ഗെയിമർമാർക്കും ജെൻസികൾക്കുമായി 6500mAh പവറിൽ Infinix GT 50 Pro എത്തി
ഗെയിമിങ് സ്മാർട്ട് ഫോൺ വിപണിയിലേക്ക് തങ്ങളുടെ GT-സീരീസ് വിപുലീകരിച്ചുകൊണ്ട് Infinix GT 50 Pro പുറത്തിറക്കി. ന്യൂ ജിടി ഇക്കോസിസ്റ്റത്തിൽ അവതരിപ്പിച്ചിരിക്കുന്ന ജിടി 50 പ്രോയിൽ മൊബൈൽ ഗെയിമിംഗ് പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ഫിസിക്കൽ കൺട്രോളുകൾ, വിപുലമായ തെർമൽ മാനേജ്മെന്റ്, സോഫ്റ്റ്വെയർ ഒപ്റ്റിമൈസേഷൻ എന്നീ സപ്പോർട്ടുകളുമായാണ് വന്നിരിക്കുന്നത്. പവർഫുൾ ബാറ്ററി മാത്രമല്ല ഫോണിനെ മികവുറ്റ ഗെയിമിങ് മോഡലാക്കുന്നത്. ഇൻഫിനിക്സ് ജിടി 50 പ്രോയുടെ ഡിസൈനും ഗെയിമിംഗ് നിയന്ത്രണങ്ങൾക്കായി പ്രഷർ-സെൻസിറ്റീവ് GT ട്രിഗേഴ്സ് 2.0 ഫീച്ചറും ഫോണിനെ വേറിട്ടതാക്കുന്നു. സ്മാർട്ട് ഫോണിന്റെ ഫീച്ചറുകളും ഇന്ത്യയിലെ വിലയും ഓഫറുകളും ലഭ്യതയും വിശദമായി അറിയാം.
SurveyInfinix GT 50 Pro Price India
ഇന്ത്യയിൽ ബ്ലാക്ക് അബിസ്, റെഡ് ബ്ലേസ് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ഇൻഫിനിക്സ് ജിടി 50 പ്രോ ലഭ്യമാകുംയ ഒരൊറ്റ സ്റ്റോറേജിലാണ് ഫോൺ അവതരിപ്പിച്ചത്. 12GB + 256GB വേരിയന്റിന് 69,999 രൂപയാണ് വില.
ഇൻഫിനിക്സ് ജിടി 50 പ്രോ: ലഭ്യതയും ഓഫറുകളും
ഫ്ലിപ്പ്കാർട്ട്, ഇൻഫിനിക്സ് ഇന്ത്യ ഓൺലൈൻ സ്റ്റോർ വഴി ഫോൺ പ്രീ-ഓർഡർ ചെയ്യാവുന്നതാണ്. ഒക്ടോബർ 30 മുതൽ സ്മാർട്ട് ഫോൺ വിൽപ്പനയ്ക്കെത്തും.
മുമ്പത്തെ ജിടി 30 പ്രോ മോഡലിന്റെ മൂന്നിരട്ടി വിലയാണ് ഇൻഫിനിക്സ് ജിടി 50 പ്രോയ്ക്കുള്ളത്. മെമ്മറി ചിപ്പുകളുടെ ആഗോള ക്ഷാമത്തിലൂടെ ഉൽപ്പാദനച്ചെലവ് വർധിച്ചതാകാം ഇതിന് കാരണമെന്നാണ് അനുമാനം.

ആദ്യഘട്ടത്തിൽ പർച്ചേസ് നടത്തുന്നവർക്ക് ഫോണിനൊപ്പം GT NX Controller, GT NX Station (Dock), GT MagCharge Cooler 2.0 എന്നിവ ഉൾപ്പെടുന്ന സമ്പൂർണ്ണ ഗെയിമിംഗ് ബണ്ടിൽ 1 രൂപയ്ക്ക് ലഭിക്കും. ഈ ഓഫറിൽ 28 ദിവസത്തേക്കുള്ള JioGames Pro Pass ഓഫറും കൂടി ഉൾപ്പെടുന്നു.
Also Read: ആദായ വിൽപ്പന! Snapdragon കരുത്തും 50MP ക്യാമറകളുമുള്ള Xiaomi 17 Ultra ഫ്ലിപ്കാർട്ടിൽ ഡിസ്കൗണ്ടിൽ
Infinix GT 50 Pro: സവിശേഷതകൾ
ജെൻസികളെ ആകർഷിക്കാനായി ഇൻഫിനിക്സ് ഫോണിൽ എന്തെല്ലാം നൽകിയിട്ടുണ്ടെന്ന് നോക്കാം.
- ഡിസ്പ്ലേ: 6.78 ഇഞ്ച് AMOLED ഡിസ്പ്ലേയിലാണ് ഇൻഫിനിക്സ് ജിടി 50 പ്രോ നിർമിച്ചിരിക്കുന്നത്. ഇതിന് 1.5K റെസല്യൂഷൻ, 144Hz വരെയുള്ള റിഫ്രഷ് റേറ്റ്, 4,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് സപ്പോർട്ടും ലഭ്യമാണ്. സ്ക്രീനിന് കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ നൽകിയിട്ടുണ്ട്.
- പ്രൊസസർ: മീഡിയടെക് ഡൈമെൻസിറ്റി 8400 അൾട്ടിമേറ്റ് പ്രോസസറുള്ള ഫോണാണിത്. ഇത് മാലി-G720 MC7 ജിപിയുവുമായി ബന്ധിപ്പിച്ചിരിക്കുന്നു.
- ബാറ്ററി: സ്മാർട്ട് ഫോൺ 45W വയർഡ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു. 6,500 mAh ബാറ്ററിയാണ് ഫോണിന് കരുത്തേകുന്നത്. ഇൻഫിനിക്സ് ജിടി 50 പ്രോ റിവേഴ്സ് ചാർജിംഗ്, വയർലെസ് ചാർജിംഗ്, വയർലെസ് റിവേഴ്സ് ചാർജിംഗ് സപ്പോർട്ടുമുള്ള ഫോണാണിത്.
- ക്യാമറ: ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഫോണിന് പിൻഭാഗത്ത് ഡ്യുവൽ ക്യാമറ യൂണിറ്റാണുള്ളത്. ഹാൻഡ്സെറ്റിൽ 50MP മെയിൻ ക്യാമറയും 8MP അൾട്രാ-വൈഡ് ലെൻസും ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സ്മാർട്ട് ഫോണിന് മുൻവശത്ത് 13MP ക്യാമറയുമുണ്ട്.
- ഗെയിമിങ് ആക്സസറികൾ: ഫോണിനൊപ്പം ലഭിക്കുന്ന GT NX കൺട്രോളറിൽ ഗെയിമിംഗിനായുള്ള ഫിസിക്കൽ കൺട്രോളുകളാണുള്ളത്. ഇത് ഉപയോക്താക്കളെ ഹാൻഡ്ഹെൽഡ് രീതിയിൽ ഗെയിമുകൾ കളിക്കാൻ സഹായിക്കുന്നു. GT NX സ്റ്റേഷൻ ഉപയോഗിച്ച് സ്മാർട്ട്ഫോൺ ഒരു എക്സ്റ്റേണൽ ഡിസ്പ്ലേയുമായി ബന്ധിപ്പിക്കാനും, ഇങ്ങനെ വലിയ സ്ക്രീനിൽ ഗെയിം കളിക്കാനുള്ള ഫീലും തരുന്നു. ഫോണിലെ മാഗ്നറ്റിക് കൂളർ തീവ്രമായ ഗെയിമിംഗ് സെഷനുകളിൽ താപനില നിയന്ത്രിച്ചുനിർത്താൻ സഹായിക്കുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
