പവറ് വേണ്ടവർക്ക് ഇനി Oppo K14 5G വാങ്ങാം! 7000mAh ബാറ്ററിയും 50MP ഡ്യുവൽ ക്യാമറയും
സ്മാർട്ട്‌ഫോൺ വിപണിയിൽ ബാറ്ററി കരുത്തുമായി എത്തിയ ബജറ്റ് ഫോൺ Oppo K14 5G ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു. സാധാരണ സ്മാർട്ട്‌ഫോണുകളിൽ നിന്ന് വ്യത്യസ്തമായി, 7000mAh പവറിലാണ് ഓപ്പോ ഈ ബാറ്ററി കിംഗ് സ്മാർട്ട് ഫോൺ പുറത്തിറക്കിയത്. ഒരിക്കൽ ചാർജ് ചെയ്താൽ ദിവസങ്ങളോളം പവർ നിലനിർത്താനാകുന്ന പുത്തൻ 5ജി മോഡലാണിത്. മികച്ച പെർഫോമൻസിനൊപ്പം ഫോട്ടോഗ്രാഫി പ്രേമികൾക്കായി 50MP ഡ്യുവൽ റിയർ ക്യാമറ യൂണിറ്റും ഇതിലുണ്ട്. IP66, IP68, IP69 സർട്ടിഫിക്കേഷനുള്ളതിനാൽ കേരളത്തിലെ ഈർപ്പം കലർന്ന കാലാവസ്ഥയെയും മഴക്കാലത്തും അനുയോജ്യമായ മോഡലാണിത്.
Surveyസ്റ്റൈലിഷ് ഡിസൈനും അതിവേഗ 5G കണക്റ്റിവിറ്റിയുമുള്ള ഓപ്പോ കെ14 5ജിയുടെ ആദ്യ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ചു. ആകർഷകമായ ലോഞ്ച് ഓഫറുകളോടെയാണ് സ്മാർട്ട് ഫോൺ വിൽപ്പനയ്ക്കായി എത്തിച്ചത്. ഫോണിന്റെ സവിശേഷതകളും വിലയും ഇന്നത്തെ ലോഞ്ച് ഓഫറുകളും വിശദമായി അറിയാം.
Oppo K14 5G Sale India
മൂന്ന് വേരിയന്റുകളിലാണ് ഓപ്പോ കെ14 5ജി വിൽപ്പന നടത്തുന്നത്. ഇതിൽ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 17,999 രൂപയാകുന്നു. 6 ജിബി + 256 ജിബി ഫോണിന്റെ വില 19,999 രൂപയാണ്. 8 ജിബി + 256 ജിബി വേരിയന്റിന് 21,999 രൂപയുമാകുന്നു.
ഇന്നത്തെ വിൽപ്പനയിൽ ഓപ്പോ കെ14 5ജി വാങ്ങാൻ ഇത്രയും തുക മുടക്കേണ്ടി വരില്ല. ബാങ്ക് കാർഡുകളിലൂടെ സ്മാർട്ട് ഫോൺ 1,000 രൂപ കിഴിവിൽ വാങ്ങിക്കാം. ഇതിന് മൂന്ന് മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും കമ്പനി നൽകുന്നു. ഐസി ബ്ലൂ, പ്രിസം വയലറ്റ്, പ്രിസം വൈറ്റ് എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാകുന്നു.
പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്കാർട്ടിലും ഓപ്പോ ഇന്ത്യ ഇ-സ്റ്റോറിലുമാണ് സ്മാർട്ട് ഫോണിന്റെ വിൽപ്പന.

ഓപ്പോ കെ14 5ജി സവിശേഷതകൾ എന്തെല്ലാം?
മികച്ച പെർഫോമൻസും, ഒപ്പം ദീർഘനേരം നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫും ഒത്തുചേർന്ന ബജറ്റ് സ്മാർട്ട് ഫോണാണിത്. ചാർജ് തീരുമോ എന്ന വ്യാകുലതയില്ലാതെ, ദീർഘയാത്ര നടത്തുന്നവർക്കും ഹെവി യൂസേജിനും ഇത് അനുയോജ്യമാകുന്നു. ഈ പുതിയ ഓപ്പോ ഫോണിന്റെ ഡിസ്പ്ലേ, പ്രോസസർ, ക്യാമറ തുടങ്ങിയ സവിശേഷതകൾ അറിയാം.
- ഡിസ്പ്ലേ: 6.75 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് ഈ സ്മാർട്ട് ഫോണിനുള്ളത്. 1,125 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ്, 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ഫോണിനുണ്ട്.
- പ്രോസസർ: മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റിന്റെ മികച്ച പെർഫോമൻസ് ഓപ്പോ ഉറപ്പാക്കുന്നു.
- ബാറ്ററി: 45W ഫാസ്റ്റ് ചാർജിംഗും റിവേഴ്‌സ് വയർഡ് ചാർജിംഗും ഓപ്പോ കെ14 5ജിയിലുണ്ട്. ഇതിൽ 7000mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്. സാധാരണ ഉപയോഗത്തിൽ രണ്ട് മുതൽ മൂന്ന് ദിവസം വരെ നിലനിർത്താനായേക്കും. ബാറ്ററി ഹെൽത്ത് എൻജിൻ ടെക്നോളജിയും ഫോണിലെ ബാറ്ററിയിൽ ഉപയോഗിച്ചിട്ടുണ്ട്. ഇത് നാല് വർഷം വരെ ബാറ്ററിയ്ക്ക് ആയുസ്സ് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
- ഡ്യൂറബിലിറ്റി: ഫോണിന്റെ സുരക്ഷാകവചമാണ് മറ്റൊരു ഹൈലൈറ്റ്. ഈ ബജറ്റ് ഫോൺ പൊടിയും ഈർപ്പവും ഫലപ്രദമായി പ്രതിരോധിക്കുന്നു. ഇതിനായി ഓപ്പോ ഫോണിൽ IP66, IP68, IP69 റേറ്റിങ്ങുണ്ട്.
- ക്യാമറ: 50MP പ്രൈമറി ക്യാമറയും 2MP മോണോക്രോം സെൻസറും ചേർന്ന ക്യാമറ സിസ്റ്റമാണ് ഫോണിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഇതിൽ 8MP ഫ്രണ്ട് ക്യാമറയുമുണ്ട്. രാത്രി കാലങ്ങളിലെ ഫോട്ടോഗ്രാഫിയ്ക്ക് അൾട്രാ നൈറ്റ് മോഡ്, സെൽഫി പ്രേമികൾക്ക് AI പോർട്രെയ്‌റ്റ് സപ്പോർട്ടും ലഭിക്കുന്നു.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile