അൾട്രായ്ക്ക് പകരം പ്ലസ് മോഡൽ വാങ്ങാം; 50MP ക്യാമറ Samsung 5G ആമസോണിൽ ഗംഭീര ഓഫറിൽ
സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ Samsung Galaxy S26 Plus 5G ഇപ്പോൾ ഗംഭീര കിഴിവിൽ വാങ്ങിക്കാം. ഫ്ലിപ്കാർട്ടിൽ സ്റ്റോക്ക് ഔട്ട് ആയ സാംസങ് ഗാലക്സി എസ്26 പ്ലസ്സിന് ആമസോണിലാണ് കിഴിവ്. പ്രീമിയം ലുക്കും അത്യാധുനിക ഫീച്ചറുകളുമുള്ള സാംസങ് സ്മാർട്ട് ഫോണാണിത്. 50 മെഗാപിക്സൽ പ്രൊഫഷണൽ ഗ്രേഡ് ക്യാമറയും ഡൈനാമിക് അമോലെഡ് സ്ക്രീനും ഒപ്പം ഏറ്റവും പുതിയ പ്രൊസസ്സറും മികച്ച ബാറ്ററി ബാക്കപ്പും പ്രീമിയം സാംസങ് ഫോണിന് 41 ശതമാനം നേരിട്ടുള്ള കിഴിവ് ലഭ്യമാണ്. മികച്ച ക്യാഷ്ബാക്ക് ഓഫറും ആകർഷകമായ ബാങ്ക് ഓഫറുകളും സാംസങ് നൽകുന്നു. പ്രീമിയം ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി പരിമിത കാലത്തേക്കുള്ള ഓഫറാണിത്. സാംസങ് ഗാലക്സി എസ്26 പ്ലസ് 5ജിയുടെ ഇപ്പോഴത്തെ വിലയും ഫീച്ചറുകളും അറിയാം.
SurveySamsung Galaxy S26 Plus 5G: Offer
ഫ്ലിപ്കാർട്ടിൽ സ്റ്റോക്ക് ഔട്ടായ സാംസങ് എസ്26 പ്ലസ് 5ജി ഫോണിന് ആമസോണിൽ 41 ശതമാനം കിഴിവ് ലഭ്യമാണ്. 60000 രൂപയ്ക്ക് മുകളിൽ ഫോണിന്റെ വില വെട്ടിക്കുറച്ചിരിക്കുന്നു. ഇങ്ങനെ ഫോൺ 99,999 രൂപയ്ക്ക് വാങ്ങിക്കാം.
നിങ്ങൾക്ക് വേണമെങ്കിൽ സാംസങ് ഗാലക്സി എസ്26 പ്ലസ് 5ജി ആമസോൺ പേ ക്യാഷ്ബാക്കിലൂടെ 2999 രൂപ ലാഭിക്കാം. അതുമല്ലെങ്കിൽ ICICI ബാങ്ക് കാർഡിലൂടെ 1000 രൂപയുടെ ഓഫർ കണ്ടെത്താം. ഇത് ചേർത്താൽ 98,999 രൂപയ്ക്ക് സാംസങ് ഗാലക്സി എസ്26 പ്ലസ് വാങ്ങിക്കാവുന്നതാണ്.
37,400 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും സാംസങ് ഗാലക്സി എസ്26 പ്ലസ് ഫോണിന് ലഭ്യമാണ്. നിങ്ങൾക്ക് വേണമെങ്കിൽ 3,516 രൂപയുടെ ഇഎംഐ ഓഫറും 4776 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും ആമസോൺ തരുന്നുണ്ട്.
സാംസങ് ഗാലക്സി എസ്26 പ്ലസ് 5ജിയുടെ പ്രത്യേകതകൾ
ആപ്പിളിന്റെ പ്രീമിയം ഫോണായ ഐഫോൺ 17, ഐഫോൺ 17 പ്ലസ് മോഡലുകൾക്കും Pixel 10 Pro ഫോണുകൾക്കും Xiaomi 16 പ്രോയ്ക്കും എതിരാളിയാണ് ഗാലക്സി എസ്26 പ്ലസ്. ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ അറിയാം.
Also Read: Oppo Find X10: 8000mAh ബാറ്ററിയും 200MP ടെലിഫോട്ടോ ക്യാമറയുമായി അൾട്ടിമേറ്റ് ഫോൺ
- ഡിസ്പ്ലേ: 6.7 ഇഞ്ച് QHD+ ഡൈനാമിക് AMOLED 2X സ്ക്രീനിന് 3120 x 1440 റെസല്യൂഷനുണ്ട്. ഫോണിൽ സ്മൂത്ത് സ്ക്രോളിങ്ങിന് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടും ലഭിക്കുന്നു.
- പ്രൊസസർ: സാംസങ് Exynos 2600 ചിപ്സെറ്റാണ് ഗാലക്സി എസ്26 പ്ലസ് 5ജിയ്ക്ക് പ്രീമിയം പെർഫോമൻസ് നൽകുന്നത്. ഇത് മൾട്ടിടാസ്കിംഗ്, സോഷ്യൽ മീഡിയ ബ്രൗസിങ്ങിന് ഇത് ഫ്ലാഗ്ഷിപ്പ് പെർഫോമൻസ് ഉറപ്പാക്കുന്നു.
- ബാറ്ററി: 4,900mAh ബാറ്ററിയുള്ള സാംസങ് ഗാലക്സി എസ്26 പ്ലസ് 5ജിയ്ക്ക് 25W ചാർജിങ് സപ്പോർട്ടും ലഭിക്കുന്നു.
- ക്യാമറ: 50-മെഗാപിക്സൽ പ്രൈമറി സെൻസറും, 12-മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും, 10-മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും കൊടുത്തിരിക്കുന്നു. സ്മാർട്ട് ഫോണിന് മുൻവശത്തായി 12 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്.
- കണക്റ്റവിറ്റി: വൈ-ഫൈ 5.4, ബ്ലൂടൂത്ത് 7 തുടങ്ങിയ കണക്റ്റിവിറ്റി സപ്പോർട്ടും സാംസങ് ഗാലക്സി എസ്26 പ്ലസ് 5ജിയ്ക്കുണ്ട്.
Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
