റിയലൻസ് ജിയോയുടെ പുതിയ പ്രഖ്യാപനങ്ങൾ ചിലപ്പോൾ ഇന്നുണ്ടാകും എന്നാണ് റിപ്പോർട്ടുകൾ .റിലയൻസ് ജിയോയുടെ 43th ആനുവൽ മീറ്റിംഗ് ആണ് ഇന്ന് .അതുകൊണ്ടു തന്നെ ചിലപ്പോൾ ഉപഭോതാക്കൾക്ക് പുതിയ ഓഫറുകളും അതുപോലെ തന്നെ ജിയോയുടെ ഫോൺ 3 യും പ്രതീഷിക്കാവുന്നതാണ് .കഴിഞ്ഞ ആനുവൽ മീറ്റിംഗിൽ എല്ലാം തന്നെ മികച്ച ഓഫറുകൾ ഒക്കെ ജിയോ നൽകിയിരുന്നു .
Survey
✅ Thank you for completing the survey!
ജൂലൈ 15 ഇന്നാണ് ഇത്തരത്തിൽ ജിയോയുടെ പുതിയ പ്രഖ്യാപനങ്ങൾ പ്രതീഷിക്കുന്നത് .ജിയോയുടെ 40th ആനുവൽ മീറ്റിംഗിൽ ആയിരുന്നു ജിയോയുടെ ഫീച്ചർ ഫോൺ പുറത്തിറക്കിയിരുന്നത് .വെറും 1500 രൂപയുടെ ചിലവിലായിരുന്നു ഇത്തരത്തിൽ ജിയോ ഫീച്ചർ ഫോണുകൾ റിലയൻസ് ജിയോ വിപണിയിൽ എത്തിച്ചിരുന്നത് .
അതുപോലെ തന്നെ റിലയൻസ് ജിയോയുടെ 41 th ആനുവൽ മീറ്റിംഗിൽ ആയിരുന്നു ജിയോ ഫോൺ 2 4ജി ഫോണുകൾ വിപണിയിൽ പുറത്തിറക്കിയിരുന്നത് .2018 ൽ ആയിരുന്നു ഇത്തരത്തിൽ ജിയോ ഫോൺ 2 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത് .മികച്ച വരവേൽപ്പായിരുന്നു ഈ രണ്ടു ബഡ്ജറ്റ് 4ജി ഫോണുകൾക്കും ലഭിച്ചിരുന്നത് .
അതുകൊണ്ടു തന്നെ ജിയോയുടെ 43th ആനുവൽ മീറ്റിഗിൽ ജിയോ ഉപഭോതാക്കൾക്ക് മികച്ച ഓഫറുകളും കൂടാതെ ചിലപ്പോൾ ജിയോ ഫോൺ 3 4ജി ഫോണുകളും പുറത്തിറക്കും .അതുപോലെ തന്നെ വലിയ ഡിസ്‌പ്ലേയിൽ ആയിരിക്കും ജിയോ ഫോൺ 3 ഫോണുകൾ വിപണിയിൽ പുറത്തിറക്കുന്നത് .