30+ Makar Sankranti 2026 Wishes: ഉദിച്ചുയർന്നു മകര നക്ഷത്രം! WhatsApp വഴി മകര സംക്രാന്തി, മകരവിളക്ക് ആശംസകൾ അയക്കാം

30+ Makar Sankranti 2026 Wishes: ഉദിച്ചുയർന്നു മകര നക്ഷത്രം! WhatsApp വഴി മകര സംക്രാന്തി, മകരവിളക്ക് ആശംസകൾ അയക്കാം

Makar Sankranti 2026 Wishes in Malayalam: സൂര്യദേവന്‍ ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്ക് പ്രവേശിക്കുന്ന ദിവസമാണ് മകര സംക്രാന്തി. ഹിന്ദുമതവിശ്വാസം പ്രകാരം സുപ്രധാനമായ ഒരു ദിനമാണിത്.

Digit.in Survey
✅ Thank you for completing the survey!

ഗുജറാത്തില്‍ ഉത്തരായനം, ഉത്തര്‍പ്രദേശില്‍ ഖിച്ഡി, തമിഴ്നാട്ടിൽ പൊങ്കല്‍, കർണാടകയിലു തെലങ്കാനയിലും സംക്രാന്തിയായാണ് ഈ ദിനം ആഘോഷിക്കുന്നത്. കേരളത്തില്‍ ജനുവരി 14 ന് മകര വിളക്ക് ആയാണ് ദിവസം ആചരിക്കുന്നത്. ചില ജില്ലകളിൽ മകരപ്പൊങ്കലായും ദിവസത്തെ കണക്കാക്കുന്നു.

മകര സംക്രാന്തി ദിനത്തിലാണ് ശബരിമലയില്‍ മകരവിളക്ക് ആഘോഷിക്കുന്നത്. മകരപ്പൊങ്കൽ, മകരവിളക്ക് പ്രമാണിച്ച് നിങ്ങളുടെ പ്രിയപ്പെട്ടവർക്കും Happy Makaravilakku Wishes അറിയിക്കാം. വാട്സ്ആപ്പ് മെസേജുകളിലും സ്റ്റാറ്റസുകളിലൂടെയും മകര വിളക്ക്, മകര സംക്രാന്തി ആശംസകൾ പങ്കിടാം. ഫ്രീയായി നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അയക്കാനുള്ള ആശംസ സന്ദേശങ്ങളും ചിത്രങ്ങളും ഇതാ…

Makar Sankranti 2026 Wishes

മകരവിളക്ക് ആശംസകൾ! ഉദിച്ചുയർന്നു മാമല മേലെ മകരജ്യോതി🌟, നിങ്ങളുടെ ജീവിതവും സന്തോഷത്തിന്റെ പ്രകാശത്താൽ ജ്വലിക്കട്ടെ…

Makar Sankranti 2026 Wishes

ലോകവീരം മഹാപൂജ്യം
സർവരക്ഷാകരം വിഭും
പാർവതീ ഹൃദയാനന്ദം
ശാസ്താരം പ്രണമാമ്യഹം…
മകരവിളക്ക് ആശംസകൾ!

വിജയത്തിന്റെയും, കൃതജ്ഞതയുടെയും, നവോന്മേഷത്തിന്റെയും ഹൃദയംഗമമായ ആശംസകൾ നേരുന്നു…

ദിവസങ്ങൾ നീണ്ടുനിൽക്കുമ്പോൾ, ശുഭാപ്തിവിശ്വാസം സ്വാഭാവികമായും പിന്തുടരും. മകര വിളക്ക് ആശംസകൾ!

Also Read: 10000 രൂപയ്ക്ക് താഴെ Smart TV നോക്കുന്നവർക്ക് Philips HD Smart LED ടിവി പകുതി വിലയിൽ!

മകരസംക്രാന്തിയുടെ അനുഗ്രഹങ്ങൾ നിങ്ങളുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും നിറയ്ക്കട്ടെ, മകര വിളക്ക് ആശംസകൾ നേരുന്നു!

Makar Sankranti 2026 Wishes

ഈ മകരസംക്രാന്തി നിങ്ങൾക്ക് സന്തോഷത്തിന്റെയും ആരോഗ്യത്തിന്റെയും വിജയത്തിന്റെയും വർഷമാകട്ടെ, മകര വിളക്ക് ആശംസകൾ!

നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഐശ്വര്യപൂർണ്ണമായ മകര സംക്രാന്തി ആശംസിക്കുന്നു.

ഈ ശുഭദിനത്തിൽ, നിങ്ങളുടെ ജീവിതം മധുരവും വർണാഭവുമാകട്ടെ, സ്നേഹ നിറഞ്ഞ മകര സംക്രാന്തി ആശംസകൾ!

മകര വിളക്ക് ആശംസകൾ! കല്ലും മുള്ളും നിറഞ്ഞ കാനന പാതയിലൂടെ യാത്ര ചെയ്ത് മലമുകളിൽ എത്തി അനുഗ്രഹം നേടുന്ന എല്ലാ ഭക്തർക്കും ശുഭാശംസകൾ

ലക്ഷ്യബോധത്തോടും ശുഭാപ്തിയോടും കൂടി നാം നമ്മെത്തന്നെ അണിനിരത്തുമ്പോൾ, ഒരു ശോഭനമായ പുതുവർഷം പിറക്കുന്നു, മകര സംക്രാന്തി ആശംസകൾ

നിങ്ങളുടെ ജീവിതം പ്രകാശവും സന്തോഷവും നിറഞ്ഞതാകട്ടെ, മകര വിളക്ക് ആശംസകൾ നേരുന്നു!

നിങ്ങൾക്കും കുടുംബത്തിനും സന്തോഷകരവും സമൃദ്ധവുമായ മകരവിളക്ക്, മകര സംക്രാന്തി ആശംസകൾ നേരുന്നു!🌞❤️

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo