BSNL 60 days plan: ദിവസം 5 രൂപ നിരക്കിൽ കിടു പ്ലാൻ, എയർടെലിനും ജിയോയ്ക്കും ചെക്ക്

BSNL 60 days plan: ദിവസം 5 രൂപ നിരക്കിൽ കിടു പ്ലാൻ, എയർടെലിനും ജിയോയ്ക്കും ചെക്ക്

സ്വകാര്യ ടെലികോം കമ്പനികളായ ജിയോയും എയർടെലും ഉയർന്ന റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുമ്പോൾ, ലാഭകരമായ പാക്കേജാണ് BSNL തരുന്നത്. പ്രതിദിനം വെറും 5 രൂപയിൽ താഴെ മാത്രം വിലയുള്ള റീചാർജ് പ്ലാൻ പൊതുമേഖല ടെലികോം തരുന്നു. ദീർഘകാലത്തേക്ക് അൺലിമിറ്റഡ് കോളിംഗ് തരുന്ന ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാനാണിത്. 2 മാസം വാലിഡിറ്റി പ്ലാനിന് തുച്ഛമായ വില മാത്രമാണ്. സ്വകാര്യ കമ്പനികളുടെ ഉയർന്ന നിരക്കുകളിൽ നിന്ന് ആശ്വാസത്തിന് ബിഎസ്എൻഎൽ 60 ദിവസ പ്ലാൻ തെരഞ്ഞെടുക്കാം. ബിഎസ്എൻഎല്ലിന്റെ ഈ മാസ് പ്ലാനിനെ കുറിച്ചുള്ള വിശദാംശങ്ങൾ അറിയാം.

Digit.in Survey
✅ Thank you for completing the survey!

BSNL Recharge Plan

കുറഞ്ഞ ചിലവിൽ കൂടുതൽ വാലിഡിറ്റിയും തടസ്സമില്ലാത്ത ടോൾക് ടൈമും വേണ്ടവർക്ക് പ്ലാൻ അനുയോജ്യമാണ്. 319 രൂപയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാനിൽ ലഭിക്കുന്നത്. മുമ്പ് പ്ലാനിൽ 65 ദിവസത്തെ കാലാവധിയാണുള്ളത്. എന്നാൽ ഡിസംബർ മുതൽ സർക്കാർ ടെലികോം ഈ പ്ലാനിന്റെ വാലിഡിറ്റി കുറച്ചു. നിലവിൽ 60 ദിവസമാണെങ്കിലും, ഇങ്ങനെയൊരു പ്ലാൻ സ്വകാര്യ ടെലികോമുകളിൽ ലഭ്യമല്ല. 319 രൂപ പ്ലാനിന് ദിവസേന 5 രൂപ മാത്രമാണ് ചെലവാകുന്നത്. മുമ്പ് 4.90 രൂപയായിരുന്നു ദിവസച്ചെലവ്.

Also Read: 200MP ക്വാഡ് ക്യാമറ Samsung Galaxy S25 Ultra വില കുറഞ്ഞു, മികച്ച EMI ഓഫറുകളും

പ്രീ പെയ്ഡ് വരിക്കാർക്ക് വേണ്ടിയുള്ള പ്ലാനിലെ ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

BSNL Recharge Plan

ബിഎസ്എൻഎൽ 319 രൂപ പ്ലാനിലെ ഓഫറുകൾ

60 ദിവസ വാലിഡിറ്റിയിൽ നിങ്ങൾക്ക് അ‌ൺലിമിറ്റഡ് കോളിങ് സേവനം ആസ്വദിക്കാം. ബിഎസ്എൻഎൽ 319 രൂപ പ്ലാനിൽ ഇൻകമിങ്, ഔട്ട്ഗോയിങ് കോളുകൾ അനുവദിച്ചിട്ടുണ്ട്.

പ്രതിദിനം 100 എസ്എംഎസ് സേവനവും ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നു. ആകെ 10GB ഡാറ്റയും സർക്കാർ ടെലികോമിൽ നിന്ന് ലഭ്യമാണ്. ഇത് രണ്ട് മാസം മുഴുവനും ലഭ്യമാകുന്ന ഡാറ്റ ഓഫറാണ്. ഈ ഡാറ്റ വിനിയോഗിച്ച് കഴിഞ്ഞാൽ 40kbps വേഗതയിലും ബിഎസ്എൻഎൽ ഇന്റർനെറ്റ് ആസ്വദിക്കാം. 300SMS ആനുകൂല്യങ്ങളും ബിഎസ്എൻഎൽ തരുന്നു.

അതേ സമയം ജിയോ, എയർടെലിൽ 28 ദിവസ പ്ലാനുകൾക്ക് തന്നെ 200 മുതൽ 300 രൂപ വരെയാകുന്നു. ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്ക് 319 രൂപ പ്ലാൻ മികച്ചതാണ്. പ്രതിദിന ഡാറ്റ പരിധിയില്ല എന്നതാണ് പ്ലാനിലെ മറ്റൊരു സവിശേഷത. കേരളം ഉൾപ്പെടെയുള്ള മിക്ക സർക്കിളുകളിലും സർക്കാർ ടെലികോമിന്റെ ബജറ്റ് പ്ലാൻ ലഭ്യമാണ്.

ശ്രദ്ധിക്കേണ്ടത്, 319 രൂപയുടെ പാക്കേജ് ഡാറ്റ ഓഫറുകൾക്ക് മികച്ചതായിരിക്കില്ല. എന്നാൽ കോളിങ്ങിനും ദീർഘ വാലിഡിറ്റിയിക്കും പ്ലാൻ നോക്കുന്നവർക്ക് ഇത് തെരഞ്ഞെടുക്കാം. ബിഎസ്എൻഎൽ Selfcare ആപ്പിലൂടെയോ വെബ്സൈറ്റിലൂടെയോ റീചാർജ് ചെയ്ത് പ്ലാൻ തെരഞ്ഞെടുക്കാം.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo