108MP+48MP+12MP ക്യാമറയിൽ സാംസങ്ങ് ഗാലക്സി S20 അൾട്രാ എത്തി ;വില ?
സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നു
സാംസങ്ങിന്റെ പുതിയ മൂന്നു സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .സാംസങ്ങിന്റെ ഗാലക്സി S20 ,സാംസങ്ങിന്റെ ഗാലക്സി S20 പ്ലസ് കൂടാതെ സാംസങ്ങിന്റെ ഗാലക്സി S20 അൾട്രാ എന്നി സ്മാർട്ട് ഫോണുകൾ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .അതിൽ സാംസങ്ങിന്റെ ഗാലക്സി S20 അൾട്രാ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് 108 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറയിൽ ആണ് .മറ്റു രണ്ടു സ്മാർട്ട് ഫോണുകൾ 64 മെഗാപിക്സലിന്റെ ക്യാമറയിലും ആണ് എത്തിയിരിക്കുന്നത് .
Surveyസാംസങ്ങിന്റെ ഗാലക്സി S20 അൾട്രാ
6.90 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ ഫോണുകൾക്ക് 1440×3200 പിക്സൽ റെസലൂഷനും ലഭിക്കുന്നതാണ് .സാംസങ്ങിന്റെ സ്വന്തം Samsung Exynos 990 പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസ്സറുകളുടെ പ്രവർത്തനം നടക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത ഇതിന്റെ ക്യാമറകൾ തന്നെയാണ് .108 മെഗാപിക്സൽ + 48 മെഗാപിക്സൽ + 12 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറകളാണ് ഇതിനുള്ളത് .
അതായത് പുറകിൽ മുഴുവനായി 168 മെഗാപിക്സലിന്റെ ക്യാമറകൾ ഉണ്ട് എന്ന് സാരം .കൂടാതെ 40 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 12 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണുള്ളത് .Android 10ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .5000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .
ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽപെട്ട സ്മാർട്ട് ഫോണുകൾ ആണിത് .അതുപോലെ തന്നെ ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത ഇതിന്റെ 5ജി കണക്ടിവിറ്റിയാണ് .ഈ ഫോണുകൾക്ക് 5ജി സപ്പോർട്ട് ലഭ്യമാകുന്നതാണു് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ $1,399 ഡോളറാണ് വരുന്നത് . ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം Rs. 99,800 രൂപയ്ക്ക് അടുത്ത് വരും .