Xiaomi 17 Ultra വാങ്ങാൻ സമയമായി, ലോകത്തെ ആദ്യ 1-ഇഞ്ച് LOFIC ക്യാമറയും 200MP ടെലിഫോട്ടോയും!
സ്മാർട്ട്ഫോൺ ഫോട്ടോഗ്രഫിയിൽ വിപ്ലവം സൃഷ്ടിക്കാനെത്തിയ ഫോണാണല്ലോ Xiaomi 17 Ultra. ലോകത്തിൽ ആദ്യമായി 1-ഇഞ്ച് LOFIC മെയിൻ ക്യാമറയും 200MP ടെലിഫോട്ടോ സെൻസറും ഉൾപ്പെടുത്തിയ യമണ്ടൻ സ്മാർട്ട് ഫോണാണിത്. ഷവോമി 17 അൾട്രായുടെ കാത്തിരുന്ന ഓപ്പൺ സെയിൽ ആരംഭിച്ചിരിക്കുന്നു. ഡിഎസ്എൽആർ ക്യാമറകൾക്ക് വെല്ലുവിളിയാകുന്ന മോഡലാണ് പുതിയ ഷവോമി 17 അൾട്രാ. ഫോട്ടോഗ്രാഫി കിറ്റും, 6000 എംഎഎച്ച് ബാറ്ററിയുമുള്ള കിടിലൻ ഫ്ലാഗ്ഷിപ്പ് തന്നെയാണിത്.
Surveyമാർച്ച് 11 ന് ഷവോമി 17 സ്റ്റാൻഡേർഡ് മോഡലിനൊപ്പമാണ് ഫോൺ ഇറക്കിയത്. ഏർലി ബേർഡ് സെയിലിൽ ഫോട്ടോഗ്രാഫി കിറ്റ് ഫ്രീയായി നൽകിയിരുന്നു. ഇന്നാണ് ഫോണിന്റെ ശരിക്കുള്ള വിൽപനയ്ക്ക് തുടക്കം. 8,000 രൂപയുടെ എക്സ്ചേഞ്ച് ഡീലും 10,000 രൂപ ബാങ്ക് ഇളവും ആദ്യ വിൽപ്പനയിൽ ലഭിക്കുന്നു. ഷവോമി 17 അൾട്രാ സവിശേഷതകളും ഓഫറുകളും വിശദമായി അറിയാം.
Also Read: LG 5.1 Dolby Digital സൗണ്ട്‌ബാർ ആമസോണിൽ മെഗാ ഡിസ്കൗണ്ടിൽ വാങ്ങാം
Xiaomi 17 Ultra Price India
ക്യാമറയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്തവർക്ക് വാങ്ങാവുന്ന ഫ്ലാഗ്ഷിപ്പ് മോഡലാണിത്. 1,29,999 രൂപയിൽ ഇന്ന് ടോപ് പെർഫോമൻസ് സ്മാർട്ട് ഫോൺ വാങ്ങാം. 1,39,999 രൂപയാണ് ഇതിന്റെ ഒറിജിനൽ വില. 16GB റാമും 512GB ബിൽറ്റ്-ഇൻ സ്റ്റോറേജുമുള്ള സിംഗിൾ സ്റ്റോറേജ് കോൺഫിഗറേഷനിലാണ് ഷവോമി ഫോൺ അവതരിപ്പിച്ചത്.

First Sale Offers India
ഇതിന് ആകർഷകമായ ബാങ്ക് ഇളവും മറ്റും ആമസോൺ വാഗ്ദാനം ചെയ്യുന്നു. ആമസോണിലും mi.com, ഷവോമി റീട്ടെയിൽ സ്റ്റോറുകളിലും സ്മാർട്ട് ഫോൺ ലഭ്യമാകുന്നു.
ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 1,29,999 രൂപയ്ക്ക് ഫോൺ പർച്ചേസ് ചെയ്യാനാകും. എസ്‌ബിഐ കാർഡുകൾ ഉപയോഗിക്കുകയാണെങ്കിൽ 10000 രൂപ ഇളവാണ് ലഭിക്കുന്നത്. എസ്ബിഐ ക്രെഡിറ്റ് കാർഡ്, ഇഎംഐ ഇടപാടുകൾക്ക് വേണ്ടിയുള്ള ഓഫറാണിത്. പ്രതിമാസം 14,444 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐ ഡീലുകളും സ്മാർട്ട് ഫോണിന് ലഭ്യമാണ്.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile