Samsung Galaxy M17e 5G: 6000mAh ബാറ്ററിയും 6 വർഷത്തെ അപ്‌ഡേറ്റും! വിലക്കുറവിൽ ഇന്ന് മുതൽ

Samsung Galaxy M17e 5G: 6000mAh ബാറ്ററിയും 6 വർഷത്തെ അപ്‌ഡേറ്റും! വിലക്കുറവിൽ ഇന്ന് മുതൽ

ക്യാമറയിലെ ഭീമന്മാരായ സാംസങ്ങിൽ നിന്നുള്ള പവർഫുൾ സ്മാർട്ട് ഫോണാണ് Samsung Galaxy M17e 5G. ഈ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഫോണിന്റെ വിൽപ്പന ആരംഭിച്ചു. ദീർഘകാലം ഫോൺ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഫോൺ അവതരിപ്പിച്ചത്. 6 വർഷത്തെ സോഫ്റ്റ് വെയർ, സെക്യൂരിറ്റി അപ്ഡേറ്റുകളിലാണ് സാംസങ് ഇലക്ട്രോണിക്സിന്റെ പുതിയ മോഡൽ പുറത്തിറക്കിയത്.

Digit.in Survey
✅ Thank you for completing the survey!

ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഇന്ത്യയിൽ വിൽപന ആരംഭിച്ചു. ആമസോൺ, സാംസങ് വെബ്‌സൈറ്റുകൾ വഴി ഓഫറുകളിലൂടെ ഫോൺ വാങ്ങിക്കാം. ബാങ്ക് ഓഫറുകൾ ഉൾപ്പെടെയുള്ള ആകർഷകമായ വിലക്കുറവ് ഇന്നത്തെ വിൽപ്പനയിൽ ലഭിക്കുന്നു.

50MP മെയിൻ ക്യാമറയും 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയുമുള്ള സ്മാർട്ട് ഫോണാണിത്. സാംസങ് ഗാലക്സി M17e 5ജിയുടെ പ്രത്യേകതകളും വിലയും ഓഫറുകളും വിശദമായി അറിയാം.

Samsung Galaxy M17e 5G Price, Sale India

ഗാലക്‌സി M17e 5ജി രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ അവതരിപ്പിച്ചത്. 4 ജിബി + 128 ജിബി സ്റ്റോറേജുള്ള ബേസിക് മോഡലിന് 12,999 രൂപ മുതൽ വിലയാകുന്നു. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന് ഏകദേശം 15,499 രൂപയാണ് വില. ഈ സാംസങ് ഫോണിന് 1000 രൂപ അധിക കിഴിവും ലഭിക്കും. 11999 രൂപ മുതൽ ഇന്നത്തെ വിൽപ്പനയിൽ നിന്ന് ഫോൺ വാങ്ങിക്കാം.

സ്മാർട്ട് ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നത് ആമസോൺ, സാംസങ്.കോം സൈറ്റുകളിലാണ്. തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിലും ഫോൺ ലഭ്യമാകും.

Also Read: 40+ Eid-ul-Fitr Wishes in Malayalam: പ്രിയപ്പെട്ടവർക്കായി സ്നേഹവും സാഹോദര്യവും നിറഞ്ഞ ഈദ് ആശംസകൾ, GIF, ഫോട്ടോകൾ!

Galaxy M17e 5G Specifications

ബാറ്ററിയിൽ ഊന്നൽ നൽകിയാണ് സാംസങ് സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്. എങ്കിലും പർച്ചേസിന് മുന്നേ ഫോണിന്റെ മറ്റ് സവിശേഷതകൾ പരിശോധിക്കുന്നതും മികച്ച ചോയിസാണ്. ഈ സാംസങ് ഫോണിന്റെ ഡിസ്പ്ലേ, പ്രോസസർ, ക്യാമറ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

  • ഡിസ്പ്ലേ: 6.7 ഇഞ്ച് എച്ച്ഡി+ സപ്പോർട്ടുള്ള സ്ക്രീനിന് 120 Hz റിഫ്രെഷ് റേറ്റ് സപ്പോർട്ടുണ്ട്.
  • ക്യാമറ: ഡ്യുവൽ റിയർ ക്യാമറയിലാണ് ഫോൺ അവതരിപ്പിച്ചത്. ഇതിൽ 50 MP പ്രൈമറി ക്യാമറയും 2 MP ഡെപ്ത് സെൻസറും കൊടുത്തിരിക്കുന്നു. f/1.8 അപ്പർച്ചർ പിന്തുണയ്ക്കുന്ന മെയിൻ സെൻസറാണ് ഇതിലുള്ളത്. സാംസങ് ഗാലക്സി M17e ജിയുടെ മുൻവശത്ത് 8 MP ഫ്രണ്ട് ക്യാമറ കൊടുത്തിരിക്കുന്നു. 30fps വീഡിയോ റെക്കോഡിങ് സപ്പോർട്ടും ഈ സാംസങ് ഫോണിൽ ലഭിക്കുന്നു.
  • പ്രോസസർ: 6nm മീഡിയടെക് 6300 പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. സാംസങ് ഫോണിലുള്ളത്. 6nm പ്രോസസർ ഫോൺ അനാവശ്യമായി ചൂടാകാതിരിക്കാൻ സഹായിക്കുന്നു.
  • ബാറ്ററി: 6000എംഎഎച്ച് ബാറ്ററിയിലാണ് സ്മാർട്ട് ഫോൺ പ്രവർത്തിക്കുന്നത്. ഇതിൽ ഒരു ദിവസം മുഴുവൻ നിലനിൽക്കുന്ന ബാറ്ററി കപ്പാസിറ്റിയുണ്ട്. 25 വാട്ട് സ്പീഡ് ചാർജിങ് സപ്പോർട്ട് ഫോൺ ചെയ്യുന്നു.
  • സോഫ്റ്റ് വെയർ: 6-6-6 റൂളിലാണ് Galaxy M17e 5G പുറത്തിറക്കിയത്. എന്നുവച്ചാൽ 6000എംഎഎച്ച് ബാറ്ററിയ്ക്ക് പുറമെ 6 വർഷത്തെ അപ്ഗ്രേഡും ഉറപ്പിക്കാം. 6 വർഷത്തെ ഓപ്പറേറ്റിംഗ് സിസ്റ്റവും 6 വർഷത്തെ സുരക്ഷാ അപ്‌ഗ്രേഡുകളും ലഭിക്കുന്നു. ദീർഘകാലത്തേക്ക് സ്മാർട്ട് ഫോൺ പർച്ചേസ് ചെയ്യുന്നവർക്ക് ഇത് അനുയോജമാകുന്നു.
  • ഡ്യൂറബിലിറ്റി: IP54-റേറ്റിങ്ങുള്ള സ്മാർട്ട് ഫോണാണ് സാംസങ് ഗാലക്സി എം17ഇ 5ജി.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo