6000 രൂപ വില കുറച്ച് iQOO Neo സ്റ്റൈലിഷ് ഫോൺ വാങ്ങാം, 6400mAh ബാറ്ററിയും 50 MP ഡ്യുവൽ ക്യാമറയും
iQOO Neo 10R 5G ഫോണിന് നിങ്ങൾ കാത്തിരുന്ന ഓഫർ ഇതാ എത്തി. മികച്ച ക്യാമറ, ബാറ്ററി പെർഫോമൻസും സ്റ്റൈലിഷ് ഡിസൈനുമുള്ള ഫോണാണിത്. ആമസോണിൽ ഫോൺ 16 ശതമാനം വിലക്കിഴിവിലാണ് വിൽക്കുന്നത്. Amazon Great Republic Day Sale 2026 പ്രമാണിച്ചുള്ള ഓഫറാണിത്.
SurveyiQOO Neo 10R 5G Price cut
ആമസോണിൽ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഗ്രേറ്റ് റിപ്പബ്ലിക്ഡേ സെയിലിന് തുടക്കമായി. 16 ശതമാനം കിഴിവിലാണ് ഫോൺ വിൽക്കുന്നത്. ഇന്ത്യൻ വിപണിയിലെത്തിയ മിഡ് റേഞ്ച് വിഭാഗത്തിലെ പ്രീമിയം ഫോൺ കൂടിയാണിത്. ആമസോണിൽ മൊത്തം 6000 രൂപയുടെ ഇളവുണ്ട്. 31999 രൂപയ്ക്കാണ് 8ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോൺ ലോഞ്ച് ചെയ്തത്.
ആമസോണിൽ ഫോണിന് ഇപ്പോൾ വില 26,998 രൂപയാണ്. ഈ 5000 രൂപയുടെ കിഴിവിന് പുറമെ എസ്ബിഐ കാർഡിലൂടെ വേറെയും ഓഫറുണ്ട്. SBI ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നെങ്കിൽ 1000 രൂപയുടെ ഇളവ് ലഭിക്കുന്നു. ഇങ്ങനെ മൊത്തം 6000 രൂപയുടെ ഡിസ്കൌണ്ടിലൂടെ, 25000 രൂപ റേഞ്ചിൽ ഫോൺ വാങ്ങാം.
ആകർഷകമായ എക്സ്ചേഞ്ച് ഡീലും ഇഎംഐ ഓഫറും ഐഖൂ ഫോണിനുണ്ട്. ആമസോൺ 25,550 രൂപയുടെ എക്സ്ചേഞ്ച് ഓഫറാണ് അനുവദിച്ചിരിക്കുന്നത്. 949 രൂപയുടെ ഇഎംഐ ഡീലും ഐഖൂ നിയോ 10 ആറിന് ലഭ്യമാണ്.
ഐഖൂ നിയോ 10ആർ സവിശേഷതകൾ
ഐക്യൂ നിയോ 10ആർ 5ജിയിൽ 6.78 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേയുണ്ട്. 4500nits ലോക്കൽ പീക്ക് ബ്രൈറ്റ്‌നെസ് സപ്പോർട്ടുണ്ട്. ഇതിൽ 3840Hz PWM ഡിമ്മിംഗ് കൊടുത്തിരിക്കുന്നു.

8 MP അൾട്രാ വൈഡ്-ആംഗിൾ ക്യാമറയും 50 MP OIS Sony IMX882 OIS പോർട്രെയിറ്റ് ക്യാമറയും ഇതിലുണ്ട്. സ്മാർട്ട്ഫോൺ 4K വീഡിയോ, 4K വീഡിയോ റെക്കോർഡിംഗ് പിന്തുണയ്ക്കുന്നു. 32MP ഫ്രണ്ട് ക്യാമറയും ചേർന്നതാണ് ഫോട്ടോഗ്രാഫി സിസ്റ്റം.
ഇൻസ്റ്റന്റ് കട്ട്-ഔട്ട്, സർക്കിൾ & സെർച്ച്, AI നോട്ട് അസിസ്റ്റ്, AI ട്രാൻസ്ലേഷൻ, ജെമിനി അസിസ്റ്റ്, AI ഫോട്ടോ എൻഹാൻസ് & AI ഇറേസ് തുടങ്ങിയ ഫീച്ചറുകളുണ്ട്.
4nm TSMC പ്രൊസസറായ സ്നാപ്ഡ്രാഗൺ 8s Gen3 ആണ് ഫോണിലുള്ളത്. ഇത് LPDRR5X റാമും UFS 4.1 സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്നു. IP65 റേറ്റിംഗുള്ള ഐഖൂ ഫോണാണിത്.
ഐക്യൂ നിയോ 10ആർ 5ജിയിൽ 6400mAh ബാറ്ററി നൽകിയിരിക്കുന്നു. 80W ഫാസ്റ്റ് ചാർജിംഗിനെ ഫോൺ പിന്തുണയ്ക്കുന്നു.
6043 mm² വേപ്പർ ചേമ്പറുള്ള മിഡ് റേഞ്ചിലെ ഏറ്റവും കനം കുറഞ്ഞ ഗെയിമിംഗ് ഫോണെന്ന സവിശേഷതയും ഫോണിനുണ്ട്. തുടർച്ചയായ 5 മണിക്കൂർ 90 FPS സ്ഥിരതയുള്ള ഗെയിമിംഗ് നൽകാൻ ഇത് സഹായിക്കുന്നു. ഇൻ-ബിൽറ്റ് FPS മീറ്ററും 2000 Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റും ഹാൻഡ്സെറ്റിൽ വരുന്നു.
Also Read: BSNL Cheapest Plan 2026: വെറും 197 രൂപയ്ക്ക് 42 ദിവസം വാലിഡിറ്റി! വിശ്വസിക്കാനാകുന്നില്ല അല്ലേ?
ഐക്യുഒ നിയോ 10ആർ 5ജി ആൻഡ്രോയിഡ് 15 സോഫ്റ്റ്‌വെയറുണ്ട്. ഫൺടച്ച് ഒഎസിലാണ് ഇത് പ്രവർത്തിക്കുന്നത്. ഇത് 3 വർഷത്തെ ആൻഡ്രോയിഡ്, 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റും നൽകുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile