48MP + 8MP + 13MP ക്യാമറയിൽ എത്തിയ ഒപ്പോ Reno 10x Zoom ഇപ്പോൾ ഓപ്പൺ സെയിലിനു എത്തി

HIGHLIGHTS

48MP + 8MP + 13MP ക്യാമറയിൽ എത്തിയ ഒപ്പോ Reno 10x Zoom ഇപ്പോൾ ഓപ്പൺ സെയിലിനു എത്തി

ഒപ്പോയുടെ ഏറ്റവും പുതിയതായി പുറത്തിറക്കിയ രണ്ടു സ്മാർട്ട് ഫോണുകളാണ് ഒപ്പോ  RENO 10X ZOOM കൂടാതെ  RENO എന്നി മോഡലുകൾ .48 മെഗാപിക്സലിന്റെ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഇപ്പോൾ ആമസോണിൽ നിന്നും എക്സ്ചേഞ്ച് ഓഫറുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . 

Digit.in Survey
✅ Thank you for completing the survey!

ഒപ്പോ RENO 10X ZOOM 

 6.65 ഇഞ്ചിന്റെ ഫുൾ HD പ്ലസ് AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .കൂടാതെ 2340 x 1080പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ  Gorilla Glass 6 സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ മറ്റൊരു സവിശേഷതയിൽ പറയേണ്ടത് ഇതിന്റെ സിസ്ത് ജനറേഷൻ ഫിംഗർ പ്രിന്റ് സെൻസറുകളാണ് .കൂടാതെ ഗെയിം കളിക്കുന്നവർക്കായി പുതിയ ഗെയിം ബൂസ്റ്റ് 2 എൻജിൻ & ഡോൾബി സപ്പോർട്ടും ഇതിൽ ലഭ്യമാകുന്നതാണു് .കൂടാതെ ഹീറ്റിംഗിനെ പ്രതിരോധിക്കുവാൻ കൂപ്പർ ട്യൂബ് ലിക്വിഡ് കൂളിംഗ് ടെക്നോളജിയും ഇതിനുണ്ട് .

ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .48 മെഗാപിക്സലിന്റെ ( Sony IMX586 ) + 8 മെഗാപിക്സലിന്റെ ( secondary sensor ) + 13 മെഗാപിക്സലിന്റെ (periscope telescopic ) ക്യാമറകളാണ് ഇതിനുള്ളത് .കൂടാതെ 16 മെഗാപിക്സലിന്റെ പോപ്പ്‌ അപ്പ് (shark fin pop-up )സെൽഫി ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .മൂന്നു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .4065mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .Qualcomm Snapdragon 855ലാണ് പ്രോസസറുകളുടെ പ്രവർത്തനം .

6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാം & 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് മോഡലുകൾ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .39990 രൂപമുതൽ 49990 രൂപവരെയാണ് ഇതിന്റെ വിലവരുന്നത് .ഇപ്പോൾ  ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും കൂടാതെ ആമസോണിൽ നിന്നും ഇപ്പോൾ ഓപ്പൺ സെയിലിൽ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .32990 രൂപയ്ക്ക് OPPO Reno മോഡലുകൾ വാങ്ങിക്കുവാനും സാധിക്കുന്നതാണ് .എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo