികോം സേവനങ്ങൾ തരുന്ന പാക്കേജുകളാണ്. രണ്ടിലും റിലയൻസ് ജിയോ അൺലിമിറ്റഡ് കോളിങ് സേവനം ഉൾപ്പെടുത്തിയിട്ടുണ്ട്. 479 രൂപയുടെ പ്ലാനിൽ 1.5GB ഡാറ്റയാണുള്ളത്. 629 രൂപയുടെ പ്രീ പെയ്ഡ് പ്ലാനിൽ 2ജിബി ഡാറ്റയും ലഭിക്കും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile