മിഡ് റേഞ്ച് ഫോണിൽ 200MP Samsung ക്യാമറയോ! Vivo V70 FE ലോഞ്ച് പ്രഖ്യാപിച്ചു

മിഡ് റേഞ്ച് ഫോണിൽ 200MP Samsung ക്യാമറയോ! Vivo V70 FE ലോഞ്ച് പ്രഖ്യാപിച്ചു

സ്മാർട്ട്‌ഫോൺ ഫോട്ടോഗ്രാഫി പ്രേമികൾക്കായി വിവോ തങ്ങളുടെ കിടിലൻ ഒരു സ്മാർട്ട് ഫോൺ അവതരിപ്പിക്കുന്നു. മിഡ്-റേഞ്ച് ശ്രേണിയിലേക്ക് പ്രീമിയം ഫീച്ചറുകളുമായി Vivo V70 FE 5G ഉടൻ ലോഞ്ച് ചെയ്യുന്നു. 200MP Samsung സെൻസറിലാണ് വിവോ വി70 എഫ്ഇ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. 7,000mAh കൂറ്റൻ ബാറ്ററിയും 90W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമുള്ള ഫോണായിരിക്കും ഇത്.

Digit.in Survey
✅ Thank you for completing the survey!

ഇപ്പോഴിതാ വിവോ വി70 എഫ്ഇ സ്മാർട്ട് ഫോണിന്റെ ലോഞ്ച് എപ്പോഴാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 40000 രൂപയ്ക്ക് താഴെ വിലയിലാണ് ഫോൺ ലോഞ്ച് ചെയ്യുന്നത്. വിവോ വി70 ഫാൻ എഡിഷന്റെ ഫീച്ചറുകളും സവിശേഷതകളും വിശദമായി അറിയാം.

Vivo V70 FE 5G Launch Date India

ഇന്ത്യയിൽ വിവോ V70 FE ലോഞ്ച് ഏപ്രിൽ 2 ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ആമസോൺ, ഫ്ലിപ്കാർട്ട്, വിവോയുടെ വെബ്‌സൈറ്റ് വഴി ഫോൺ വിൽപ്പനയ്‌ക്കെത്തും.വി70 FE ഫോണിന് ഏകദേശം 40,000 രൂപയിൽ താഴെയായിരിക്കും വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. മൺസൂൺ ബ്ലൂ, നോർത്തേൺ ലൈറ്റ്സ് പർപ്പിൾ ഷേഡുകളിൽ സ്മാർട്ട് ഫോൺ രാജ്യത്ത് അവതരിപ്പിക്കുമെന്നാണ് വിവരം.

വിവോ വി70 എഫ്ഇ പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഡിസ്പ്ലേ: 6.83 ഇഞ്ച് 1.5K അൾട്രാ-ക്ലിയർ OLED ഡിസ്‌പ്ലേയാണ് വിവോ V70 ഫാൻ എഡിഷനിൽ കൊടുക്കുന്നത്. ഇത് 120Hz റിഫ്രഷ് റേറ്റും HDR10+ സപ്പോർട്ടും പിന്തുണയ്ക്കുന്നു. 1,900 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ട് വിവോ വി70 എഫ്ഇയിലുണ്ടാകും.

സോഫ്റ്റ് വെയർ: സ്മാർട്ട് ഫോണിൽ ഒറിജിൻ OS 6 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയറാണ് കൊടുക്കുന്നത്. ആറ് വർഷത്തെ സെക്യൂരിറ്റി പാച്ചുകൾ വിവോ വി70 എഫ്ഇയിൽ ലഭിക്കും.

ക്യാമറ: വിവോ വി70 FE 5ജിയിൽ 1/1.56-ഇഞ്ച് വലിപ്പമുള്ള സെൻസറാണ് കൊടുക്കുന്നത്. OIS സപ്പോർട്ട് ചെയ്യുന്ന 200MP അൾട്രാ-ക്ലിയർ പ്രൈമറി ക്യാമറ ഇതിനുണ്ടായിരിക്കുമെന്ന് വിവോ സ്ഥിരീകരിച്ചു. ഇതിൽ 8MP അൾട്രാവൈഡ് ലെൻസ് കൂടി വരുന്നു. ഫോണിൽ ക്യാമറ ഐലൻഡിന് താഴെ ഒരു AI ഓറ ലൈറ്റ് സെറ്റ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

Vivo V70 FE

ഫ്രണ്ട് ക്യാമറ: സ്മാർട്ട് ഫോണിന് മുൻവശത്ത്, ഓട്ടോഫോക്കസും f/2.2 അപ്പേർച്ചറുമുള്ള 50MP ഗ്രൂപ്പ് സെൽഫി ക്യാമറ ഉണ്ടാകും. AI ഫോട്ടോഗ്രാഫി സ്യൂട്ട് കൂടി ഇതിൽ കൊടുക്കുമെന്നാണ് വിവരം.

ബാറ്ററി: 90W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 7,000mAh സിലിക്കൺ കാർബൺ ബാറ്ററി വിവോ വി70 എഫ്ഇ ഫോണിൽ നൽകുമെന്നാണ് റിപ്പോർട്ട്.

Also Read: വീണ്ടും ഒരു പവർ കിംഗ്! 7,000mAh ബാറ്ററിയും 50MP ഫ്രണ്ട് ക്യാമറയുമായി Realme 16 5G

ഡ്യൂറബിലിറ്റി: പൊടിയും വെള്ളവും പ്രതിരോധിക്കാൻ ഫോണിന് IP68 + IP69 റേറ്റിംഗ് ഡ്യൂറബിലിറ്റിയുണ്ടാകും. ഇതിൽ വിവോ ഡ്യുവൽ സ്റ്റീരിയോ സ്പീക്കർ സിസ്റ്റവും കൊടുത്തേക്കും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo