50+ Happy Valentines day 2026 wishes Malayalam: എങ്കി എന്നോട് പറ, ഐ ലവ് യൂന്ന്… പ്രിയപ്പെട്ടവർക്ക് വാലന്റൈൻസ് ദിന ആശംസകൾ അയക്കൂ

50+ Happy Valentines day 2026 wishes Malayalam: എങ്കി എന്നോട് പറ, ഐ ലവ് യൂന്ന്… പ്രിയപ്പെട്ടവർക്ക് വാലന്റൈൻസ് ദിന ആശംസകൾ അയക്കൂ

50+ Happy Valentines day 2026 wishes Malayalam: പ്രണയം പൂത്തുലയുന്ന ഈ ഫെബ്രുവരി 14-ന് പ്രിയപ്പെട്ടവർക്കായി എന്ത് സമ്മാനിക്കും? വാക്കുകളിലൂടെയും ഊഷ്മളമായി സ്നേഹം പങ്കിടാം. നിങ്ങളുടെ പ്രണയിനിക്കോ പ്രണയിനോ വാട്ട്‌സ്ആപ്പിലൂടെ അയക്കാൻ പറ്റിയ വാലന്റൈൻ ദിനാശംസകൾ, വരികൾ, ചിത്രങ്ങൾ, ജിഫ് (GIF) സന്ദേശങ്ങൾ ഇവിടെ ചേർക്കുന്നു. 2026-ലെ ഏറ്റവും പുതിയ വാലന്റൈൻസ് ഡേ ആശംസകൾ തന്നെ അയക്കാൻ തെരഞ്ഞെടുക്കാം.

Digit.in Survey
✅ Thank you for completing the survey!

Happy Valentines day 2026 wishes Malayalam: വാട്ട്‌സ്ആപ്പ് മെസേജുകൾക്കും, സ്റ്റാറ്റസുകൾക്കും

  1. എന്റെ ഹൃദയത്തിൽ പ്രണയത്തിന്റെ വസന്തം നിറച്ച നിനക്കായ്, സ്നേഹത്തിന്റെ ഊഷ്മള ആശംസകൾ!
  2. Happy Valentie’s Day! നിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാൻ ഞാൻ കാത്തിരുന്ന ദിനം, ഐ ലവ് യൂ
  3. എന്റെ പ്രണയം അതൊരു വാക്കല്ല, വികാരമല്ല. ❤️‍🔥എന്റെ പ്രണയം അത് നീയാകുന്നു
  4. എന്റെ പ്രണയത്തിൻ താജ്മഹലിൽ, വന്ന് ചേർന്നൊരു വനശലഭമേ… എന്റെ സ്നേഹമേ, നിനക്കെന്റെ ഹൃദയം നിറഞ്ഞ വാലന്റൈൻസ് ഡേ ആശംസകൾ
  5. എഴുതിയതൊക്കെയും നിന്നെ കുറിച്ചായിരുന്നു. ഇനി എഴുതാനുള്ളതും നിനക്കായാണ്. ഈ പ്രണയവസന്തത്തിൽ ഞാൻ നിന്നിലേക്ക് അലിയുന്നു.. Happy Valentine’s Day!
  6. ചരിത്രം രാജാക്കന്മാരുടെയും യുദ്ധം ചെയ്തവരുടെയും മാത്രം കഥയല്ല, അത് സ്നേഹിക്കുന്നവരുടെയും കഥയാണ്, പ്രണയദിനാശംസകൾ
  7. അത്രമേൽ നിന്നെ ഞാൻ സ്നേഹിക്കുന്നു. നീ എന്റെ ശ്വാസവും ഊർജ്ജവുമാണ്. ഹാപ്പി വാലന്റൈൻസ് ഡേ!
  8. അനന്തമായ സാഗരമാണ് എനിക്ക് നിന്നോടുള്ള സ്നേഹം. അത് എപ്പോഴും കടലിനോട് തന്റെ സ്നേഹം മന്ത്രിച്ചുകൊണ്ടേയിരിക്കുന്നു, പ്രണയദിനാശംസകൾ
  9. നീയെന്ന കരയിലേക്ക് ഞാനെന്ന സ്നേഹം അലയടിച്ചുകൊണ്ടേയിരിക്കും. Happy Valentine’s Day!
  10. ഹാപ്പി വാലന്റൈൻസ് ഡേ! സ്നേഹം അനന്തമാണ്, അത് പകരുന്തോറും സാഗരമാകുന്നു. നീ എന്നെ സ്നേഹിക്കുന്ന പോലെ, ഞാൻ നിന്നെ സ്നേഹിക്കുന്ന പോല…
  11. എന്റെ ഹൃദയത്തെ തണുപ്പിച്ച മഴനീർത്തുള്ളികളാണ് നിന്റെ പ്രണയം. ഐ ലവ് യൂ, ഹാപ്പി വാലന്റൈൻസ് ഡേ!
  12. വിട്ടുകൊടുക്കുന്നത് മാത്രമല്ല പ്രണയം, ജീവിത മരുഭൂമിയിൽ ഒറ്റയ്ക്ക് വിട്ടുപോകാതിരിക്കുന്നതുമാണ് പ്രണയം…
  13. പിണക്കം കഴിഞ്ഞാൽ മധുരമുള്ള ഇണക്കം. എന്നും നിന്നെ ഞാൻ സ്നേഹിച്ചുകൊണ്ടേയിരിക്കും. ഹാപ്പി വാലന്റൈൻസ് ഡേ!
  14. വേദനയുടെ വേനൽക്കാലത്ത് നിന്ന് എന്നെ മരുപ്പച്ചയാക്കിയ തണുത്ത മഴയാണ് നീ.. . നിന്റെ സ്നേഹത്തിന്റെ കുളിര് എന്നും എനിക്ക് വേണം. പ്രണയദിനാശംസകൾ!
  15. ഉയിരിൽ തൊടും കുളിർ, നിഴലായിടാം ഞാൻ, അരികെ നടന്നിടാൻ അലയും ചുടുകാറ്റിന് കൂട്ടിണയായ് നാമൊരു നാൾ… ഹാപ്പി വാലന്റൈൻസ് ഡേ!
  16. നമ്മൾക്ക് ഇഷ്ട്ടപ്പെട്ട, നമ്മളെ കേട്ടിരിക്കാൻ ഇഷ്ട്ടപ്പെടുന്ന ഒരാൾ കൂടെയുണ്ടെങ്കിൽ, പിന്നെന്ത് വേണം. പ്രണയദിനാശംസകൾ!
  17. പ്രണയമാണ് നിന്നോട്, അനന്തമായ ആകാശവും അടങ്ങാത്ത സാഗരവും പോലെ…
  18. പ്രണയസൗഗന്ധികങ്ങള്‍ ഇതള്‍വിരിഞ്ഞ കാലം ഹൃദയസങ്കീര്‍ത്തനങ്ങള്‍ ശ്രുതിപകര്‍ന്ന കാലം. എന്നും സ്നേഹത്തോടെ, നിന്റെ സ്വന്തം… പ്രണയദിനാശംസകൾ!
  19. അനുരാഗത്തിന്‍ വേളയില്‍,. വരമായ് വന്നൊരു സന്ധ്യയില്‍. മനമേ നീ പാടൂ, പ്രേമാര്‍ദ്രം… ഹാപ്പി വാലന്റൈൻസ് ഡേ
50+ Happy Valentines day 2026 wishes Malayalam
Happy Valentines day 2026

Happy Valentines day 2026 Quotes

  1. നിന്നോടുള്ള പ്രണയം പോലും നിന്റെ ഔദാര്യമാണ്- റൂമി
  2. ബുദ്ധി മുങ്ങിമരിക്കുന്ന കടലാണ് പ്രണയം- റൂമി
  3. ജീവിതത്തിൽ മജ്ജയും പ്രണയവും തിരിച്ചുവരാൻ നീ യാത്രകൾ ചെയ്യുക.. – റൂമി
  4. നീ എപ്പോഴെങ്കിലും വെറുതെ മറന്നുപോയാൽ: ഞാൻ ഒരിക്കലും നിന്നെക്കുറിച്ച് ചിന്തിക്കില്ലെന്ന് കരുതാം- വിർജീനിയ വൂൾഫ്
  5. നീതന്ന സസ്യശാസ്ത്രത്തിന്റെ പുസ്തകം, എനിക്ക് പ്രേമകാവ്യമായിരുന്നു. പുസ്തകത്തില്‍ അന്ന് സൂക്ഷിച്ചിരുന്ന ആലില, നിന്റെ പച്ച ഞരമ്പുകളെ ഓര്‍മിപ്പിക്കുന്നു. അതിന്റെ സുതാര്യതയിൽ ഇന്നും നിന്റെ മുഖം കാണാം- എ അയ്യപ്പന്‍
  6. പ്രേമത്തിനെവിടെ നേരം? പ്രേമത്തിനെവിടെ മാപ്പും ആവശ്യകതയും? ഓരോ ആലിംഗനവും ഓരോ പൂർണതയാണ്. പൂർത്തിയായ കൊത്തുപണിയാണ്- മാധവിക്കുട്ടി
  7. സ്നേഹം ശാശ്വതമാണ്; അതിന്റെ രൂപം മാറിയേക്കാം, പക്ഷേ സത്ത മാറില്ല- വിൻസെന്റ് വാൻ ഗോഗ്
  8. എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്, ഒസ്യത്തിലില്ലാത്ത, ഒരു രഹസ്യം പറയാനുണ്ട്. എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത്, ഒരു പൂവുണ്ടായിരിക്കും. ജിജ്ഞാസയുടെ ദിവസങ്ങളിൽ, പ്രമത്തിന്റെ ആത്മതത്വം, പറഞ്ഞുതന്നവളുടെ ഉപഹാരം- എ അയ്യപ്പന്‍
  9. നട്ട ചെടിയ്ക്ക് രണ്ട് ദിവസത്തെ വാട്ടമുണ്ടാകും. പിന്നീടത് പുതിയ മണ്ണിനെ സ്നേഹിച്ച് തുടങ്ങും. അതുപോലെ തന്നെയാ ഓരോ ആണിന്റെയും പെണ്ണിന്റെയും മനസ്സ്!- മാധവിക്കുട്ടി
  10. ഈ മുറിവിലൂടെ നിന്റെ ചുണ്ടുകളോര്‍മ്മ വന്നു, നിന്റെ കണ്ണുകളുടെ നീരാവി ഇന്ന് മഴയായ് പെയ്തു. ഉള്ളുനിറയെ തീ നിറച്ച മഞ്ചാടിമാല ചുംബനങ്ങളേറ്റു തുടുത്തുകൊണ്ടിരിക്കുന്നു. അക്ഷരങ്ങൾ പൂക്കുന്ന ഈ കടലാസ് മണക്കുന്നു- എ അയ്യപ്പന്‍
  11. കരളുപങ്കിടാന്‍ വയ്യെന്റെ പ്രണയമേ, പകുതിയും കൊണ്ടുപോയ് ലഹരിയുടെ പക്ഷികള്‍-എ അയ്യപ്പന്‍
  12. ജീവിക്കുന്ന ഓരോ നിമിഷവും ഞാൻ നിന്നെക്കുറിച്ച് ഓർക്കുന്നു, അല്ലെങ്കിൽ നിന്നെ കുറിച്ച് ഓർക്കുന്ന നിമിഷങ്ങളിൽ മാത്രമാണ് ഞാൻ ജീവിക്കുന്നത്…! – മാധവിക്കുട്ടി
  13. കുറ്റങ്ങളൊക്കെയും ഞാനേറ്റു കൊള്ളാം തെറ്റിദ്ധരിക്കരുതെങ്കിലും നീ… നിന്നിലുപരിയായില്ലയൊന്നും മണ്ണിലെനിക്കെന്റെ ജീവിതത്തിൽ- ചങ്ങമ്പുഴ
  14. സ്നേഹമാണ് ജീവജലം. ഹൃദയത്തോടെയും ആത്മാവോടെയും അത് കുടിക്കുക. – റൂമി
  15. നിങ്ങൾ ഇഷ്ടപ്പെടുന്നതിന്റെ ഭംഗി നിങ്ങൾ ചെയ്യുന്നതായിരിക്കട്ടെ. – റൂമി
  16. നീ സമുദ്രത്തിലെ ഒരു തുള്ളിയല്ല. ഒരു തുള്ളിയിലെ മുഴുവൻ സമുദ്രവുമാണ് നീ.- റൂമി
50+ Happy Valentines day 2026 wishes Malayalam

വാലന്റൈൻസ് ഡേ ആശംസകൾ സുഹൃത്തുക്കൾക്ക്…

  1. തളരാതെ, തകരാതെ പിടിച്ചുനിർത്താൻ, മുറിവുണക്കാനുള്ള മരുന്നാണ് സ്നേഹം. പ്രിയസുഹൃത്തിന് പ്രണയദിനാശംസകൾ!
  2. വാലന്റൈൻസ് ദിനാശംസകൾ! ഈ വർഷം, നിങ്ങളുടെ ഹൃദയം സന്തോഷത്താൽ നിറയട്ടെ, നിങ്ങളുടെ ജീവിതം സ്നേഹത്താൽ വളരട്ടെ…
  3. പ്രണയ ദിനാശംസകൾ! അനന്തമായ സ്നേഹവും, സന്തോഷവും, മധുരമുള്ള ഓർമകളും നിറഞ്ഞ വാലന്റൈൻസ് ഡേ ആശംസിക്കുന്നു
  4. നിന്നെപ്പോലൊരു ബെസ്റ്റി ഉള്ളപ്പോൾ എന്തിനാ വാലന്റൈൻസ് ഡേ? ഹാപ്പി ഗാലന്റൈൻസ്/പാരന്റൈൻസ് ഡേ!
  5. പ്രണയം കണ്ണുകൊണ്ട് കാണാനാകില്ല, ചെവിയിൽ കേൾക്കാനുമാകില്ല. ഹൃദയം കൊണ്ട് രുചിക്കാവുന്ന ഊഷ്മളതയാണ് സ്നേഹം. ഹാപ്പി വാലന്റൈൻസ് ഡേ!

പ്രണയദിനത്തിൽ നിങ്ങൾക്ക് മലയാളികൾ നെഞ്ചിലേറ്റിയ സിനിമാ ഡയലോഗുകളും ആശംസാ സന്ദേശങ്ങളാക്കാം…

  1. വരൂ പ്രിയേ നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം. അതി കാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം.’ അവിടെ വച്ച് ഞാന്‍ നിനക്കെന്റെ പ്രേമം തരും… ഊഷ്മളമായ സ്നേഹാശംസകൾ
  2. ഞാന്‍ എപ്പോഴും ഓര്‍ക്കും…ഒരോ മുഖം കാണുമ്പോഴും ഓര്‍ക്കും…മുഖങ്ങളുടെ എണ്ണം ഇങ്ങനെ കൂടിക്കൊണ്ടിരിക്കുകയല്ലേ. അങ്ങനെ കൂടി കൂടി ഒരു ദിവസം ഇതങ്ങു മറക്കും. മറക്കുമായിരിക്കും അല്ലെ..പിന്നെ മറക്കാതെ..പക്ഷേ എനിക്ക് മറക്കണ്ട! പ്രണയദിനാശംസകൾ
  3. എങ്കിലേ.. എന്നോട് പറ, ഐ ലവ് യൂന്ന്… ഹാപ്പി വാലന്റൈൻസ് ഡേ

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile