പവർബാങ്ക് പോലൊരു Vivo 5G ഫോൺ! നോക്കി വാങ്ങിയാൽ 9020 mAh ബാറ്ററി സ്മാർട്ട് ഫോണിന് ഫ്ലിപ്കാർട്ടിൽ വൻ ലാഭം

പവർബാങ്ക് പോലൊരു Vivo 5G ഫോൺ! നോക്കി വാങ്ങിയാൽ 9020 mAh ബാറ്ററി സ്മാർട്ട് ഫോണിന് ഫ്ലിപ്കാർട്ടിൽ വൻ ലാഭം

പവർബാങ്ക് പോലെ കരുത്തുറ്റ ബാറ്ററി ഫോൺ അന്വേഷിക്കുന്നവർക്ക് Vivo T5 Pro 5G വിലക്കിഴിവിൽ വാങ്ങാം. 9020 mAh ബാറ്ററിയും Snapdragon 7s Gen 4 പ്രൊസസറുമുള്ള വിവോ സ്മാർട്ട് ഫോണാണിത്. ഒറ്റത്തവണ ചാർജ് ചെയ്താൽ ദിവസങ്ങളോളം ഫോൺ തടസ്സമില്ലാതെ ഉപയോഗിക്കാമെന്നതാണ് ഫോണിന്റെ പ്രത്യേകത. വലിയ ഡിസ്പ്ലേയും മിന്നൽ വേഗതയുള്ള 5G കണക്റ്റിവിറ്റിയുമുള്ള വിവോ ടി5 പ്രോ 5ജിയ്ക്ക് 24 ശതമാനം ഇളവ് ഫ്ലിപ്കാർട്ട് തരുന്നു. 18 മാസത്തേക്കുള്ള മികച്ച ഇഎംഐ ഓഫറും 2000 രൂപയുടെ കൂപ്പൺ ഇളവും വിവോ ടി5 പ്രോയ്ക്ക് ലഭ്യമാണ്. ആകർഷകമായ ബാങ്ക് ഓഫറുകൾ കൂടി ചേർത്താൽ 40000 രൂപയ്ക്ക് താഴെ വിവോ ടി5 പ്രോ വാങ്ങിക്കാം. സ്മാർട്ട് ഫോണിന്റെ പ്രത്യേകതകളും ഫ്ലിപ്കാർട്ട് ഓഫറിനെ കുറിച്ചും വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

Vivo T5 Pro 5G: ഓഫർ

8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ ഫോണിനാണ് ഓഫർ. ടി5 പ്രോയുടെ ടോപ് വേരിയന്റിന് 24ശതമാനം ഫ്ലാറ്റ് ഇളവ് ലഭ്യമാണ്. 46999 രൂപയ്ക്കാണ് സ്മാർട്ട് ഫോൺ ഫ്ലിപ്കാർട്ടിൽ ഫോൺ വിൽക്കുന്നത്. 2000 രൂപയുടെ കൂപ്പൺ ഇളവുള്ളതിനാൽ 44999 രൂപയ്ക്ക് സ്മാർട്ട് വാങ്ങിക്കാം. ഓഫറിലെ മറ്റൊരു ആകർഷണം വമ്പൻ ബാങ്ക് കിഴിവാണ്. എസ്ബിഐ, ആക്സിസ് കാർഡുകളിലൂടെ 6150 രൂപയുടെ ഇളവും, എച്ച്ഡിഎഫ്സി കാർഡുകൾക്ക് 4000 രൂപയുടെ ഇളവും അനുവദിച്ചിട്ടുണ്ട്. ഇതുകൂടി ചേർത്താൽ വിവോ ടി5 പ്രോ 38000 രൂപ റേഞ്ചിൽ വാങ്ങിക്കാനാകും.

38849 രൂപയുടെ മികച്ച എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്കാർട്ട് നൽകുന്നു. ഇതുകൂടി ചേർത്താൽ വിവോ 5ജി വളരെ ചെറിയ വിലയിൽ വാങ്ങാവുന്ന ഒരു പ്രീമിയം ഹാൻഡ്സെറ്റാകും.

ഇനി ഇഎംഐയിൽ വാങ്ങാനാണ് ആഗ്രഹമെങ്കിൽ അതിനും ഫ്ലിപ്കാർട്ടിൽ അതിഗംഭീര കിഴിവ് കാത്തിരിക്കുന്നു. 18 മാസത്തേക്ക് വെറും 2264 രൂപ ഈടാക്കുന്ന നോ കോസ്റ്റ് ഇഎംഐയും വിവോ ടി5 പ്രോയ്ക്കായി അനുവദിച്ചിരിക്കുന്നു.

വിവോ ടി5 പ്രോ സവിശേഷതകൾ

1600 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്സുള്ള സ്മാർട്ട് ഫോണിന് 6.83 ഇഞ്ച് വലിപ്പമാണുള്ളത്. ഇതിന് 1.5K 144Hz AMOLED ഡിസ്‌പ്ലേയുണ്ട്. സ്മാർട്ട് ഫോണിൽ പുതിയ സ്‌നാപ്ഡ്രാഗൺ 7s Gen 4 SoC പ്രൊസസറാണ് ഉപയോഗിച്ചിട്ടുള്ളത്.

ഇതിൽ 7K VC കൂളിംഗ് സിസ്റ്റം കൊടുത്തിരിക്കുന്നു. 120 FPS വരെ ഗെയിമിംഗ് സപ്പോർട്ട് ചെയ്യുന്നു.

OIS ഉള്ള 50MP പിൻ ക്യാമറയ്ക്കൊപ്പം 2MP ഡെപ്ത് സെൻസർ, 32MP മുൻ ക്യാമറയും ഫോണിനുണ്ട്. 9020mAh ബാറ്ററിയും 90W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ലഭിക്കുന്ന ഫോണാണിത്. ഇതിൽ 37 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യാൻ സാധിക്കും. ഫോണിന് 8.25mm കനം മാത്രമാണുള്ളത്.

Also Read: പോക്കറ്റ് ചോരാതെ റീചാർജ്! 600 രൂപയിൽ താഴെ 84 ദിവസത്തേക്ക് 2 കിടിലൻ Airtel പ്ലാനുകൾ

അഞ്ച് വർഷത്തെ ബാറ്ററി ഹെൽത്ത് വാറണ്ടിയുള്ള ഫോണാണിത്. ഇതിന് IP68/IP69 റേറ്റിംഗുള്ളതിനാൽ വെള്ളവും പൊടിപടലങ്ങളും ഫലപ്രദമായി പ്രതിരോധിക്കും.

റെഡ്മി നോട്ട് 17 പ്രോ, പോക്കോ എക്സ്8 പവർ പോലുള്ള ഫോണുകൾക്ക് എതിരാളിയാണ് വിവോയുടെ ഈ പ്രീമിയം മിഡ് റേഞ്ച് സ്മാർട്ട് ഫോൺ. ഏറ്റവും മികച്ച ഡിസ്‌പ്ലേ ബ്രൈറ്റ്‌നസ്സും മികച്ച ഒപ്റ്റിമൈസ് ചെയ്ത ബാറ്ററിയും വേണമെങ്കിൽ വിവോയാണ് ഉചിതം. ഗെയിമിംഗ് പെർഫോമൻസ് ഫോക്കസ് ചെയ്യുന്നവർക്ക് വിവോ ടി5 പ്രോയ്ക്ക് പകരം വൺപ്ലസ്സിന്റെ നോർഡ് 6 മോഡൽ പരിഗണിക്കാവുന്നതാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile