നിങ്ങൾ ആകാംഷയോടെ കാത്തിരുന്ന BSNL 4ജി ഇതാ എത്തുന്നു

HIGHLIGHTS

ബിഎസ്എൻഎൽ 4ജി ഈ വർഷം ആഗസ്റ്റ് മാസ്സത്തോടുകൂടി

ഏപ്രിൽ മാസത്തിൽ ഇതിനുള്ള ഉപകരണങ്ങൾ എത്തിക്കും

നിങ്ങൾ ആകാംഷയോടെ കാത്തിരുന്ന BSNL 4ജി ഇതാ എത്തുന്നു

കഴിഞ്ഞ കുറച്ചുനാളുകളായി ബിഎസ്എൻഎൽ ഉപഭോക്താക്കൾ കാത്തിരിക്കുന്ന ഒന്നാണ് ബിഎസ്എൻഎൽ 4ജി എന്നത് .എന്നാൽ ഇപ്പോൾ ടെലികോം മിനിസ്റ്ററുടെ ഭാഗത്തു നിന്നും തന്നെ ഒരു സൂചനകൾ ലഭിച്ചിരിക്കുന്നു .ഇപ്പോൾ ലഭിച്ചിരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇന്ത്യയിൽ ഈ വർഷം ആഗസ്റ്റ് മാസ്സത്തോടെ പുറത്തിറക്കും എന്നാണ് .

Digit.in Survey
✅ Thank you for completing the survey!

അതിനു മുന്നോടിയായി ഉപകരണങ്ങൾ ഏപ്രിൽ മാസ്സത്തിൽ എത്തിക്കും .നേരത്തെ അറിയിച്ചിരിക്കുന്നത് 2022 സെപ്റ്റംബർ മാസ്സത്തോടെ പുറത്തിറക്കും എന്നായിരുന്നു .ഇപ്പോൾ ബിഎസ്എൻഎൽ 4ജി സിംമിലേക്കു ഉപഭോക്താക്കൾക്ക് സൗജന്യമായി പോർട്ട് ചെയ്യുവാനും സാധിക്കുന്നതാണ് .

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സൗജന്യ 4ജി സിം മാർച്ച് 2022 വരെ നീട്ടിയിരുന്നു .2021 ഡിസംബർ വരെയായിരുന്നു നേരത്തെ ലഭിച്ചിരുന്നത് എങ്കിൽ ഇപ്പോൾ ഇത് നീട്ടിയിരുന്നു .

മറ്റു സിം ഉപഭോക്താക്കൾക്കും ബിഎസ്എൻഎൽ 4ജി കണക്ഷനുകളിലേക്കു ഇപ്പോൾ അപ്പ്‌ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .ഉപഭോക്താക്കൾ ബിഎസ്എൻഎൽ 4ജി കണക്ഷനുകളിലേക്കു എത്തുമ്പോൾ റീച്ചാർജ്ജ്‌ തുക മാത്രം നൽകിയാൽ മതി .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo