ഇന്ത്യയുടെ പബ്‌ജി ആയ FAU-G അടുത്ത മാസ്സം പുറത്തിറക്കുന്നു

ഇന്ത്യയുടെ പബ്‌ജി ആയ FAU-G അടുത്ത മാസ്സം പുറത്തിറക്കുന്നു

ഇന്ത്യയുടെ പബ്‌ജി അടുത്ത മാസ്സം  ഇന്ത്യയിൽ എത്തുന്നു .FAU-G എന്ന പേരിലാണ് പുതിയ ഗെയിമുകൾ പുറത്തിറക്കുന്നത് .FAU-G ഗെയിമുകളുടെമെന്റർ ബോളിവുഡ് തരാം അക്ഷയ് കുമാർ ആണ് .FAU-G എന്നത് ഒരു മൾട്ടി പ്ലെയർ ആക്ഷൻ ഗെയിം തന്നെയാണ് .ആക്ഷൻ ഗെയിം പ്രേക്ഷകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ഒരു ഗെയിം കൂടിയാണിത് .

ഇതിന്റെ മറ്റൊരു സവിശേഷത എന്നത് ഈ FAU-G എന്ന ഗെയിം ഇന്ത്യയുടെ സ്വന്തം ഗെയിം ആണ് .ഫിയർലെസ്സ് ആൻഡ് യുണൈറ്റഡ് ഗാർഡ്‌സ് എന്നാണ് FAU-G എന്ന ഗെയിമിന്റെ പൂർണ നാമം .അതുപോലെ തന്നെ ഈ ഗെയിമിൽ നിന്നും ലഭിക്കുന്ന തുകയുടെ 20 ശതമാനം ഭാരത് കെ വീർ ട്രസ്റ്റിലേക്കാണ് പോകുന്നത് .

പബ്‌ജിയോട് കിടപിടിക്കുന്ന തരത്തിലുള്ള സാങ്കേതിക സംവിധാനങ്ങൾ തന്നെയാണ് FAU-G എന്ന ഗെയിമിലും ഉൾക്കൊള്ളിച്ചിരിക്കുന്നത് .അടുത്തമാസത്തോടു കൂടി തന്നെ FAU-G ഗെയിമുകൾ നമുക്ക് ലഭ്യമാകുന്നതാണു് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo