ChatGPT, Gemini മറ്റ് AI ഉപയോക്താക്കൾ ശ്രദ്ധിക്കുക, നിങ്ങളുടെ വിവരങ്ങൾ ഭദ്രമാണോ?

ChatGPT, Gemini മറ്റ് AI ഉപയോക്താക്കൾ ശ്രദ്ധിക്കുക, നിങ്ങളുടെ വിവരങ്ങൾ ഭദ്രമാണോ?

നിത്യജീവിതത്തിലെ മിക്ക കാര്യങ്ങൾക്കും ഇന്ന് നമ്മൾ AI ആശ്രയിക്കുന്ന പതിവിലേക്ക് എത്തി. ഇങ്ങനെ ChatGPT, Gemini ഉപയോഗിക്കുമ്പോൾ നമ്മൾ നൽകുന്ന വ്യക്തിഗത വിവരങ്ങളിലും അൽപം ശ്രദ്ധ വേണം. 2026-ലെ പുതിയ റിപ്പോർട്ടുകൾ പ്രകാരം, പല എഐ കമ്പനികളും തങ്ങളുടെ മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോക്താക്കൾ നൽകുന്ന വിവരങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇത് എഐ ഉപയോഗിക്കുന്നവരുടെ ഡാറ്റാ പ്രൈവസിയ്ക്ക് വെല്ലുവിളിയല്ലേ!

Digit.in Survey
✅ Thank you for completing the survey!

നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങളും ഔദ്യോഗിക രേഖകളും ഇങ്ങനെ ചോർത്തപ്പെടുന്നത്, മറ്റ് വ്യക്തികളിലേക്കും പൊതുഇടങ്ങളിലേക്കും എത്താൻ വഴി വയ്ക്കുന്നു. ഇതിന് ഭയപ്പെടേണ്ടതൊന്നുമില്ല, എന്നാൽ കൃത്യമായ സെറ്റിംഗ്സുകളിലൂടെയും മുൻകരുതലുകളിലൂടെയും പ്രതിരോധിക്കാൻ സാധിക്കും. എഐ ഡാറ്റ സംഭരിക്കുന്നത് തടയാൻ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സുരക്ഷാ ടിപ്പുകൾ താഴെ നൽകുന്നു.

AI നമ്മുടെ വിവരങ്ങൾ ശേഖരിക്കുന്നത് എങ്ങനെ?

AI പെട്ടെന്ന് ട്രെൻഡിങ്ങിലായ ഒരു ആധുനിക സാങ്കേതിക വിദ്യയില്ല. ശാസ്ത്ര ഗവേഷണത്തിനും മറ്റുമായി മെഷീൻ ലേണിംഗ് പോലുള്ള എഐ സേവനങ്ങൾ ഇവിടെയുണ്ടായിരുന്നു. എന്നാൽ 2023 അവസാനത്തോടെ OpenAI ChatGPT ആരംഭിക്കുമ്പോഴാണ് ഇതിൽ പുതിയ തലം വന്നത്. ഓപ്പൺ എഐ ലാർജ് ലാംഗ്വേജ് മോഡൽ (LLM) ആണ് അവതരിപ്പിച്ചത്. ഇതിന് പിന്നാലെ ചാറ്റ്ജിപിടി, ജെമിനിയും എഐ പ്രചാരം വർധിപ്പിച്ചു.

എഐ ജീവനക്കാർ തന്നെയാണ് സ്വകാര്യ വിവരങ്ങൾ എഐ പ്ലാറ്റ്ഫോമുകളിൽ ശേഖരിക്കപ്പെടുന്നെന്ന കാര്യം വെളിപ്പെടുത്തിയത്.

പൊതു AI മോഡലുകൾ ഉപയോഗിക്കുമ്പോൾ വ്യക്തിഗത ഡാറ്റയും സെൻസിറ്റീവ് വിവരങ്ങളും ഉടമസ്ഥാവകാശ വിവരങ്ങളും നൽകരുത്. കാരണം ഈ പ്ലാറ്റ്‌ഫോമുകൾ പലപ്പോഴും ഭാവി മോഡലുകൾക്കുള്ള ട്രെയിനിങ്ങിനുള്ള ഡാറ്റയായി ഉപയോഗിക്കുന്നു.

AI safety tips

രണ്ട് പ്രധാന സുരക്ഷാ വെല്ലുവിളികളാണ് ഇതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നത്. എഐക്ക് നൽകുന്ന നിർദ്ദേശങ്ങളിൽ (Prompts) കമ്പനികളുടെ അതീവ രഹസ്യവിവരങ്ങൾ ഉൾപ്പെടാൻ സാധ്യതയുള്ളത് ഹാക്കിങ്ങിന് വഴി വയ്ക്കും. ഔദ്യോഗിക ആവശ്യങ്ങൾക്കായി തങ്ങളുടെ പേഴ്സണൽ എഐ അക്കൗണ്ടുകൾ ഉപയോഗിക്കുന്നത്, കമ്പനിയുടെ പ്രധാനപ്പെട്ട വിവരങ്ങൾ പുറത്തുള്ള സെർവറുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിനും കാരണമാകുന്നു.

ഗിബ്ലി സ്റ്റൈലും മറ്റും പരീക്ഷിക്കുമ്പോൾ നമ്മൾ അപ്ലോഡ് ചെയ്യുന്ന ഫയലുകളും എഐയുടെ കൈവശമെത്തുകയാണ്. ഇവയെല്ലാം ഭാവി ട്രെയിനിങ്ങിനായി എഐ ഉപയോഗിക്കാതിരിക്കാൻ എന്തുചെയ്യണമെന്ന് വിശദീകരിക്കാം.

എങ്ങനെ ഡാറ്റ സേഫാക്കാം?

  1. സേഫ് പ്രോംപ്റ്റ് കൊടുക്കാം
  • ഇതിൽ ആദ്യം ചെയ്യേണ്ടത് സേഫ് പ്രോംപ്റ്റിങ്ങാണ്. നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും, കൃത്യമായ അഡ്രസും പോലുള്ള തിരിച്ചറിയൽ വിശദാംശങ്ങൾ പ്രോപ്റ്റിൽ (നിർദേശം) നൽകരുത്.
  • ബാങ്ക്, ക്രെഡിറ്റ് കാർഡ് വിവരങ്ങളും മെഡിക്കൽ റെക്കോഡുകളും ഉൾപ്പെടുത്തുന്നത് ഒഴിവാക്കുക.
  1. സെറ്റിങ്സിൽ Privacy & Data കൺട്രോൾ

ChatGPT പോലുള്ള ടൂളുകൾ ഉപയോഗിക്കുമ്പോൾ ഡാറ്റ & പ്രൈവസി സെറ്റിങ്സിൽ മാറ്റം വരുത്തണം. ഇതിനായി ചാറ്റ്ജിപിടി ഉപയോഗിക്കുന്ന ഗൂഗിൾ അക്കൌണ്ടിലെ സെറ്റിങ്സ് തുറക്കുക> ശേഷം ഡാറ്റ കൺട്രോൾ എന്ന ഓപ്ഷൻ നൽകാം. Improve the model for everyone എന്ന ഓപ്ഷൻ ഇവിടെ ലഭ്യമാകുന്നു. ഇത് ഓഫാക്കണം. നിങ്ങളുടെ ചാറ്റിലെ വിവരങ്ങൾ AI-യുടെ ഭാവി മോഡൽ പരിശീലിപ്പിക്കുന്നതിന് ഉപയോഗിക്കാതിരിക്കാനുള്ള നിയന്ത്രണമാണിത്.

Also Read: BSNL 60 days plan: ദിവസം 5 രൂപ നിരക്കിൽ കിടു പ്ലാൻ, എയർടെലിനും ജിയോയ്ക്കും ചെക്ക്

  1. പതിവായി ഹിസ്റ്ററി ഡിലീറ്റ് ചെയ്യുക

നിങ്ങൾ എഐ ഉപയോഗിച്ച ശേഷം അതിലെ ഹിസ്റ്ററി ഡിലീറ്റ് ചെയ്യുന്ന ശീലം പതിവാക്കുക.

  1. ലോഗിൻ മെയിൽ വഴിയാകാം

ചാറ്റ്ജിപിടി, ഗൂഗിൾ ജെമിനി എന്നിവയിലെല്ലാം പല മാർഗത്തിലുള്ള ലോഗിൻ രീതികളുണ്ട്. നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ AI സേവനവുമായി ലിങ്ക് ചെയ്യേണ്ടതില്ല. പകരം സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാത്ത ഒരു മെയിൽ ഐഡി ക്രിയേറ്റ് ചെയ്ത് ഇതുവഴി ലോഗിനാകാം. ഇതിന് മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ (MFA) ഫീച്ചറും ഓണാക്കിയാൽ കൂടുതൽ സുരക്ഷിതമാകും.

  1. പ്രൈവസി പോളിസി പരിശോധിക്കണേ!

ഒരു പുതിയ AI യിലേക്ക് കൈയെടുത്ത് വയ്ക്കുന്നതിന് മുന്നേ അതിന്റെ പ്രൈവസി പോളിസി കുക്കീസ് പരിശോധിക്കണം. എഐ പ്ലാറ്റ്ഫോം മൂന്നാം കക്ഷികളുമായി ഡാറ്റ ഷെയർ ചെയ്യാൻ അനുവദിക്കുന്നുണ്ടോ എന്ന് ഇവിടെ നിന്ന് അറിയാം.

  1. ടാസ്കിന് അനുസരിച്ച് എഐ തെരഞ്ഞെടുക്കണം

മൈക്രോസോഫ്റ്റ് 365 കോപൈലറ്റ്, ചാറ്റ്ജിപിടി എന്റർപ്രൈസ് പോലുള്ള എന്റർപ്രൈസ് ടൂളുകൾ ജോലി ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.

അതീവ രഹസ്യ ആവശ്യങ്ങൾക്കും വ്യക്തിഗത കാര്യങ്ങൾക്കും സ്വന്തം ഹാർഡ്‌വെയറിൽ പ്രവർത്തിക്കുന്ന ലോക്കൽ എഐ സേവനങ്ങളും പ്രയോജനപ്പെടുത്താവുന്നതാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo