192 മെഗാപിക്സൽ ക്യാമറ ഫോണുകൾ എത്തുന്നതായി റിപ്പോർട്ടുകൾ

HIGHLIGHTS

192 മെഗാപിക്സൽ ക്യാമറ ഫോണുകൾ എത്തുന്നതായി റിപ്പോർട്ടുകൾ

2020 ൽ പുതിയ ടെക്ക്നോളജിയിൽ സ്മാർട്ട് ഫോണുകൾ ലോകവിപണിയിലും കൂടാതെ ഇന്ത്യൻ വിപണിയിലും പുറത്തിറങ്ങിയിരുന്നു .അവസാനമായി 5ജി സ്മാർട്ട് ഫോണുകൾ വരെ ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നു .റിയൽമി ,സാംസങ്ങ് ,ഷവോമി  എന്നിങ്ങനെ പ്രമുഖ സ്മാർട്ട് ഫോൺ നിർമ്മാതാക്കൾ അവരുടെ പുതിയ 5ജി ഫോണുകൾ കഴിഞ്ഞ മാസ്സങ്ങളിൽ അവതരിപ്പിച്ചിരുന്നു .

Digit.in Survey
✅ Thank you for completing the survey!

എന്നാൽ അതുപോലെ തന്നെയാണ് ക്യാമറകൾക്കും 2020 ൽ സ്മാർട്ട് ഫോണുകൾ മുൻഗണന നൽകിയിരുന്നത് .108 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറയിൽ ഷവോമി കൂടാതെ സാംസങ്ങ് എന്നി കമ്പനികൾ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിച്ചിരുന്നു .

ഷവോമിയുടെ Mi 10 സീരിയസ്സുകളും സാംസങ്ങിന്റെ ഗാലക്സി S20 സീരിയസ്സുകളും ആണ് ഇത്തരത്തിൽ 108 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളിൽ ഈ വർഷം വിപണിയിൽ എത്തിയിരുന്നത് .എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം 192 മെഗാപിക്സലിന്റെ ക്യാമറകളിൽ സ്മാർട്ട് ഫോണുകൾ ഉടൻ പുറത്തിറങ്ങുന്നുണ്ട് എന്നാണ് സൂചനകൾ .

കൂടാതെ Snapdragon 765G (SM7250) പ്രോസ്സസറിലാണ് ഇത് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ .എന്നാൽ 150 മെഗാപിക്സൽ ക്യാമറ സ്മാർട്ട് ഫോണുകൾ സാംസങ്ങ് ഉടൻ പുറത്തിറക്കുന്നുണ്ട് എന്നാണ് മറ്റൊരു റിപ്പോർട്ടുകൾ വരുന്നത് .വരും മാസ്സങ്ങളിൽ ഈ സ്മാർട്ട് ഫോണുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo