ഷവോമിയുടെ റെഡ്മി നോട്ട് 9 പ്രൊ ഫോണുകളുടെ സെയിൽ വീണ്ടും ആരംഭിക്കുന്നു .ഓഗസ്റ്റ് 18 ഉച്ചയ്ക്ക് 12 മണി മുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ സെയിൽ വീണ്ടും ആരംഭിക്കുന്നത് .ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .15999 രൂപയാണ് ഈ ഫോണുകളുടെ വില വരുന്നത് .മെയിഡ് ഇൻ ഇന്ത്യൻ എന്ന ലേബലിൽ എത്തിയ ഷവോമിയുടെ ഒരു സ്മാർട്ട് ഫോൺ കൂടിയാണ് റെഡ്‌മിയുടെ നോട്ട് 9 പ്രൊ എന്ന സ്മാർ ഫോണുകൾ .
Survey
✅ Thank you for completing the survey!
ഷവോമിയുടെ റെഡ്മി നോട്ട് 9 പ്രൊ -സവിശേഷതകൾ
6.67 ഇഞ്ചിന്റെ പഞ്ച് ഹോൾ ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മുന്നിലും പിന്നിലും Corning Gorilla Glass v5 ന്റെ സംരക്ഷണവും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 1080 x 2340 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേയുടെ മറ്റു സവിശേഷതകൾ ആണ് .Qualcomm Snapdragon 720G ലാണ് ഈ ഫോണുകളുടെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് .
6ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വേരിയന്റുകൾ ലഭ്യമാകുന്നതാണു് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ് ഷവോമിയുടെ റെഡ്മി നോട്ട് 9 പ്രൊ മോഡലുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .ക്വാഡ് ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .
48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫിയും ഇതിനുണ്ട് .ഇത്തവണ ബാറ്ററികൾക്കും മുൻഗണന നൽകിയിരിക്കുന്നു .5020 mAh ന്റെ ബാറ്ററിയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 18Wന്റെ ഫാസ്റ്റ് ചാർജിങ് ഇത് സപ്പോർട്ട് ചെയ്യുന്നതാണ് .റെഡ്മി നോട്ട് ഫോണുകളുടെ വില വരുന്നത് 15999 രൂപ മുതലാണ് .18 ഓഗസ്റ്റ് ഉച്ചയ്ക്ക് 12 മണി മുതൽ സെയിൽ വീണ്ടും ആരംഭിക്കുന്നു .