Samsung Electronics തകർപ്പൻ Q Series 380W Soundbar ആമസോണിൽ പകുതി വിലയ്ക്ക്, ഓഫർ മിസ് ചെയ്യല്ലേ!
Amazon ഈ വർഷത്തെ ഇലക്ട്രോണിക്സ് പ്രീമിയർ ലീഗ് സെയിൽ ആരംഭിച്ചു. മികച്ച ഹോം തിയേറ്റർ അനുഭവം വേണ്ടവർക്ക് Samsung Electronics ൽ നിന്നുള്ള Q Series 380W Soundbar വിലക്കുറവിൽ സ്വന്തമാക്കാം. വെറും 20,000 രൂപയ്ക്ക് ഈ 3.1.2ch സിസ്റ്റം നിങ്ങളുടെ വീട്ടിലെത്തിക്കാം. ഇതിനൊപ്പം ആകർഷകമായ ബാങ്ക് ഓഫറുകളും ആമസോൺ നൽകുന്നുണ്ട്. ആമസോൺ ഇലക്ട്രോണിക്സ് പ്രീമിയർ ലീഗ് സെയിലിലെ ഓഫറും, സാംസങ് 380 W True 3.1.2ch Soundbar സവിശേഷതകളും പരിചയപ്പെടാം.
SurveySamsung Electronics Soundbar Deal
14000 രൂപയോളം വിലകുറച്ചാണ് സാംസങ് ഇലക്ട്രോണിക്സ് സൗണ്ട് ബാർ ആമസോണിൽ വിൽക്കുന്നത്. സാംസങ്ങിന്റെ Q series ൽ ഉൾപ്പെട്ട HW-Q600F/XL മോഡൽ ഓഡിയോ സിസ്റ്റമാണിത്. ആമസോൺ 42 ശതമാനം ഫ്ലാറ്റ് കിഴിവും, ആകർഷകമായ ബാങ്ക് ഡിസ്കൌണ്ടും, ഇഎംഐ ഓഫറും വാഗ്ദാനം ചെയ്യുന്നു.
Also Read: 50000 രൂപയിൽ താഴെ 55 inches LED TV; TCL, Sony മോഡലുകൾക്ക് EPL ഓഫർ
36000 രൂപയോളം റീട്ടെയിൽ വിലയുള്ള സാംസങ് സൗണ്ട് ബാറിന് ആമസോണിൽ വെറും 21,490 രൂപയാണ് വില. HDFC ബാങ്ക് ക്രെഡിറ്റ് കാർഡുകളിലൂടെ 1250 രൂപ കിഴിവും ലഭിക്കുന്നു. ഇത് കൂടി ഉൾപ്പെടുത്തുമ്പോൾ ഈ പ്രീമിയം സിസ്റ്റം 20000 രൂപ റേഞ്ചിലെത്തും. സാംസങ് സൗണ്ട്ബാറിന് 756 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ അനുവദിച്ചിട്ടുണ്ട്.
അതേ സമയം മാർച്ച് 6 ന് ആരംഭിച്ചിരിക്കുന്ന EPL 2026 സെയിൽ ഓഫറുകൾ അടുത്ത 6 ദിവസത്തേക്ക് ലഭിക്കും. മാർച്ച് 12 നാണ് ആമസോൺ ഇപിഎൽ അവസാനിക്കുന്നത്. ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് മാത്രമായുള്ള എക്സ്ക്ലൂസീവ് ഓഫറുകളാണ് സെയിലിൽ നടക്കുക. ഫാസ്റ്റ് ഡെലിവറി, ഫ്രീ ഡെലിവറി പോലുള്ള ആനുകൂല്യങ്ങളും ഇതിൽ ലഭിക്കും.

Samsung 380 W True 3.1.2ch Soundbar with Dolby Audio
ഇനി ഡോൾബി ഓഡിയോ സപ്പോർട്ടുള്ള സാംസങ് സൗണ്ട്ബാറിനെ കുറിച്ച് വിശദമായി അറിയാം. 3.1.2 ചാനൽ സപ്പോർട്ടുള്ള ഓഡിയോ സിസ്റ്റമാണിത്. HDMI ARC, Optical In, USB തുടങ്ങിയ പോർട്ട് ഓപ്ഷനുകൾ ഇതിൽ ലഭിക്കും. അതുപോലെ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയിലും ഈ ഓഡിയോ സിസ്റ്റം പ്രവർത്തിക്കുന്നു. HDMI, Optical, USB എന്നിവയിലൂടെയും കണക്റ്റ് ചെയ്യാനാകും.
ഇതിലെ ഏറ്റവും വലിയ പ്രത്യേകത അധിക സ്പീക്കറുകൾ ഇല്ലാതെ തന്നെ ഡോൾബി ഓഡിയോയും ഡിടിഎസ് വെർച്വൽ എക്‌സും മിക്സിങ് നടത്തുന്നു. HDMI ARC അല്ലെങ്കിൽ ഒപ്റ്റിക്കൽ വഴിയുള്ള കണക്ഷനും ബ്ലൂടൂത്ത്, USB സപ്പോർട്ടും മിനിറ്റുകൾക്കുള്ളിൽ മ്യൂസിക് പ്ലേ ചെയ്യാൻ അനുവദിക്കുന്നു.
ക്യു സിംഫണിക്ക് അനുയോജ്യമായ സാംസങ് ടിവികളുമായി ഇത് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ഓരോ സീനും ഒപ്റ്റിമൈസ് ചെയ്യുന്ന അഡാപ്റ്റീവ് ശബ്ദത്തോടെയാണ് ക്യു സിംഫണി ഡിസൈൻ ചെയ്തിട്ടുള്ളത്.
Disclaimer: ഇതിൽ ആമസോൺ അനുബന്ധ ലിങ്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ലിങ്ക് വഴി നിങ്ങൾ വാങ്ങുമ്പോൾ ഞങ്ങൾക്കും ഒരു ചെറിയ തുക ലഭിക്കും.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile