ക്വാഡ് ക്യാമറയിൽ Xiaomi Redmi Note 9 Pro പുറത്തിറക്കി ;വില വെറും ?
മിഡ് റെയിഞ്ചിൽ വീണ്ടും ഷവോമിയുടെ സ്മാർട്ട് ഫോണുകൾ എത്തി
ഷവോമിയുടെ റെഡ്മി നോട്ട് 8 പ്രൊ എന്ന മോഡലുകൾക്ക് ശേഷം ഇപ്പോൾ റെഡ്‌മിയുടെ നോട്ട് 9 പ്രൊ മോഡലുകളും ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ് .എന്നാൽ കുറച്ചു വെത്യാസങ്ങൾ റെഡ്‌മിയുടെ നോട്ട് 9 പ്രൊ മോഡലുകൾക്ക് ഉണ്ട് .അതിൽ എടുത്തു പറയേണ്ടത് അതിന്റെ ക്വാഡ് ക്യാമറകൾ ആണ് .റെഡ്‌മിയുടെ നോട്ട് 8 പ്രൊ മോഡലുകൾക്ക് 64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകൾ ആയിരുന്നു നൽകിയിരുന്നത് .എന്നാൽ നോട്ട് 9 പ്രൊ മോഡലുകൾക്ക് 48 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകൾ ആണുള്ളത് .
SurveyPrice (വില ) : 4GB + 64GB Rs 12999
6GB + 128 GB Rs 15999
ഷവോമി റെഡ്മി നോട്ട് 9 പ്രൊ
6.67 ഇഞ്ചിന്റെ പഞ്ച് ഹോൾ ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മുന്നിലും പിന്നിലും Corning Gorilla Glass v5 ന്റെ സംരക്ഷണവും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 1080 x 2340 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേയുടെ മറ്റു സവിശേഷതകൾ ആണ് .Qualcomm Snapdragon 720G ലാണ് ഈ ഫോണുകളുടെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് .
6ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വേരിയന്റുകൾ ലഭ്യമാകുന്നതാണു് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ് ഷവോമിയുടെ റെഡ്മി നോട്ട് 9 പ്രൊ മോഡലുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .ക്വാഡ് ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .
48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫിയും ഇതിനുണ്ട് .ഇത്തവണ ബാറ്ററികൾക്കും മുൻഗണന നൽകിയിരിക്കുന്നു .5020 mAh ന്റെ ബാറ്ററിയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .