ആരാധകരേ ശ്രദ്ധിക്കുവിൻ… Zeiss ട്യൂൺഡ് 50MP Triple ക്യാമറയുമായി കിടിലൻ Vivo ഫോൺ വരുന്നു…

ആരാധകരേ ശ്രദ്ധിക്കുവിൻ… Zeiss ട്യൂൺഡ് 50MP Triple ക്യാമറയുമായി കിടിലൻ Vivo ഫോൺ വരുന്നു…

വിലയിലും പെർഫോമൻസിലും വിപണിയ്ക്ക് ഇഷ്ടപ്പെടുന്ന ഫോണുകളാണ് Vivo അവതരിപ്പിക്കുന്നത്. സ്റ്റൈലിഷ് ഡിസൈനും, മികച്ച ക്യാമറ പെർഫോമൻസും മിക്ക വിവോ ഫോണുകളുടെയും ഹൈലൈറ്റാണ്. ഇപ്പോഴിതാ വിവോ പ്രീമിയം ലെവലിലേക്ക് പുതിയൊരു ഫോൺ അവതരിപ്പിക്കുന്നു. Zeiss ട്യൂൺ ചെയ്ത ക്യാമറയുള്ള വിവോ X200T ഫോണാണ് വരാനിരിക്കുന്നത്. ജനുവരി അവസാനത്തോടെ ഇന്ത്യയിൽ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യുമെന്ന് സൂചനയുണ്ട്.

Digit.in Survey
✅ Thank you for completing the survey!

ഫ്ലിപ്പ്കാർട്ട് മൈക്രോസൈറ്റിൽ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഈ വിവോ ഫോണിൽ നിങ്ങൾക്ക് എന്തെല്ലാം പ്രതീക്ഷിക്കാമെന്ന് നോക്കിയാലോ? ഒപ്പം വിവോ എക്സ്200ടിയുടെ വിലയും ലോഞ്ച് തീയതിയും വിശദമായി അറിയാം.

Vivo X200T Price in India

രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാകും വിവോ ഫോൺ പുറത്തിറക്കുന്നത്. ഇതിൽ ഒന്നാമത്തെ വേരിയന്റ് 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണാണ്. ഈ വിവോ ഫോണിന് ഏകദേശം 59,999 രൂപയാകും വില. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 69,999 രൂപയായിരിക്കുമെന്നും പറയപ്പെടുന്നു. എങ്കിലും വിലയെ കുറിച്ചുള്ള വിവരങ്ങൾ ഇനിയും സ്ഥിരീകരിച്ചിട്ടില്ല.

Vivo X200T teased to launch in India

Vivo X200T Expected Features

വിവോ എക്സ്200ടിയിൽ 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് 1.5K AMOLED പാനലുണ്ടാകും. മീഡിയടെക് ഡൈമെൻസിറ്റി 9400+ ചിപ്‌സെറ്റിന്റെ പവറുള്ള ഫോണാകുമിത്. ഇത് LPDDR5X അൾട്രാ റാം, UFS 4.1 സ്റ്റോറേജുമായി ജോടിയാക്കുമെന്നാണ് സൂചന.

ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒഎസ്സാകും ഫോണിലുണ്ടാകുക. 5 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ പാച്ചുകളും വിവോ നൽകാനും സാധ്യതയുണ്ട്.

Also Read: iPhone Deals: കാത്തിരുന്ന ഡ്രീം ഫോണുകൾ! ആമസോണിൽ ഓഫറിന്റെ കൊയ്ത്തുത്സവം

സ്മാർട്ട്ഫോണിനെ പവർഫുള്ളാക്കുന്നതിന് 6,200 mAh ബാറ്ററി ഉൾപ്പെടുത്തിയേക്കും. ഇത് 90W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുമെന്നും പറയുന്നു. 40W വയർലെസ് ചാർജിംഗും വിവോ എക്സ്200ടിയിൽ പ്രതീക്ഷിക്കാം. ഡ്യൂറബിലിറ്റിയിലേക്ക് വന്നാൽ ഫോണിന് IP68 / IP69 റേറ്റിങ്ങുണ്ടാകും. ഇത് വെള്ളവും പൊടിയും ഫലപ്രദമായി പ്രതിരോധിക്കുമെന്ന് പറയുന്നു.

ട്രിപ്പിൾ ക്യാമറയാണ് വിവോ എക്സ്200ടിയിൽ നൽകുക. അതും Zeiss ട്യൂൺ ചെയ്ത സെൻസറുകളാകും വിവോ ഫോണിലുണ്ടാകുന്നത്. 50MP സോണി LYTIA LYT-702 സെൻസറും, 50MP സാംസങ് JN1 സെൻസറും ഫോണിൽ നൽകിയേക്കും. ഇതിൽ 50MP സോണി LYT-600 പെരിസ്‌കോപ്പ് ലെൻസ് കൂടി ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. സെൽഫികൾക്കായി ഫോണിൽ 32MP ഫ്രണ്ട് ക്യാമറ നൽകുമെന്നാണ് ലഭിക്കുന്ന വിവരം.

വിവോ എക്സ്200ടി ലോഞ്ച് വിവരങ്ങൾ

പുതിയ ഫോണിന്റെ ലോഞ്ചിനെ കുറിച്ച് വിവോ ഇനിയും സ്ഥിരീകരണം നൽകിയിട്ടില്ല. X പ്ലാറ്റ്ഫോമിലൂടെ ടിപ്സ്റ്റർ അഭിഷേക് യാദവ് ഫോണിന്റെ വില, വേരിയന്റുകൾ, ഫീച്ചറുകൾ എന്നിവയെ കുറിച്ച് വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്. വിവോ എക്സ്200ടിയുടെ ഇന്ത്യയിലെ ലോഞ്ച് ജനുവരി 26 നും 31 നും ഇടയിലാകാം. ഇത് ബ്ലാക്ക്, പർപ്പിൾ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ അവതരിപ്പിക്കുമെന്നും വാർത്തകൾ വരുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo