10000 രൂപ റെയ്ഞ്ചിൽ 5ജി ഫോണുകളുമായി റിയൽമി ?

HIGHLIGHTS

ഇന്ത്യൻ വിപണിയിൽ ഈ വർഷം ബഡ്ജറ്റ് 5ജി ഫോണുകൾ

റിയൽമി കൂടാതെ ജിയോ എന്നി ബഡ്ജറ്റ് 5ജി ഫോണുകൾ പ്രതീക്ഷിക്കാം

10000 രൂപ റെയ്ഞ്ചിൽ 5ജി ഫോണുകളുമായി റിയൽമി ?

ഇന്ത്യൻ വിപണിയിൽ ഇപ്പോൾ 14000 രൂപ റേഞ്ചിൽ വരെ 5ജി സ്സ്മാർട് ഫോണുകൾ ലഭ്യമാക്കുന്നുണ്ട് .അത് റിയൽമിയുടെ 8 5ജി സ്മാർട്ട് ഫോണുകളാണ് .13999 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ ആരംഭ വില വരുന്നത് .എന്നാൽ വരും വർഷങ്ങളിൽ റിയൽമിയിൽ നിന്നും സാധാരണ ഉപഭോതാക്കൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ ബഡ്ജറ്റ് റേഞ്ചിൽ 5ജി ഫോണുകൾ പുറത്തിറക്കുമെന്നാണ് റിയൽമിയുടെ CEO അറിയിച്ചിരിക്കുന്നത് .അടുത്ത വർഷം 10000 രൂപ ബഡ്ജറ്റിൽ തന്നെ 5ജി ഫോണുകൾ ഉണ്ടാകും എന്നും വ്യക്തമാക്കി .ജിയോ പുറത്തിറക്കുന്ന 5ജി ഫോണുകൾക്ക് ഒരു കനത്ത വെല്ലുവിളിതന്നെയാണ് ഇത് .

Digit.in Survey
✅ Thank you for completing the survey!

ജിയോയുടെ ബഡ്ജറ്റ് 5ജി ഫോണുകൾ 

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ 5ജി ഫോണുകൾ ഈ വർഷം അവസാനത്തോടുകൂടി തന്നെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഈ ജിയോ 5ജി ഫോണുകൾ Snapdragon 480 പ്രോസ്സസറുകളിൽ ആണ് വിപണിയിൽ എത്തുക എന്നതാണ് .

ഇതിന്റെ പ്രതീക്ഷിക്കുന്ന സവിശേഷതകളിൽ മറ്റൊന്നാണ് ഇതിന്റെ ഡിസ്പ്ലേ .ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ ആൻഡ്രോയിഡിന്റെ Android 11 പ്രോസ്സസറുകളിൽ ആകും പ്രവർത്തിക്കുക .ടട്രിപ്പിൾ പിൻ ക്യാമറകൾ പിന്നിൽ പ്രതീക്ഷിക്കാവുന്നതാണ് .

ഇപ്പോൾ ലഭിക്കുന്ന ലീക്കുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 13 മെഗാപിക്സൽ + 2 മെഗാപിക്സൽ + 8 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളിലും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലും പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ 5000mAh ന്റെ ബാറ്ററി ലൈഫും പ്രതീഷിക്കാവുന്നാതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo