ഈ ഫോണിന് ഫ്ലിപ്കാർട്ടിനേക്കാൾ ലാഭം Amazon തന്നെ! Samsung Galaxy S25 FE വലിയ വിലക്കുറവിൽ…

ഈ ഫോണിന് ഫ്ലിപ്കാർട്ടിനേക്കാൾ ലാഭം Amazon തന്നെ! Samsung Galaxy S25 FE വലിയ വിലക്കുറവിൽ…

AI ProVisual സപ്പോർട്ടുള്ള പ്രീമിയം സ്മാർട്ട് ഫോൺ Samsung Galaxy S25 FE വിലക്കിഴിവിൽ വിൽപ്പനയ്ക്ക്. പരിമിതകാലത്തേക്കാണ് സാംസങ് മൊബൈൽ ഫോണിന് വിലക്കുറവ്. എന്നിരുന്നാലും ഫ്ലിപ്കാർട്ടിനേക്കാൾ ആകർഷകമായ ഡീലാണ് ആമസോൺ ഇതിന് അനുവദിച്ചിട്ടുള്ളത്.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy S25 FE Price Deal

8ജിബി, 512ജിബി ഇന്റേണൽ സ്റ്റോറേജുള്ള ഫാൻ എഡിഷനാണ് കിഴിവ്. സാംസങ് ഗാലക്സി എസ്25 എഫ്ഇ ഇപ്പോൾ 70000 രൂപയ്ക്ക് താഴെയാണ് വില. 77999 രൂപയാണ് ഫ്ലിപ്കാർട്ടിലെ വില. എന്നാൽ ആമസോണിൽ ഇതിന് 69,999 രൂപ മാത്രമാണ് വില.

53050 രൂപയ്ക്ക് സാംസങ് ഗാലക്സി എസ്25 എഫ്ഇ ആമസോൺ തരുന്നു. നേവി, ജെറ്റ് ബ്ലാക്ക് നിറത്തിലുള്ള ഫോണുകൾക്കാണ് ആമസോണിലെ ഓഫർ. 2,461 രൂപയുടെ ഇഎംഐ ഡീലും ആമസോൺ വാഗ്ദാനം ചെയ്യുന്നു.

Samsung Galaxy S25 FE

സാംസങ് ഗാലക്സി എസ്25 എഫ്ഇ ഫീച്ചറുകൾ

സാംസങ് S25 സീരീസ് ആരാധകർക്ക് താങ്ങാനാവുന്ന വിലയിൽ ലഭിക്കുന്ന ഓഫറാണിത്. എക്സിനോസ് 2400 പ്രൊസസർ ഇതിൽ നൽകുന്നു. 6.7 ഇഞ്ച് വലിപ്പമുള്ള സാംസങ് ഗാലക്സി എസ്25 എഫ്ഇ ഫോണാണിത്. ഡൈനാമിക് LTPO AMOLED 2X സ്ക്രീനാണ് ഗാലക്സി എസ്25 എഫ്ഇ ഫോണുനുള്ളത്. 120Hz റിഫ്രെഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു.

Also Read: പാവങ്ങൾക്കുള്ള 200MP Camera ഫോൺ, New Redmi ഫോണിലെ 5 കിടിലൻ ഫീച്ചറുകൾ!

സാംസങ് ഗാലക്സി S25 FE അലുമിനിയം ഫ്രെയിമിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ഈ ഫോണിന് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷനുണ്ട്. ഇതിന് മികച്ച ഡ്യൂറബിലിറ്റി നൽകുന്നതിന് IP68 റേറ്റിംഗ് ലഭിക്കുന്നു.

ബാറ്ററിയിലേക്ക് വന്നാൽ ഇതിൽ 4,900mAh കപ്പാസിറ്റിയുണ്ട്. 45W വയർഡ്, 15W വയർലെസ് ചാർജിങ് സപ്പോർട്ട് ഇതിലുണ്ട്. ഗാലക്‌സി എസ്25 എഫ്ഇയിൽ ഗാലക്‌സി എഐ ബിൽറ്റ്-ഇൻ വൺ യുഐ 8 സോഫ്റ്റ് വെയറാണുള്ളത്.

സാംസങ് ഗാലക്സി എസ്25 ഫാൻ എഡിഷനിൽ ട്രിപ്പിൾ റിയർ ക്യാമറയുണ്ട്. 12MP അൾട്രാ-വൈഡ് ക്യാമറ ഇതിലുണ്ട്. ഫോണിൽ 50 MP വൈഡ് ക്യാമറയും നൽകിയിരിക്കുന്നു. 8 MP ടെലിഫോട്ടോ ക്യാമറയും ഇതിൽ കൊടുത്തിരിക്കുന്നു. ഇത് 3x ഒപ്റ്റിക്കൽ സൂം, 30x വരെ ഡിജിറ്റൽ സൂം, OIS സപ്പോർട്ടും ഇതിന് ലഭിക്കുന്നു.

12MP ഫ്രണ്ട് ക്യാമറയും സാംസങ് ഗാലക്സി എസ്25 എഫ്ഇയിലുണ്ട്. പ്രോവിഷ്വൽ എഞ്ചിന്റെ ഏറ്റവും പുതിയ AI- പവർ ഫീച്ചറുകൾ നിങ്ങളുടെ സെൽഫി ഷോട്ടുകളെ മികച്ചതാക്കുന്നു. വീഡിയോ ക്യാപ്ചറിങ്ങിൽ സൂപ്പർ HDR സപ്പോർട്ടും ലഭ്യമാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo