40+ Eid-ul-Fitr Wishes in Malayalam: പ്രിയപ്പെട്ടവർക്കായി സ്നേഹവും സാഹോദര്യവും നിറഞ്ഞ ഈദ് ആശംസകൾ, GIF, ഫോട്ടോകൾ!

40+ Eid-ul-Fitr Wishes in Malayalam: പ്രിയപ്പെട്ടവർക്കായി സ്നേഹവും സാഹോദര്യവും നിറഞ്ഞ ഈദ് ആശംസകൾ, GIF, ഫോട്ടോകൾ!

Eid-ul-Fitr Wishes in Malayalam: മുപ്പത് നാളത്തെ വ്രതശുദ്ധിയുടെ പുണ്യം നുകർന്ന് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. മനസ്സിനെയും ശരീരത്തെയും ഒരുപോലെ ശുദ്ധീകരിച്ച റംസാൻ നാളുകൾക്ക് വിട നൽകിയാണ് ആഹ്ളാദത്തിന്റെ ഈദ് കടന്നു വരുന്നത്. പട്ടിണിയറിയുന്നവന്റെ നോവ് തിരിച്ചറിഞ്ഞവന്റെ നോമ്പ് കാലത്തിന് ശേഷമുള്ള സമൃദ്ധിയുടെയും ആഘോഷത്തിന്റെയും പുണ്യദിനമാണിന്ന്. കേരളത്തിൽ മാർച്ച് 20 വെള്ളിയാഴ്ചയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും സാഹോദര്യത്തിന്റെയും ഈദ് ആശംസകൾ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അയക്കാൻ മറക്കണ്ട. ഒത്തൊരുമയുടെ ഈദ് ഉൽ ഫിത്തർ ദിനത്തിന്റെ പുണ്യം നിങ്ങളുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും സന്തോഷകരവും ഊഷ്മളവുമായ ആശംസകളിലൂടെ പങ്കിടാം.

വാട്സ്ആപ്പ് സ്റ്റാറ്റസുകൾക്കും മെസേജുകൾക്കും ഉചിതമായ ചെറിയ പെരുന്നാൾ ആശംസകൾ ഇവിടെ പങ്കുവയ്ക്കുന്നു. വാട്സ്ആപ്പ് ഗ്രൂപ്പുകളിലും സ്റ്റാറ്റസുകളിലും ഷെയർ ചെയ്യാവുന്ന മനോഹരമായ ഈദ് ഉൽ ഫിത്തർ ഫോട്ടോകളും കൂട്ടത്തിലുണ്ട്. ഏവർക്കും ഹൃദയം നിറഞ്ഞ ഈദ് മുബാറക്!

Also Read: സൂപ്പർ പവർ Poco X8 Pro Series എത്തി! 9000mAh ബാറ്ററിയും, 100W ഫ്ലാസ്റ്റ് ചാർജിങ്ങും

heartfelt eid ul fitr wishes malayalam

Eid-ul-Fitr Wishes in Malayalam

  1. ഈ റമദാൻ എല്ലാവർക്കും സമാധാനവും സ്നേഹവും ഐക്യവും നൽകട്ടെ! ഈദ് ആശംസകൾ
  2. ഈ വിശുദ്ധ ദിനത്തിൽ നിങ്ങളുടെ ഹൃദയം ശുദ്ധീകരിക്കട്ടെ, നിങ്ങളുടെ ധർമവും ദയയും ലോകത്തിന് പ്രചോദനമാകട്ടെ, റമദാൻ മുബാറക്ക്!🌙
  3. ഈ ഈദ് നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയ്ക്കട്ടെ, ഈദ് ആശംസകൾ!
  4. വ്രതശുദ്ധിയുടെ പുണ്യം നിങ്ങളുടെ ജീവിതത്തെ കൂടുതൽ മനോഹരമാക്കട്ടെ, നിങ്ങൾക്കും കുടുംബത്തിനും ഈദ് ആശംസകൾ നേരുന്നു.
  5. ഈദ് ആശംസകൾ! ഈ ഈദ് ദിനം നിങ്ങളുടെ സ്വപ്നങ്ങളിലേക്കുള്ള തുടക്കമാകട്ടെ.
  6. സന്തോഷവും സമാധാനവും സ്നേഹവും നിറഞ്ഞ പുണ്യ ദിവസം. നിങ്ങളുടെ സ്നേഹവും സഹാനുഭൂതിയും ദയയും ധർമവും നിങ്ങളുടെ ജീവിതത്തിന് വഴിത്തിരിവാകട്ടെ, ഈദ് ആശംസകൾ!
  7. ബിരിയാണിയും മധുരവും ചിരിയുമായി ഈ ഈദ് ആഘോഷമാക്കാം, റമദാൻ ആശംസകൾ!
  8. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഈ പെരുന്നാൾ കാലം ഐശ്വര്യപൂർണമാകട്ടെ. റമദാൻ ആശംസകൾ!
  9. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ!
  10. കാരുണ്യത്തിന്റെ ഈ ദിനത്തിൽ ലോകത്തെല്ലായിടത്തും സമാധാനം പുലരട്ടെ, ദയയും സാഹോദര്യവും നാളേയ്ക്കുള്ള കാൽപ്പടവുകളാകട്ടെ, റമദാൻ ആശംസകൾ!
  11. മധുരം പങ്കുവെക്കാം, സ്നേഹം കൈമാറാം, സാഹോദര്യം മുറുകെപിടിക്കാം… ഈ ഈദ് സർവ്വ ഐശ്വര്യങ്ങളും നിങ്ങൾക്ക് നൽകട്ടെ.
  12. സാഹോദര്യത്തിന്റെ മധുരം നുകരാൻ ഒരു ചെറിയ പെരുന്നാൾ കൂടി. കുടുംബത്തിലെ എല്ലാവർക്കും ആരോഗ്യവും നേരുന്നു. ഈദ് ആശംസകൾ!
  13. പരിശുദ്ധ മാസത്തിലെ പ്രാർത്ഥനകളും ഉപവാസവും നിങ്ങളുടെ ജീവിതത്തിന്റെ ഊർജ്ജവും ശക്തിയുമാകട്ടെ. ഈദ് ആശംസകൾ!
  14. ഈ പുണ്യദിനം പ്രതീക്ഷയും ദയയും ഔദാര്യവും കൊണ്ട് നിറയ്ക്കട്ടെ. ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നു
  15. ഈദ് ആശംസകൾ! നിങ്ങളുടെ ആത്മാവിന് സമാധാനം ലഭിക്കട്ടെ, നിങ്ങളുടെ ഹൃദയം സ്നേഹം കണ്ടെത്തട്ടെ, നിങ്ങളുടെ ജീവിതം പ്രകാശത്താൽ നിറയട്ടെ.
  16. ഈദ് മുബാറക്! നിങ്ങൾക്കും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു.
eid ul fitr wishes malayalam

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo