സർക്കാർ ടെലികോം BSNL (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്) വീണ്ടും ജനപ്രിയ ഫ്രീഡം പ്ലാൻ അവതരിപ്പിച്ചു. സ്വകാര്യ ടെലികോം കമ്പനികൾ നിരക്കുകൾ കുത്തനെ കൂട്ടുമ്പോഴും സാധാരണക്കാർക്ക് ആശ്വാസകരമായ ചില പ്ലാനുകൾ ബിഎസ്എൻഎൽ തരുന്നുണ്ട്. വെറും 1 രൂപയ്ക്ക് അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഡാറ്റയും എസ്എംഎസ്സും ലഭിക്കുന്ന പ്ലാനാണിത്. ബിഎസ്എൻഎല്ലിലേക്ക് പുതിയ കണക്ഷൻ എടുക്കുന്നവർക്കും, മറ്റ് നെറ്റ്വർക്കുകളിൽ നിന്നും എംഎൻപി (MNP) വഴി ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യുന്നവർക്കും വേണ്ടിയുള്ള ഓഫറാണ്. എന്താണ് ബിഎസ്എൻഎല്ലിന്റെ ഫ്രീഡം പ്ലാനിനെ കുറിച്ച് വിശദമായി അറിയാം.
SurveyBSNL 1 Rupee Plan: വിശദാംശങ്ങൾ
ബിഎസ്എൻഎൽ ഫ്രീഡം 2.0 പ്ലാനിലൂടെ, വെറും 1 രൂപ നിരക്കിൽ കോളിങ്ങും എസ്എംഎസ്സും ഡാറ്റയും ലഭിക്കും. പുതിയ വരിക്കാർക്ക് വേണ്ടിയാണ് ഒരു രൂപ പ്ലാൻ അവതരിപ്പിച്ചത്. സർക്കാർ ടെലികോം ഇന്ത്യയിലുടനീളമുള്ള ഏത് നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയ്സ് കോളുകളും, ദിവസവും 1GB ഡാറ്റയും, 100 SMS കളും അനുവദിച്ചിരിക്കുന്നു. ദീർഘകാലത്തേക്ക് റീചാർജ് ചെയ്യുന്നതിന് മുൻപായി ബിഎസ്എൻഎൽ നെറ്റ്വർക്ക് പരീക്ഷിച്ച് നോക്കാനുള്ളവർക്ക് പൈസ നഷ്ടപ്പെടാതെ ടെലികോം ആനുകൂല്യങ്ങൾ ആസ്വദിക്കാമെന്നതാണ് നേട്ടം.
Also Read: ആദായ വിൽപ്പന! Snapdragon കരുത്തും 50MP ക്യാമറകളുമുള്ള Xiaomi 17 Ultra ഫ്ലിപ്കാർട്ടിൽ ഡിസ്കൗണ്ടിൽ
BSNL Freedom 2.0 പ്ലാനിന്റെ ആനുകൂല്യങ്ങൾ
ബിഎസ്എൻഎല്ലിന്റെ ജനപ്രിയ 1 രൂപ പ്ലാനിലൂടെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും എസ്എംഎസ് ഓഫറുകളും ഡാറ്റയും ലഭ്യമാണ്. നവംബർ 9 വരെ ഫ്രീഡം പ്ലാൻ തെരഞ്ഞെടുക്കാം. പുതിയതായി ബിഎസ്എൻഎൽ കണക്ഷൻ എടുക്കുന്ന വരിക്കാർക്ക് വേണ്ടിയാണ് ബിഎസ്എൻഎൽ 2.0 പ്ലാൻ അവതരിപ്പിച്ചത്.
24 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. ഇതിൽ അൺലിമിറ്റഡ് കോൾ പ്രതിദിനം ലഭിക്കുന്നു. പ്രതിദിനം 1 ജിബി ഡാറ്റ, 100 എസ്എംഎസ് ഓഫറുകൾ പ്ലാനിലൂടെ നേടാം. അടുത്തുള്ള ബിഎസ്എൻഎൽ ഓഫീസിലൂടെയോ ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെന്ററിലൂടെയോ അല്ലെങ്കിൽ അംഗീകൃത റീട്ടെയിൽ ഔട്ട്ലെറ്റുകളിലൂടെയോ റീചാർജ് ചെയ്യാം. എന്നുവച്ചാൽ പുതിയ സിം കണക്ഷൻ എടുക്കാൻ ഇവിടെ നിന്നും 1 രൂപ നൽകി, ആവശ്യമായ രേഖകളും സമർപ്പിക്കുക. ഇങ്ങനെ പുതിയ കണക്ഷനെടുക്കുന്നവർക്ക് മറ്റൊരു പ്ലാനും തെരഞ്ഞെടുക്കാതെ, 24 ദിവസത്തേക്ക് റീചാർജ് ഓഫറുകൾ ആസ്വദിക്കാം.
BSNL FRC-1 Freedom Plan Extended! 📷 Enjoy 1GB Data/Day, 100 SMS/Day, Unlimited Calls & 24 Days Validity with ₹1 Freedom 2.0 Free SIM! 📷 📷 Offer extended till 09.11.2026 For retail customers only. T&C apply. #BSNL #frc1 #freedomplan #HamaraBSNL https://t.co/Gm8iSquQ13
— BSNL_Kerala (@BSNL_KL) October 23, 2026
ആനുകൂല്യങ്ങൾ ഒറ്റനോട്ടത്തിൽ
- വാലിഡിറ്റി: 24 ദിവസം
- കോളിങ്: അൺലിമിറ്റഡ് കോളിങ്
- എസ്എംഎസ്: ദിവസേന 100 എസ്എംഎസ്
- ഡാറ്റ: 1 ജിബി പ്രതിദിനം
അതേ സമയം ബിഎസ്എന്‍എല്‍ പുതിയ സെല്‍ഫ്കെയര്‍ ആപ്പ് പുറത്തിറക്കി. പുതിയ ആപ്പിലൂടെ 100 രൂപയ്ക്ക് മുകളിലുള്ള റീചാര്‍ജുകള്‍ക്ക് 1% ഇന്‍സ്റ്റന്റ് ഡിസ്കൗണ്ടുണ്ട് എന്നതാണ് ഓഫർ. മൊബൈല്‍, ലാന്‍ഡ്ലൈന്‍, ഭാരത് ഫൈബര്‍ തുടങ്ങിയ എല്ലാ സേവനങ്ങളും ഈ ഒരു ആപ്പിലൂടെ കൈകാര്യം ചെയ്യാം.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
