മസ്കിന്റെ X down!ഡൗൺഡിറ്റക്ടറിൽ പരാതിയോട് പരാതി

മസ്കിന്റെ X down!ഡൗൺഡിറ്റക്ടറിൽ പരാതിയോട് പരാതി

Elon Musk ന്റെ ഉടമസ്ഥതയിലുള്ള X down ആയി. മുമ്പ് Twitter എന്നറിയപ്പെട്ടിരുന്ന X പ്ലാറ്റ്ഫോമിലാണ് പ്രശ്നം നേരിടുന്നത്. ഇന്ത്യയിലും ആഗോളതലത്തിലുമുള്ള എക്സ് ഉപയോക്താക്കൾ പരാതി ഉന്നയിച്ചു.

Digit.in Survey
✅ Thank you for completing the survey!

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമാണ് ട്വിറ്റർ അഥവാ എക്സ്. 2026 ജനുവരി 13 ചൊവ്വാഴ്ച വ്യാപകമായ തടസ്സങ്ങൾ സോഷ്യൽ മീഡിയ സൈറ്റിൽ അനുഭവപ്പെട്ടു. അമേരിക്ക, യുകെ, ഇന്ത്യ കാനഡ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലായി ആയിരക്കണക്കിന് ഉപയോക്താക്കളെ ഇത് ബാധിച്ചു.

ഔട്ടേജ്-മോണിറ്ററിംഗ് വെബ്‌സൈറ്റായ ഡൗൺഡിറ്റക്ടർ പ്രകാരം, 28000-ത്തിലധികം ഉപയോക്താക്കൾ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്‌തു. എക്സിൽ ഫീഡുകൾ ലോഡ് ചെയ്യാനോ ലോഗിൻ ചെയ്യാനോ കഴിയുന്നില്ല എന്ന് പരാതി വരുന്നുണ്ട്.

ഡൗൺഡിറ്റക്ടറിൽ നിന്നുള്ള ഡാറ്റ പ്രകാരം, ഇന്ത്യൻ സമയം വൈകുന്നേരം 7:43 ഓടെ ഇന്ത്യയിലും രണ്ടായിരത്തിലധികം ആളുകൾക്ക് പ്രശ്നം നേരിട്ടു. ഇതിൽ 46% പേർ പ്ലാറ്റ്‌ഫോമിന്റെ വെബ് പതിപ്പ് ആക്‌സസ് ചെയ്യുന്നതിൽ പ്രശ്‌നങ്ങൾ നേരിട്ടതായാണ് പറഞ്ഞത്. 41% പേർ എക്സിന്റെ മൊബൈൽ ആപ്പിലാണ് പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തത്. ബാക്കിയുള്ള 13% പേർ സെർവർ കണക്റ്റിവിറ്റി പ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്തു.

Also Read: 30+ Makar Sankranti 2026 Wishes: ഉദിച്ചുയർന്നു മകര നക്ഷത്രം! WhatsApp വഴി മകര സംക്രാന്തി, മകരവിളക്ക് ആശംസകൾ അയക്കാം

ഡൽഹി, ജയ്പൂർ, അഹമ്മദാബാദ്, ഇൻഡോർ, ചണ്ഡീഗഡ്, കൊൽക്കത്ത, മുംബൈ എന്നിവയുൾപ്പെടെ പ്രധാന ഇന്ത്യൻ നഗരങ്ങളിൽ തടസ്സമുണ്ടായതായി ഡൗൺഡിറ്റക്ടറിന്റെ ഔട്ടേജ് മാപ്പ് പറയുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo