Jio വരിക്കാർക്ക് ഇതാ ഒരു സന്തോഷവാർത്ത. 300 രൂപയിൽ താഴെ ചെലവിൽ ഒരു മാസം മുഴുവൻ വാലിഡിറ്റി. ഒരു മാസം മുഴുവൻ വാലിഡിറ്റി ലഭിക്കുന്ന ഒരു മികച്ച പ്ലാനാണിത്. പലർക്കും ഈ പ്ലാനിനെക്കുറിച്ച് അറിവില്ല എന്നതാണ് സത്യം. അൺലിമിറ്റഡ് കോളിംഗും വമ്പിച്ച ഡാറ്റാ ആനുകൂല്യങ്ങളും പാക്കേജിന്റെ ഹൈലൈറ്റാണ്. ഈ പ്ലാനിന്റെ കൂടുതൽ വിശേഷങ്ങൾ താഴെ വായിക്കാം.
SurveyJio Plan: അൺലിമിറ്റഡ് കോളിംഗും സൗജന്യ എസ്എംഎസും
ഒരു മാസം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് 28 ദിവസമാണ്. ഫെബ്രുവരി മാസത്തിൽ മുഴുവൻ ദിവസവും കാലാവധി ലഭിക്കും.
ഈ ജിയോ റീചാർജിന്റെ വില 299 രൂപയാണ് വില. പ്ലാനിൽ അൺലിമിറ്റഡ് കോളിംഗും സൗജന്യ എസ്എംഎസും ലഭിക്കും. ബിഎസ്എൻഎൽ തരുന്ന പോലെ പകുതി മാസത്തേക്കുള്ള ആനുകൂല്യം മാത്രമല്ല. 299 രൂപ പ്ലാനിൽ 28 ദിവസത്തേക്കും ഈ സേവനങ്ങൾ ലഭിക്കുന്നു. കാലാവധി മുഴുവൻ ദിവസേന 100 എസ്എംഎസ് സേവനങ്ങളാണ് നൽകിയിരിക്കുന്നത്.

ജിയോയുടെ ₹299 പ്ലാൻ: ഡാറ്റ തീരുമെന്ന പേടി വേണ്ട
ഇതിൽ കോളിങ്ങും എസ്എംഎസ്സും മാത്രമല്ല ലഭിക്കുന്നത്. 28 ദിവസത്തേക്ക് ഇന്റർനെറ്റ് ഡാറ്റയും അനുവദിച്ചിട്ടുണ്ട്. റിലയൻസ് ജിയോ പ്രതിദിനം 1.5GB ഡാറ്റ ഓഫർ ചെയ്യുന്നു. 299 രൂപയ്ക്ക് റീചാർജ് ചെയ്താൽ ജിയോ ടിവി, ജിയോ ഹോട്ട്സ്റ്റാർ ആക്സസും ലഭിക്കും. ഈ പ്ലാൻ നേടാനായി ജിയോ ആപ്പ് ഉപയോഗിക്കാം. ഗൂഗിൾ പേ, ഫോൺപേ, ബാങ്ക് ആപ്ലിക്കേഷനിലെ മൊബൈൽ റീചാർജ് ഓപ്ഷനിലൂടെയും പ്ലാൻ തെരഞ്ഞെടുക്കാം.
More From Digit: ഈ ഫോണിന് ഫ്ലിപ്കാർട്ടിനേക്കാൾ ലാഭം Amazon തന്നെ! Samsung Galaxy S25 FE വലിയ വിലക്കുറവിൽ…
299 രൂപയുടെ പ്ലാൻ ഡാറ്റ ബൾക്കായി വേണ്ടാത്തവർക്ക് അനുയോജ്യമായ പ്ലാനാണ്. കാരണം ഇതിൽ അൺലിമിറ്റഡ് 5ജി ലഭ്യമല്ല. തുടരെ തുടരെ വീഡിയോ സ്ട്രീമിങ്, ഗെയിമിങ് ചെയ്യുന്നവർക്ക് പ്ലാൻ അനുയോജ്യമാകില്ല. ജിയോ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്കും കോളിങ് ആവശ്യങ്ങൾക്ക് 299 രൂപ പാക്കേജ് തെരഞ്ഞെടുക്കാം.
Reliance Jio Plan ആനുകൂല്യങ്ങൾ ഒറ്റ നോട്ടത്തിൽ
- വില: ₹299
- വാലിഡിറ്റി: 28 ദിവസം
- ഡാറ്റ: 42ജിബി (1.5ജിബി പ്രതിദിനം)
- കോളിങ്: അൺലിമിറ്റഡ്
- എസ്എംഎസ്: പ്രതിദിനം 100 എസ്എംഎസ്
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile