ഫ്ലിപ്കാർട്ടിനേക്കാൾ Vivo X200 Pro ഫോണിന് ലാഭം ആമസോണിൽ! 200MP ടെലിഫോട്ടോ ക്യാമറയും ZEISS പോർട്രെയിറ്റുകളും

ഫ്ലിപ്കാർട്ടിനേക്കാൾ Vivo X200 Pro ഫോണിന് ലാഭം ആമസോണിൽ! 200MP ടെലിഫോട്ടോ ക്യാമറയും ZEISS പോർട്രെയിറ്റുകളും

സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫിയിൽ സാംസങ്ങിനെയും ഷവോമിയെയും തകർക്കുന്ന ആൻഡ്രോയിഡ് ഫോണുകളാണ് വിവോ അവതരിപ്പിക്കുന്നത്. Zeiss ട്യൂൺഡ് ലെൻസുകളും APO സർട്ടിഫിക്കേഷനുമുള്ള ക്യാമറയിൽ പുറത്തിറക്കിയ Vivo X200 Pro വിലക്കുറവിൽ വാങ്ങിക്കാം. പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിനേക്കാൾ വലിയ ലാഭത്തിലാണ് ആമസോൺ ഇന്ത്യയിൽ സ്മാർട്ട് ഫോൺ വിൽക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

മികച്ച പോർട്രെയിറ്റ് ഫോട്ടോഗ്രാഫിയും അതിനൂതന പ്രോസസറിലൂടെ മികവുറ്റ പെർഫോമൻസും ഈ വിവോ ഫോണിൽ ലഭിക്കും. സ്റ്റൈലിലും വിട്ടുവീഴ്ചയില്ലാത്തെ ഫ്ലാഗ്ഷിപ്പ് മോഡലുകൾ നോക്കുന്നവർക്ക് 80000 രൂപ റേഞ്ചിൽ ആമസോണിൽ ഫോൺ വാങ്ങിക്കാം. ആമസോണിൽ ലിമിറ്റഡ് പീരിയഡ് ഓഫറിലാണ് വിവോ എക്സ്200 പ്രോ വിൽക്കുന്നത്. ആകർഷകമായ ബാങ്ക് ഡിസ്‌കൗണ്ടുകളും എക്സ്‌ചേഞ്ച് ബോണസുകളും ഫോണിന് ലഭിക്കുന്നു.

തവണ തവണയായി പണമടയ്ക്കേണ്ടവർക്ക് ഇഎംഐ ഓഫറുകളും ലഭ്യമാണ്. വ്ളോഗേഴ്സിനും മറ്റും മികച്ചതായ രീതിയിൽ 16 ജിബി റാം, 512GB സ്റ്റോറേജും ഫോൺ പിന്തുണയ്ക്കുന്നു. ഈ പുത്തൻ വിവോ എക്സ്200 പ്രോ ഫോണിന്റെ ആമസോൺ ഓഫറും പ്രധാന സവിശേഷതകളും വിശദമായി അറിയാം.

Vivo X200 Pro Amazon Price Deal

512 ജിബി ഇന്റേണൽ സ്റ്റോറേജുള്ള വിവോ എക്സ്200 പ്രോ ഫോണിനാണ് ഇളവ്. 1,01,999 രൂപയ്ക്കാണ് ഫ്ലാഗ്ഷിപ്പ് മോഡൽ ഇന്ത്യൻ വിപണിയിൽ എത്തിയത്. ആമസോൺ ഇതിന് 19 ശതമാനം കിഴിവ് പ്രഖ്യാപിച്ചു. 20000 രൂപയ്ക്ക് അടുത്ത് ഇളവ് വിവോ പ്രീമിയം ഫോണിന് ലഭ്യമാണ്.

ആമസോൺ ഇന്ത്യയിൽ 16ജിബി ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത് 82,900 രൂപയ്ക്കാണ്. ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 1500 രൂപയുടെ ഡിസ്കൗണ്ടും ഇപ്പോൾ ലഭിക്കുന്നു. ഇതുകൂടി ചേർത്താൽ വിവോ എക്സ്200 പ്രോ 81000 രൂപ റേഞ്ചിൽ വാങ്ങിക്കാം. ബാങ്ക് കാർഡ് ഉപയോഗിക്കാത്തവർക്ക്, ആമസോൺ പേയിലൂടെ 2487 രൂപയുടെ ഇളവ് ലഭിക്കും. ഇങ്ങനെ 80000 രൂപ റേഞ്ചിൽ പർച്ചേസ് ചെയ്യാം.

Vivo X200 Pro

53800 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഇപ്പോൾ ലഭ്യമാണ്. മാറ്റി വാങ്ങുന്ന പഴയ ഫോണിന്റെ ക്വാളിറ്റിയും പഴമയും മോഡലും അനുസരിച്ച് ഇതിൽ വ്യത്യാസം വരുന്നു. 2,915 രൂപയുടെ ഇഎംഐ ഇടപാടുകളും വിവോ എക്സ്200 പ്രോയ്ക്ക് ലഭ്യമാണ്.

Also Read: Xiaomi 17 Ultra വാങ്ങാൻ സമയമായി, ലോകത്തെ ആദ്യ 1-ഇഞ്ച് LOFIC ക്യാമറയും 200MP ടെലിഫോട്ടോയും!

വിവോ എക്സ്200 പ്രോ ഒരു നല്ല ഓപ്ഷനാണോ?

വിലക്കുറവിൽ വിൽക്കുമ്പോൾ പർച്ചേസ് ചെയ്യാവുന്ന ഫ്ലാഗ്ഷിപ്പ് മോഡലാണിത്. സ്ലിം ആയ ഡിസൈനിൽ, മികച്ച ഡ്യൂറബിലിറ്റിയ്ക്കും ട്രിപ്പിൾ റിയർ ക്യാമറയുമുള്ള ഫോണാണിത്. വിവോ എക്സ്200 പ്രോയുടെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ പരിശോധിച്ചാൽ നിങ്ങൾക്ക് അനുയോജ്യമായ സ്മാർട്ട് ഫോണാണോ എന്ന് മനസിലാക്കാം.

  1. ഡിസ്പ്ലേ: 6.78-ഇഞ്ച് LTPO AMOLED പാനലിലാണ് വിവോ എക്സ്200 പ്രോ നിർമിച്ചിരിക്കുന്നത്. 4,500-നിറ്റ് പീക്ക് ബ്രൈറ്റ്നെസ് ഇതിനുണ്ട്.
  2. പ്രോസസർ: ഈ വിവോ ഫോണിൽ വേഗതയേറിയ 3nm മീഡിയാടെക് ഡൈമൻസിറ്റി 9400 ചിപ്‌സെറ്റാണ് പ്രവർത്തിക്കുന്നത്. സുഗമമായ ഗെയിംപ്ലേയും സ്ട്രീമിംഗും ഈ പ്രോസസറിലൂടെ മികച്ചതായി ലഭിക്കുന്നു.
  3. ക്യാമറ: ട്രിപ്പിൾ റിയർ ക്യാമറയുള്ള സ്മാർട്ട് ഫോണാണ് വിവോ എക്സ്200 പ്രോ. ഇതിൽ 50MP മെയിൻ ക്യാമറ, 200MP ടെലിഫോട്ടോ ക്യാമറ, 50MP അൾട്രാവൈഡ് ക്യാമറയാണുള്ളത്. 32MP ഫ്രണ്ട് ക്യാമറയുള്ള ഫോണാണിത്. ഇതിൽ ലാൻഡ്‌സ്‌കേപ്പുകൾ, പോർട്രെയ്‌റ്റുകളുടെ സപ്പോർട്ട് ഉറപ്പിക്കാം.
  4. ബാറ്ററി: 90W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് വിവോ എക്സ്200 പ്രോയിൽ ലഭിക്കുന്നു. ഇതിനായി ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത് 6,000 mAh ബാറ്ററിയാണ്. ശരിക്കും പവർ ബാങ്കില്ലാതെ ദിവസം മുഴുവൻ ചാർജ് നിലനിർത്താൻ ഇതിന് സാധിക്കുന്നു.
  5. ഡ്യൂറബിലിറ്റി: വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിനാൽ ഈ വിവോ ഫോണിൽ IP69 റേറ്റിംഗുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo