55 ശതമാനം കിഴിവിൽ Hisense HD Smart QLED TV വാങ്ങിയാലോ! 79,999 രൂപ വിലയുള്ള 55 ഇഞ്ച് സ്മാർട്ട് ടിവി പകുതി വിലയ്ക്ക് വാങ്ങാം. ഇത് ആമസോൺ തരുന്ന പരിമിതകാല ഓഫറാണ്. 40000 രൂപയ്ക്ക് താഴെ ഹൈസെൻസ് എച്ച്ഡി സ്മാർട്ട് ടിവി വാങ്ങിക്കാം.
SurveyHisense HD Smart QLED TV Discount
Hisense E7Q PRO Series 4K Ultra HD Smart 55E7Q PRO ക്യുഎൽഇഡി ടിവിയാണിത്. 79,999 രൂപയ്ക്കാണ് ഹൈസെൻസ് ടിവി ലോഞ്ച് ചെയ്തത്.
55 ശതമാനം കിഴിവാണ് ആമസോൺ തരുന്നത്. 35,999 രൂപയ്ക്ക് സ്മാർട്ട് ടിവി ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ലഭിക്കുന്നു. 1,500 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടും ആമസോൺ തരുന്നു. 1,266 രൂപയുടെ ഇഎംഐ ഡീലും സ്മാർട്ട് ടിവിയിലൂടെ സ്വന്തമാക്കാം.
ഹിസെൻസ് HD സ്മാർട്ട് QLED ടിവി പ്രത്യേകതകൾ
ഹിസെൻസ് സ്മാർട്ട് ടിവിയിൽ 4K അൾട്രാ HD സ്ക്രീനാണുള്ളത്. 3840 x 2160 പിക്സൽ റെസല്യൂഷൻ ഇതിന്റെ സ്ക്രീനിനുണ്ട്. ക്വാണ്ടം ഡോട്ട് ലൈറ്റ്-എമിറ്റിംഗ് ഡയോഡുകൾ ഉപയോഗിച്ചിട്ടുള്ള QLED ഡിസ്പ്ലേയാണ് ഫോണിലുള്ളത്. E7Q പ്രോ ടിവിയിൽ ഒരു ഫിലിം മേക്കർ മോഡും ഉണ്ട്.

E7Q Pro QLED ടിവി 144Hz വരെ വേരിയബിൾ റിഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്നു. ഈ സ്മാർട്ട് ടിവിയിൽ പ്രത്യേക ഗെയിം മോഡും ഗെയിം ബാർ ഇന്റർഫേസും ഉണ്ട്. ഹൈസൻസ് ടെലിവിഷനിൽ AMD ഫ്രീസിങ്ക് പ്രീമിയം സർട്ടിഫിക്കേഷനും കൊടുത്തിട്ടുണ്ട്.
HDR10+, HDR10+ അഡാപ്റ്റീവ്, MEMC തുടങ്ങിയ പാനലുകൾ ടിവി പിന്തുണയ്ക്കുന്നു. HDR ഫോർമാറ്റുകൾക്ക് പുറമേ, ഡോൾബി വിഷൻ അറ്റ്‌മോസ് സപ്പോർട്ട് ലഭിക്കുന്നു. 24W സ്പീക്കറുകളും ഹിസെൻസ് HD സ്മാർട്ട് ടിവിയിൽ സജ്ജീകരിച്ചിരിക്കുന്നു. 100 ഇഞ്ച് വേരിയന്റിൽ ഒരു സബ്-വൂഫർ സിസ്റ്റവും ഉൾപ്പെടുന്നു.
E7Q Pro QLED ടിവി 144Hz വരെ വേരിയബിൾ റിഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്നു, ഇത് ഗെയിമിംഗിന് വളരെ അനുയോജ്യമാക്കുന്നു. ഗെയിം ക്ലോസ് ചെയ്യാതെ തന്നെ പ്രതികരണ സമയം കുറയ്ക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ ക്രമീകരിക്കുന്നതിനുമായി ഒരു പ്രത്യേക ഗെയിം മോഡും ഗെയിം ബാർ ഇന്റർഫേസും ഉണ്ട്. വേരിയബിൾ റിഫ്രഷ് റേറ്റിനൊപ്പം, ടെലിവിഷനിൽ AMD ഫ്രീസിങ്ക് പ്രീമിയം സർട്ടിഫിക്കേഷനും ഉണ്ട്.
AI 4K അപ്‌സ്‌കേലർ, AI പിക്ചർ, AI സ്മൂത്ത് മോഷൻ, AI ലൈറ്റ് സെൻസർ, AI HDR എൻഹാൻസ്സർ പോലുള്ള AI ഫീച്ചറുകൾ ഇതിനുണ്ട്. ഹിസെൻസ് E7Q പ്രോയിൽ എട്ട് വർഷത്തെ സോഫ്റ്റ്‌വെയർ സപ്പോർട്ടും ലഭിക്കും.
കണക്ട് ലൈഫ്, ആപ്പിൾ ഹോംകിറ്റ്, ആപ്പിൾ എയർപ്ലേ തുടങ്ങിയ ഫീച്ചറുകളും ടിവിയിലുണ്ട്. നിങ്ങളുടെ സ്മാർട്ട്‌ഫോൺ സ്‌ക്രീനുകൾ മിറർ ചെയ്യുന്നതിനായി ഷെയർ ടു ടിവി സപ്പോർട്ട് ലഭിക്കും. ഹിസെൻസ് ഇതിൽ അലക്‌സ വോയ്‌സ് അസിസ്റ്റന്റ്, റിമോട്ട് വഴി വോയ്‌സ് കൺട്രോൾ ഫീച്ചറുകളും തരുന്നു. ഇത് ലഭിക്കുന്ന VIDAA സ്മാർട്ട് ടിവി പ്ലാറ്റ്‌ഫോമാണ് ടിവിയിലുള്ളത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile