HIGHLIGHTS
realme GT NEO 3 ഫോണുകളുടെ സെയിൽ ഫ്ലിപ്പ്കാർട്ടിൽ
ഓപ്പൺ സെയിലിലൂടെ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്
മെയ് മാസ്സത്തിൽ ആദ്യം ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരുന്ന സ്മാർട്ട് ഫോൺ ആയിരുന്നു Realme GT NEO 3 എന്ന സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 150W ഫാസ്റ്റ് ചാർജിംഗ് തന്നെയാണ് .ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇതാ ഓപ്പൺ സെയിലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
Surveyഡിസ്‌പ്ലേയുടെ സവിശേഷതകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.7-inch FHD+ AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .120Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Dimensity 8100 ലാണ് പ്രവർത്തനം നടക്കുന്നത് .
അതുപ്പോലെ തന്നെ Android 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു
ബാറ്ററിയിലേക്കു വരുകയാണെങ്കിൽ രണ്ടു ഓപ്‌ഷനുകൾ ലഭിക്കുന്നതാണ് .4500mAhന്റെ ബാറ്ററി കരുത്തിൽ 150W ഫാസ്റ്റ് ചാർജിങ്ങിൽ അതുപോലെ തന്നെ 5000mAhന്റെ ബാറ്ററി കരുത്തിൽ 80W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ 8+128GB വേരിയന്റുകൾക്ക് 36999 രൂപയാണ് വില വരുന്നത് .കൂടാതെ 42999 രൂപവരെ വില വരുന്നതാണ് .