വില കുത്തനെ കുറഞ്ഞു! ZEISS ക്യാമറ Vivo 5G ഫ്ലാഗ്ഷിപ്പ് ഫോണിന് 38,000 രൂപ ഡിസ്കൗണ്ട്, വേഗമായിക്കോട്ടെ
ഫോട്ടോഗ്രാഫി പ്രേമികളുടെ പ്രിയപ്പെട്ട Vivo X100 Pro വാങ്ങാൻ ഇതിലും നല്ലൊരു അവസരം ഇനിയില്ല. വിവോയുടെ ടോപ് ടയർ ഫ്ലാഗ്ഷിപ്പ് ഇപ്പോൾ വിശ്വസിക്കാനാവാത്ത വിലക്കുറവിൽ ആമസോൺ ഇന്ത്യയിൽ ലഭ്യമാണ്. മറ്റ് പ്ലാറ്റ്‌ഫോമുകളിൽ 89,000 രൂപയ്ക്ക് മുകളിൽ വിലയുള്ളപ്പോൾ, ആമസോൺ സ്പെഷ്യൽ ഓഫറിലൂടെ 57,000 രൂപ റേഞ്ചിൽ വാങ്ങാം.
Surveyഅതും എക്സ്ചേഞ്ച് ഓഫർ ചേർക്കാതെയുള്ള വിലയാണിത്. Zeiss സപ്പോർട്ടുള്ള പ്രൊഫഷണൽ ക്യാമറയും മികച്ച പെർഫോമൻസും ഒത്തിണങ്ങിയ ഫോണാണിത്. വിവോ ഫ്ലാഗ്ഷിപ്പ് ഫോണിന്റെ ഓഫർ വിവരങ്ങൾ വിശദമായി അറിയാം.
Vivo X100 Pro 5G: വിലക്കുറവും, എക്സ്ചേഞ്ച് ഓഫറും
96,999 രൂപയ്ക്കാണ് വിവോ എക്സ്100 പ്രോ 5ജി ലോഞ്ച് ചെയ്തത്. 16ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജും പിന്തുണയ്ക്കുന്ന ഫോണാണിത്. ആസ്റ്ററോയിഡ് ബ്ലാക്ക് നിറത്തിലുള്ള വിവോ ഫ്ലാഗ്ഷിപ്പ് 38000 രൂപയുടെ ഇളവ് ലഭിക്കുന്നു. ഇത് ബാങ്ക് ഓഫർ ചേർക്കാതെയുള്ള ഡീലാണ്.
വിവോ എക്സ്100 പ്രോയുടെ ആമസോണിലെ വില 58,999 രൂപയാണ്. ഇതിൽ 1500 രൂപയുടെ ബാങ്ക് കിഴിവ് കൂടി ചേർക്കാം. എങ്കിൽ 57000 രൂപ റേഞ്ചിൽ സ്മാർട്ട്ഫോൺ ലഭ്യമാകും. ആക്സിസ്, HDFC ബാങ്ക് കാർഡുള്ളവർക്ക് ഈ ബാങ്ക് ഓഫർ പ്രയോജനപ്പെടുത്താം.
വിവോ എക്സ്100 പ്രോ 35,950 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഇപ്പോൾ ലഭ്യമാണ്. പഴയ ഫോൺ നൽകി എങ്ങനെ ഇത്രയും വലിയ ഡിസ്കൗണ്ട് ഇങ്ങനെ വാങ്ങിക്കാം. ഇതിന് ആമസോണിൽ 2,074 രൂപയുടെ ഇഎംഐ ഓഫറും ലഭിക്കുന്നു.

Zeiss ട്രിപ്പിൾ ക്യാമറ, 100W വയർഡ് ഫ്ലാഷ് ചാർജിംഗ്
വിവോ എക്സ്100 പ്രോയുടെ പ്രധാന ഹൈലൈറ്റ് ക്യാമറയാണ്. ഇത് 100W വയർഡ് ഫ്ലാഷ് ചാർജിംഗ് പിന്തുണയ്ക്കുന്നു. ഇമേജ് പ്രോസസ്സിംഗിനായി മാത്രമായി വിവോ വികസിപ്പിച്ച V3 ഇമേജിംഗ് ചിപ്പും ഇതിലുണ്ട്. സിനിമ ക്വാളിറ്റിയ്ക്ക് 4K പോർട്രെയ്റ്റ് വീഡിയോകൾ എടുക്കാൻ സാധിക്കും. ഇനി വിവോ എക്സ്100 പ്രോയുടെ സവിശേഷതകൾ വിശദമായി മനസിലാക്കാം.
More From Digit: Jio വരിക്കാരെ 300 രൂപയിൽ താഴെ 42GB ഡാറ്റയും ഒരു മാസത്തെ വാലിഡിറ്റിയും; ഈ പ്ലാൻ അറിയാതെ പോകരുത്
- ഡിസ്പ്ലേ: 6.78 ഇഞ്ച് എൽടിപിഒ വളഞ്ഞ അമോലെഡ് ഡിസ്‌പ്ലേയുണ്ട്. ഇത് 120 ഹെർട്സ് റിഫ്രെഷ് റേറ്റ് പിന്തുണയുണ്ട്.
- പ്രോസസർ: വിവോ എക്സ് 100 പ്രോ 5 ജിയിൽ മീഡിയടെക് ഡൈമെൻസിറ്റി 9300 ചിപ്‌സെറ്റുണ്ട്. ഇത് 16 ജിബി വരെ റാമും 512 ജിബി സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്നു.
- ബാറ്ററി: വിവോ എക്സ്100 പ്രോ 5ജിയിൽ 5,400mAh ബാറ്ററിയുണ്ട്. 100W ഫാസ്റ്റ് ചാർജിംഗ് സ്മാർട്ട് ഫോൺ പിന്തുണയ്ക്കുന്നു.
- സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14 ഒഎസ് ഇതിലുണ്ട്.
- ക്യാമറ: ഈ വിവോ ഫോണിൽ ട്രിപ്പിൾ ക്യാമറയാണുള്ളത്. ZEISS-മായി സഹകരിച്ചുള്ള സെൻസറാണ് ഫോണിലുള്ളത്. OIS സപ്പോർട്ട് ചെയ്യുന്ന 50MP സോണി IMX989 മെയിൻ സെൻസറുണ്ട്. ഇത് 50MP അൾട്രാ-വൈഡ് ക്യാമറയും 50MP ടെലിഫോട്ടോ ലെൻസും ഫോണിലുണ്ട്. വിവോ എക്സ്100 പ്രോയിലെ ടെലിഫോട്ടോ ക്യാമറയിൽ വിവോ ഇമേജിംഗ് ചിപ്പിന്റെ പിന്തുണയുള്ള OIS ലെൻസാണ് നൽകിയിരിക്കുന്നത്.
- ഡ്യൂറബിലിറ്റി: IP68 റേറ്റിങ് വിവോ എക്സ്100 പ്രോയിലുണ്ട്.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile