റിയൽമിയുടെ ടെലിവിഷനുകൾ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ റിയൽമിയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
Survey
✅ Thank you for completing the survey!
റിയൽമിയുടെ ടെലിവിഷനുകളെക്കുറിച്ചു പറയുകയാണെങ്കിൽ 32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ കൂടാതെ 43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഈ LED ടെലിവിഷനുകൾ പുറത്തിറങ്ങിയിരുന്നു .കൂടാതെ ഈ ഫുൾ HD പ്ലസ് ടെലിവിഷനുകൾ 178 ഡിഗ്രി വ്യൂ ആംഗിൾ നൽകുന്നുണ്ട് .അതുപോലെ തന്നെ ഈ റിയൽമി ടെലിവിഷനുകൾ MediaTek MSD6683 പ്രൊസസ്സറുകളിലാണ് പ്രവർത്തിക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനു നൽകിയിരിക്കുന്നത് .ഈ ടെലിവിഷനുകൾക്ക് 4 സ്പീക്കറുകളാണ് നൽകിയിരിക്കുന്നത് .ഒപ്പം 24W stereo സൗണ്ട് സിസ്റ്റവും ഇത് കാഴ്ചവെക്കുന്നുണ്ട് .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ടെലിവിഷനുകൾ പ്രവർത്തിക്കുന്നത് .
Netflix, Amazon Prime Video കൂടാതെ പല ആപ്ലിക്കേഷനുകളും പ്രീ ഇൻസ്റ്റാൾ ആയി തന്നെയാണ് വരുന്നത് .Wi-Fi, Bluetooth 5.0, മൂന്നു HDMI ports, രണ്ടു USB ports എന്നിവയും ഇതിനുണ്ട് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 12999 രൂപയും കൂടാതെ 43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് Rs 21,999 രൂപയും ആണ് വില വരുന്നത് .