COVID 19 !! ഇന്ത്യയിലെ വലിയ ടെക്കനോളജി പരുപാടി മാറ്റിവെച്ചു

HIGHLIGHTS

Coronavirus , COVID 19 എന്നിവ കാരണമാണ് മൊബൈൽ വേൾഡ് കോൺഗ്രസ് അടക്കം മാറ്റിയത്

COVID 19 !! ഇന്ത്യയിലെ വലിയ ടെക്കനോളജി പരുപാടി  മാറ്റിവെച്ചു

ചൈനയിൽ നിന്നും ഇപ്പോൾ കൊറോണ വയറസ് ഇന്ത്യയിലും എത്തിയിരിക്കുകയാണ് .ലോകമെമ്പാടും ഇപ്പോൾ കൊറോണ പിടിയിൽ ആയിരിക്കുകയാണ് .നമ്മുടെ സ്വന്തം കേരളത്തിലും കൊറോണ റിപ്പോർട്ട് ചെയ്തിരുന്നു .ഇപ്പോൾ ഇന്ത്യയുടെ തലസ്ഥാനത്തും കൊറോണ റിപ്പോർട്ട് ചെയ്തിരിക്കുന്നു .എന്നാൽ നമ്മൾ ഒരുതരത്തിലും പേടിക്കേണ്ട ആവിശ്യം ഇല്ല എന്ന് തന്നെയാണ് ആരോഗ്യ മന്ത്രാലയം പറയുന്നത് .

Digit.in Survey
✅ Thank you for completing the survey!

എന്നാൽ കോറോണയുടെ വരവോടുകൂടി ഏറ്റവും കൂടുതൽ പണി കിട്ടിയിരിക്കുന്നത് ടെക്ക്നോളജി മേഖലയ്ക്കാണ് .നമ്മൾ ഉപയോഗിക്കുന്ന പല ഉത്പന്നങ്ങളും മാനുഫാക്ച്ചർ നടക്കുന്നത് ചൈനയിലും ജപ്പാനിലും ആണ് .കൂടാതെ സ്മാർട്ട് ഫോൺ മേഖലയിലും ഇത് സാരമായി തന്നെ ബാധിച്ചിരിക്കുന്നു എന്ന് തന്നെ പറയാം .

കൂടാതെ റിയൽമിയുടെ ഫോണുകളുടെ ലോഞ്ചും ഓൺലൈൻ വഴി തന്നെയാണ് നടത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ .എന്നാൽ മറ്റു വലിയ പരിപാടികളും Coronavirus , COVID 19 കാരണം മാറ്റി വെച്ചിരിക്കുന്നു .Mobile World Congress, Facebook event, Facebook conference, Google Cloud next, Microsoft MVP Summit, Game Conference എന്നിങ്ങനെ പ്രധാന പല ടെക്ക്‌നോളജി പരിപാടികളും മാറ്റി വെച്ചിരിക്കുന്നു .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo