അവിശ്വസനീയ വിലയിൽ റെഡ്‌മിയുടെ K30 അൾട്രാ പുറത്തിറക്കി

HIGHLIGHTS

MEDIATEK DIMENSITY 1000+ പ്രോസസറിലാണ് ഇത് എത്തിയിരിക്കുന്നത്

ഷവോമിയുടെ 10 വാർഷികത്തിലാണ് പുതിയ ഫോണുകൾ എത്തിയിരിക്കുന്നത്

കൂടാതെ മറ്റു ഉത്പന്നങ്ങളും ഷവോമി പുറത്തിറക്കിയിരിക്കുന്നു

അവിശ്വസനീയ വിലയിൽ റെഡ്‌മിയുടെ K30 അൾട്രാ പുറത്തിറക്കി

ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഷവോമിയുടെ XIAOMI REDMI K30 ULTRA എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .മികച്ച സവിശേഷതകളോടെയാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .64 മെഗാപിക്സൽ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .മറ്റു സവിശേഷതകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

XIAOMI REDMI K30 ULTRA

6.67 ഇഞ്ചിന്റെ അമലോഡ് ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റ് ഇത് നൽകുന്നുണ്ട് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് . MediaTek Dimensity 1000+ 5G പ്രോസ്സസറുകളിലാണ് ഈ ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8  ജിബി റാം വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ക്യാമറകൾക്കും മികച്ച സവിശേഷതകൾ തന്നെയാണ് നൽകിയിരിക്കുന്നത് .ക്വാഡ് പിൻ ക്യാമറകളിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത് .64  മെഗാപിക്സൽ +13  മെഗാപിക്സൽ + 5  മെഗാപിക്സൽ + 2 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസുകൾ എന്നിവയാണ് ഈ ഫോണുകൾക്ക് പിന്നിൽ നൽകിയിരിക്കുന്നത് .അതുപോലെ തന്നെ ഈ ഫോണുകൾക്ക് 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബി റാം + 128 ജിബിയുടെ സ്റ്റോറേജ് ,8 ജിബിയുടെ റാം കൂടാതെ 256 ജിബി സ്റ്റോറേജ് എന്നിവയിൽ വരെ ഈ ഫോണുകൾ പുറത്തിറങ്ങിയിരുന്നു .

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് CNY 1,999 രൂപയാണ് വില വരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം 21000 രൂപയാണ് വില വരുന്നത് .കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് CNY 2,199 അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം 24000 രൂപയ്ക്ക് അടുത്തും കൂടാതെ 8 ജിബി 256 ജിബി സ്റ്റോറേജ് മോഡലുകൾക്ക് CNY 2,699 (ഏകദേശം 30000 രൂപയും )ആണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo