വീണ്ടും ഷവോമി തരംഗം ; റെഡ്മി 9 ആഗസ്റ്റ് 27നു എത്തുന്നു,വില വെറും ?

HIGHLIGHTS

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

XIAOMI REDMI 9 എന്ന സ്മാർട്ട് ഫോണുകളാണ് ഈ മാസ്സം തന്നെ എത്തുന്നത്

ചിലപ്പോൾ ഇന്ത്യയിൽ എത്തുമ്പോൾ Redmi 9C എന്നായിരിക്കും പുറത്തിറങ്ങുന്നത്

വീണ്ടും ഷവോമി തരംഗം ; റെഡ്മി 9 ആഗസ്റ്റ് 27നു എത്തുന്നു,വില വെറും ?

ഷവോമിയുടെ പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങുന്നു .ഷവോമിയുടെ റെഡ്മി 9സി  എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ ആഗസ്റ്റ് അവസാനത്തോടുകൂടിയോ അല്ലെങ്കിൽ സെപ്റ്റംബർ ആദ്യമോ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഷവോമിയുടെ റെഡ്മി 9 പ്രൈം എന്ന സ്മാർട്ട് ഫോണുകൾ അടുത്തിടെയാണ് വിപണിയിൽ പുറത്തിറക്കിയിരുന്നത് .ഇപ്പോൾ റെഡ്മി 9 സീരിയസ്സിൽ അടുത്ത ബഡ്ജറ്റ് ഫോണുകൾ പുറത്തിറങ്ങുന്നുണ്ട് .Redmi 9A അല്ലെങ്കിൽ  9C നമുക്ക് പ്രതീക്ഷിക്കാവുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

Xiaomi Redmi 9C specifications

സ്മാർട്ട് ഫോണുകൾ 6.53-inch Full HD+ഡിസ്‌പ്ലേയിലാണ് (waterdrop notch cutout )പുറത്തിറങ്ങിയിരിക്കുന്നത്  .കൂടാതെ 1600 x 720 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass 3 ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസറുകൾ MediaTek Helio G35  ലാണ് പ്രവർത്തിക്കുന്നത് .കൂടാതെ  Android 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 3  ജിബിയുടെ റാം കൂടാതെ 64   ജിബിയുടെ വരെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച്  മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .റെഡ്മി നോട്ട് 9സി   സ്മാർട്ട് ഫോണുകൾക്ക്  ട്രിപ്പിൾ  പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ  + 5 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 5 എംപി സെൽഫി ക്യാമറകളും ഇതിനുണ്ട്.

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക്  5,000mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുകയില്ല .Redmi 9C മോഡലുകളുടെ വില ആരംഭിക്കുന്നത്  EUR 119 മുതലാണ് .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഈ സ്മാർട്ട് ഫോണുകൾക്ക് ഏകദേശം 10000 രൂപ റേഞ്ച് വരും .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo