ലുക്കിൽ S25 5G പോലെ! ഈ ഓഫറിൽ Samsung Galaxy A17 വാങ്ങിയാൽ ലാഭം തന്നെ
സ്മാർട്ട്ഫോൺ വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്കായി ഇതാ ഒരു സുവർണാവസരം! സാംസങ്ങിന്റെ പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫോണായ Galaxy S25-ന്റെ അതേ ലുക്കും ഡിസൈനുമുള്ള Samsung Galaxy A17 5G വൻ വിലക്കുറവിൽ വാങ്ങാം. ഫ്ലിപ്കാർട്ടിലാണ് സാംസങ് മിഡ് റേഞ്ച് ഫോണിന് ഓഫർ. ആകർഷകമായ ബാങ്ക് ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. ബജറ്റ് വിലയിൽ ഒരു മികച്ച ഫോൺ വാങ്ങേണ്ടവർക്ക് 19000 രൂപയ്ക്ക് ഗാലക്സി എ17 5ജി കൈയിലിരിക്കും. സ്മാർട്ട് ഫോണിന്റെ ഫീച്ചറുകളും ഫ്ലിപ്കാർട്ട് ഓഫറിന്റെ വിശദാംശങ്ങളും അറിയാം.
SurveySamsung Galaxy A17 5G Price Deal on Flipkart
ഗാലക്സി S25 സീരീസിലേതുപോലെ തന്നെ ക്യാമറ ഐലൻഡ് ഇല്ലാതെ, ഫ്ലോട്ടിങ് ക്യാമറ ഡിസൈനിലാണ് ഫോൺ അവതരിപ്പിച്ചത്. സാംസങ് ഗാലക്സി എ17 5ജി 23000 രൂപയിലാണ് സാധാരണ ലഭിക്കുന്നത്. എന്നാൽ 8ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന് 19580 രൂപയാണ് ഫ്ലിപ്കാർട്ടിൽ വില. 19573 രൂപയ്ക്ക് ബ്ലാക്ക് വേരിയന്റ് ഗാലക്സി എ17 5ജിയും ലഭിക്കും.
ആക്സിസ്, എസ്ബിഐ കാർഡുകളുടെ പേയ്മെന്റിന് 900 രൂപ വരെ കിഴിവ് ലഭിക്കുന്നു. ഇങ്ങനെ 19000 രൂപയ്ക്ക് ഗാലക്സി എ17 5ജി വാങ്ങിക്കാം. നിങ്ങൾക്ക് വേണമെങ്കിൽ 13900 രൂപയുടെ എക്സ്ചേഞ്ച് ഡീൽ പ്രഖ്യാപിച്ചിട്ടുണ്ട്. 36 മാസത്തേക്ക് 633 രൂപയുടെ ഇഎംഐ ഓഫറും ഫ്ലിപ്കാർട്ട് തരുന്നുണ്ട്.

Also Read: ഇപ്പോഴും ഡിമാൻഡിനൊട്ടും കുറവില്ല, 200MP ക്വാഡ് ക്യാമറ Samsung Galaxy S23 Ultra പകുതി വിലയ്ക്ക്
സാംസങ് ഗാലക്സി എ17 5ജി സവിശേഷതകൾ
സാംസങ്ങിന്റെ പ്രീമിയം ഫോണുകളെപ്പോലെ തന്നെ 4 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 5 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളുമുള്ള ഫോണാണിത്. നേരത്തെ പറഞ്ഞ പോലെ സാംസങ് S25 5G യുടെ ഏകദേശ ഡിസൈൻ ഈ മിഡ് റേഞ്ച് ഹാൻഡ്സെറ്റിലുമുണ്ട്. ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ പോലുള്ള ഫീച്ചറുകൾ വിശദമായി പരിശോധിക്കാം.
ഡിസൈനും ഡ്യൂറബിലിറ്റിയും: ഗാലക്‌സി A17 മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ഡിസൈനിലാണ് നിർമിച്ചിട്ടുള്ളത്. ഫോണിന് വെറും 7.5 മില്ലിമീറ്റർ കനം മാത്രമാണുള്ളത്. സ്മാർട്ട്ഫോൺ സ്ക്രീനിന് കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനുണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കാൻ ഇതിന് IP54 റേറ്റിങ്ങുണ്ട്.
- ഡിസ്പ്ലേ: ഈ സാംസങ് ഫോണിന് 6.7 ഇഞ്ച് ഫുൾ HD+ സൂപ്പർ AMOLED ഡിസ്‌പ്ലേയുണ്ട്.
- പ്രോസസർ: 5nm സാംസങ് Exynos 1330 പ്രോസസറാണ് ഇതിലുള്ളത്. ദൈനംദിന ജോലികൾക്കും മൾട്ടിടാസ്കിംഗിങ്ങിനും ഇത് അനുയോജ്യമാണ്.
- ബാറ്ററി: സാംസങ് ഗാലക്‌സി A17 5ജിയിൽ 5000mAh ബാറ്ററിയുണ്ട്. ഇത് 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ലഭിക്കുന്നു.
- ക്യാമറ: ഇതിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുള്ള 50MP പ്രൈമറി സെൻസറുണ്ട്. ഇതുകൂടാതെ അൾട്രാ-വൈഡ് ലെൻസ്, മാക്രോ ലെൻസും ഉൾപ്പെടുന്നു. 5എംപി UW, 2എംപി മാക്രോ ലെൻസുമാണിവ. സാംസങ് മിഡ് റേഞ്ച് സ്മാർട്ട്ഫോണിൽ 13 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നത്.
- സോഫ്റ്റ് വെയർ: One UI 7 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് വേർഷനാണ് ഗാലക്സി എ17 5ജിയിലുള്ളത്.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile