കേട്ടത് ശരിയാ! 65 ശതമാനംകിഴിവിൽ Zebronics 5.25 Dolby Audio Soundbar, വമ്പൻ ഓഫർ!

കേട്ടത് ശരിയാ! 65 ശതമാനംകിഴിവിൽ Zebronics 5.25 Dolby Audio Soundbar, വമ്പൻ ഓഫർ!

വീട്ടിലിരുന്ന് തീയേറ്റർ ക്വാളിറ്റിയിൽ സിനിമാ അനുഭവം ആഗ്രഹിക്കുന്നവർക്കായി സൗണ്ട്ബാർ വാങ്ങാം. ശക്തമായ 5.25 ഇഞ്ച് സബ്‌വൂഫറടങ്ങുന്ന Zebronics 5.25 Dolby Audio Soundbar ആണിത്. കുറഞ്ഞ ചിലവിൽ മികച്ച ഓഡിയോ സിസ്റ്റം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച ഓപ്ഷനാകും. ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ ഇന്ത്യയിൽ നേരിട്ടുള്ള ഡിസ്‌കൗണ്ടും ബാങ്ക് ഓഫറുകളും സെബ്രോണിക്സ് ഓഡിയോ സിസ്റ്റത്തിന് ലഭിക്കും. പരിമിതമായ കാലത്തേക്ക് മാത്രമുള്ള കിഴിവാണിത്. ബ്ലൂടൂത്ത്, HDMI ARC, ഓക്സ് തുടങ്ങി എല്ലാവിധ കണക്റ്റിവിറ്റി ഫീച്ചറുകളും ഇതിൽ ലഭ്യമാണ്. ബഡ്ജറ്റ് ഫ്രണ്ട്‌ലി ഡോൾബി സൗണ്ട്ബാർ അന്വേഷിക്കുന്നവർക്ക് ഈ ഓഫർ എങ്ങനെ കൂടുതൽ ലാഭത്തിൽ കണ്ടെത്താമെന്നും പരിശോധിക്കാം.

Digit.in Survey
✅ Thank you for completing the survey!

Zebronics 5.25 Dolby Audio Soundbar Offer Amazon

65 ശതമാനം കിഴിവിൽ സെബ്രോണിക്സ് 5.25 Dolby Audio ഹോം തിയേറ്റർ സിസ്റ്റം പർച്ചേസ് ചെയ്യാം. 17,999 രൂപയ്ക്കാണ് സെബ്രോണിക്സ് Juke BAR 6500 ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ആമസോണിൽ ഹോം തിയേറ്റർ പകുതിയിലും താഴെ വിലയിലാണ് വിൽക്കുന്നത്.

Also Read: സാംസങ്ങിനോട് പറഞ്ഞേര്! ആപ്പിളിന്റെ കന്നി ഫോൾഡ് ഫോൺ, iPhone Duo എത്തി

5.2.5 ചാനൽ സെബ്രോണിക്സ് ഓഡിയോ സിസ്റ്റത്തിന് ആമസോണിൽ വെറും 6,299 രൂപയാണ് വില. എസ്ബിഐ ക്രെഡിറ്റ് കാർഡിലൂടെ 1000 രൂപയുടെ ഇളവും ലഭ്യമാണ്. സിബ്രോണിക്സ് സൗണ്ട്ബാർ ഇങ്ങനെ 5299 രൂപയ്ക്ക് സ്വന്തമാക്കാം. ഈ പരിമിതകാല ഓഫറിലൂടെ ഓഡിയോ സിസ്റ്റം 221 രൂപയുടെ ഇഎംഐ ഓഫറും ലഭ്യമാണ്.

zebronics Dolby Audio Soundbar Offer Amazon

200 W സെബ്രോണിക്സ് ഹോം തിയേറ്ററിന്റെ പ്രത്യേകത എന്തൊക്കെ?

ഡ്യുവൽ ഡ്രൈവർ സൗണ്ട്ബാറും 5.25 ഇഞ്ച് സബ്‌വൂഫറും ചേർന്ന സെബ്രോണിക്സ് ഹോം തിയേറ്റർ സിസ്റ്റമാണിത്. സെബ്രോണിക്സ് Juke BAR 6500 എന്ന മോഡലാണിത്. 200W ഡോൾബി ഓഡിയോ എക്സ്പീരിയൻസ് ഇതിൽ ലഭിക്കും. ടിവിയിലെ സാധാരണ ബിൽറ്റ്-ഇൻ സ്പീക്കറുകളേക്കാൾ മികച്ച ഓഡിയോ ക്വാളിറ്റിയും ഈ ഹോം തിയേറ്റർ സിസ്റ്റത്തിനുണ്ട്. വെർച്വൽ സറൗണ്ട് ഓഡിയോ സപ്പോർട്ടുള്ളതിനാൽ മുറിയിൽ നിറയെ സ്പീക്കറുകൾ സ്ഥാപിക്കേണ്ട ആവശ്യമില്ല. ഷോകൾക്കും സ്‌പോർട്‌സിനും സംഗീതത്തിനും മികച്ച ഓഡിയോ എക്സ്പീരിയൻസ് ഇതിൽ ലഭ്യമാണ്.

ബ്ലൂടൂത്ത്, HDMI ARC തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളും ഇതിലുണ്ട്. ദൈനംദിന ടിവി ആവശ്യങ്ങൾക്കായി ഇതിൽ ഒപ്റ്റിക്കൽ, USB, AUX ഫീച്ചറുകളുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile