ജിയോയുടെ ഉപഭോതാക്കൾ ശ്രദ്ധിക്കുക ;ഓഫറിന്റെ നിരക്ക് വർധിപ്പിച്ചു
101 രൂപയാണ് ജിയോയുടെ ഈ ഓഫറിൽ വർദ്ധിപ്പിച്ചത്
നിലവിൽ മികച്ച ഓഫറുകൾ നൽകുന്നതിൽ മുൻപന്തിയിലാണ് ജിയോ .എന്നാൽ കുറച്ചു നാളുകളായി ജിയോയുടെ ഓഫറുകൾ അത്ര ശ്രദ്ധനേടുന്നില്ല .ജിയോയുടെ മറ്റു നെറ്റ് വർക്കുകളിലേക്കുള്ള അൺലിമിറ്റഡ് നിർത്തിയതും ജിയോ ഉപഭോതാക്കളെ ഏറെ ചൊടിപ്പിച്ചിരുന്നു .എന്നാൽ ഇപ്പോൾ ഇതാ ജിയോയുടെ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു ഓഫറിന്റെ നിരക്ക് ഇപ്പോൾ വർദ്ധിപ്പിച്ചിരുന്നു .
Surveyജിയോയുടെ നിലവിൽ ലഭിക്കുന്ന 2020 എന്ന ഓഫറുകൾ ആണ് ഇപ്പോൾ വർദ്ധിപ്പിച്ചിരിക്കുന്നത് .2020 രൂപയുടെ റീച്ചാർജുകളിൽ ലഭിച്ചിരുന്ന ഓഫറുകൾ ഇനി മുതൽ 2,121 രൂപയാണ് നൽകേണ്ടത് .അതായത് 101 രൂപയുടെ വർദ്ധനവാണ് ഈ റീച്ചാർജുകളിൽ ഇപ്പോൾ അനുഭവപ്പെടുന്നത് .എന്നാൽ നിരക്കുകളിൽ ഉള്ള മാറ്റങ്ങൾ മാത്രമാണ് ഇപ്പോൾ ഉള്ളത് .മറ്റു ആനുകൂല്യങ്ങളിൽ ഒന്നും തന്നെ മാറ്റങ്ങൾ സംഭവിച്ചട്ടില്ല .
ജിയോയുടെ 2121 ഓഫറുകൾ
ജിയോയുടെ ഈ ഓഫറുകളിൽ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5GBയുടെ ഡാറ്റ കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് കോളുകളും അതുപോലെ തന്നെ മറ്റു കണക്ഷനുകളിലേക്കു 12000 മിനുറ്റുമാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .മുഴുവനായി ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 504 ജിബിയുടെ ഡാറ്റയാണ് .336 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .
Experienced Social Media And Content Marketing Specialist View Full Profile