BSNL (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്) വരിക്കാർക്ക് ഒരു സന്തോഷവാർത്ത! 200 രൂപയിൽ താഴെ ചെലവിൽ 42 ദിവസത്തെ കാലാവധി നൽകുന്ന മികച്ച പ്രീ പെയ്ഡ് പ്ലാനിനെ കുറിച്ചറിയാമോ? കുറഞ്ഞ തുകയിൽ സിം കാർഡ് ആക്ടീവാക്കി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച ഓപ്ഷനാണ്. ഡാറ്റയും വോയിസ് കോളിംഗ് ആനുകൂല്യങ്ങളും അടങ്ങുന്ന ഒരു ലോട്ടറിയാണ് ഇതെന്ന് പറയാം.
SurveyBSNL പ്ലാനിൽ കുറഞ്ഞ ചെലവിൽ 42 ദിവസത്തെ കാലാവധി!
42 ദിവസത്തേക്ക് 300 മിനിറ്റ് ഫ്രീ കോളുകൾ അനുവദിച്ചിരിക്കുന്നു. ഈ പ്രീ പെയ്ഡ് പ്ലാനിൽ 100 എസ്എംഎസ് സേവനം ലഭിക്കും. കാലാവധി മുഴുവനും ഡാറ്റയും ലഭിക്കും. അൺലിമിറ്റഡ് ഡാറ്റ എന്നാണ് സൈറ്റിൽ കൊടുത്തിരിക്കുന്നത്. എന്നാലും സർക്കാർ ടെലികോം ഇതിൽ 4ജിബി ഡാറ്റയാണ് അനുവദിച്ചിരിക്കുന്നത്.
ഡാറ്റാ പരിധി കഴിഞ്ഞാലും കുറഞ്ഞ വേഗതയിൽ ഇന്റർനെറ്റ് ലഭ്യമാണ്. എന്നുവച്ചാൽ 40 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ലഭിക്കുന്നു. ഇതാണ് കമ്പനി അൺലിമിറ്റഡ് ഡാറ്റയായി നൽകുന്നത്.
More From Digit: Jio വരിക്കാരെ 300 രൂപയിൽ താഴെ 42GB ഡാറ്റയും ഒരു മാസത്തെ വാലിഡിറ്റിയും; ഈ പ്ലാൻ അറിയാതെ പോകരുത്
ആർക്കാണ് Rs 197 Plan ശരിക്കും പ്രയോജനം?
ബിഎസ്എൻഎൽ ഒരു രണ്ടാം സിമ്മായി ഉപയോഗിക്കുന്നവർക്കുള്ള റീചാർജ് പ്ലാനാണിത്. ഇതിൽ 42 ദിവസത്തെ കാലാവധിയാണ് ലഭിക്കുന്നത്. ദീർഘകാലത്തേക്ക് വാലിഡിറ്റിയുണ്ടെങ്കിലും, ശ്രദ്ധിക്കേണ്ടത് കോളിങ് സേവനം അൺലിമിറ്റഡ് അല്ല. അതിനാൽ മതിയായ കോളിങ് ആവശ്യങ്ങൾക്ക് ഇത് തികയില്ല. അതുകൊണ്ട് തന്നെ സെക്കൻഡറി സിമ്മായി ബിഎസ്എൻഎൽ ഉപയോഗിക്കുന്നവർക്കാണ് പ്ലാൻ മെച്ചം.
റീചാർജ് ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കുക!
എന്നാൽ റീചാർജ് ചെയ്യുന്നതിന് മുമ്പ് വരിക്കാർ ഇത് ശ്രദ്ധിക്കണം. ഇത് സിം ആക്ടീവാക്കി നിർത്താനുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ ഓപ്ഷനാണ്. ഈ പാക്കേജിൽ അൺലിമിറ്റഡ് ഡാറ്റയുടെ സ്പീഡ് പരിമിതമാണ്. വോയിസ് കോളിംഗ് ഇതിൽ മിനിറ്റ് അടിസ്ഥാനത്തിലാണ്. എന്നാൽ ഇതുപോലെ സിം ആക്ടീവാക്കി നിർത്താൻ സ്വകാര്യ ടെലികോമുകളിൽ റീചാർജ് ഓപ്ഷൻ ലഭ്യമല്ല.
197 രൂപയുടെ പ്ലാൻ വേണമെന്നുള്ളവർക്ക് ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി റീചാർജ് ചെയ്യാവുന്നതാണ്.
BSNL 197 Plan Vs Jio Plan
42 ദിവസത്തേക്ക് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തരുന്ന പോലൊരു പ്ലാൻ ജിയോയിൽ ലഭ്യമല്ല. എന്നാൽ ഏകദേശം ഇതേ വില വരുന്ന പ്രീ പെയ്ഡ് പ്ലാൻ അംബാനിയുടെ ജിയോ തരുന്നു. 199 രൂപയാണ് റിലയൻസ് ജിയോ തരുന്നു. 28 ദിവസമാണ് കാലാവധി. ഇതിൽ ട്രൂലി അൺലിമിറ്റഡ് കോളിങ്ങും, ഫാസ്റ്റ് ഡാറ്റയും ലഭിക്കുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile