SNAPDRAGON 865 SOC, 64MP SONY IMX686 സെൻസറിൽ REDMI K30 PRO എത്തുന്നു

HIGHLIGHTS

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ എത്തുന്നു

SNAPDRAGON 865 SOC, 64MP SONY IMX686 സെൻസറിൽ REDMI K30 PRO എത്തുന്നു

ഷവോമിയുടെ K30 ഫോണുകൾക്ക് ശേഷം പുറത്തിറങ്ങുന്ന മറ്റൊരു സ്മാർട്ട് ഫോൺ ആണ് ഷവോമിയുടെ K30 പ്രൊ എന്ന മോഡലുകൾ .ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് 64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറയിൽ തന്നെയാണ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ .വർഷം അവസാനത്തോടെയാണ് ഷവോമിയുടെ K30 ഫോണുകൾ ചൈന വിപണിയിൽ എത്തിയിരുന്നത് .എന്നാൽ ഇപ്പോൾ റെഡ്‌മിയുടെ K30 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ ഉടൻ പുറത്തിറങ്ങുന്നു .

Digit.in Survey
✅ Thank you for completing the survey!

ഷവോമിയുടെ K30 പ്രൊ ഫോണുകൾ ഡിസംബറിൽ തന്നെ പ്രതീഷിച്ചിരുന്ന ഒരു സ്മാർട്ട് ഫോൺ ആയിരുന്നു .റെഡ്‌മിയുടെ K30 ഫോണുകളുടെ അതെ സവിശേഷതകളിലാണ് ഇപ്പോൾ പോക്കോയുടെ X2 എന്ന സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .പോക്കോയുടെ X2 എന്ന സ്മാർട്ട് ഫോണുകളും 64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറയിൽ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്ന സ്മാർട്ട് ഫോൺ ആണ് .എന്നാൽ റെഡ്‌മിയുടെ K30 പ്രൊ ഫോണുകൾ എത്തുമ്പോൾ പ്രോസസറുകളിൽ മാറ്റം വരുന്നതാണ് .

റെഡ്‌മിയുടെ K30 പ്രൊ മോഡലുകൾക്ക് SNAPDRAGON 865 SOC പ്രോസ്സറുകൾ ആണ് നൽകിയിരിക്കുന്നത് .ഗെയിമുകൾ കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു മോഡൽകൂടിയാണിത് .അതുപോലെ തന്നെ 64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .കൂടാതെ 4MP SONY IMX686 സെൻസറുകൾ ആണ് ഇതിനുള്ളത് .

കൂടാതെ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് . Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .റെഡ്‌മിയുടെ K30 പ്രൊ ഫോണുകൾ മാർച്ച് മാസത്തിൽ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ  Poco F2 , Xiaomi Mi 10 അതുപോലെ തന്നെ Mi 10 Pro എന്നി ഫോണുകളും ഉടൻ പ്രതീക്ഷിക്കാവുന്നതാണ് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo