വീണ്ടും ഒരു പവർ കിംഗ്! 7,000mAh ബാറ്ററിയും 50MP ഫ്രണ്ട് ക്യാമറയുമായി Realme 16 5G
സ്മാർട്ട്ഫോൺ വിപണിയിൽ വീണ്ടും ഒരു പവർ കിംഗ് Realme 16 5G വരുന്നു. പടുകൂറ്റൻ ബാറ്ററിയുള്ള റിയൽമി ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് പ്രഖ്യാപിച്ചു. ഇതുവരെ വന്ന റിയൽമി 14, റിയൽമി 15 ഫോണുകളിലൊന്നും ഇത്രയും വലിയ ബാറ്ററി നൽകിയിട്ടില്ല. എന്നാൽ വരാനിരിക്കുന്ന റിയൽമി ഫോണിൽ 7,000mAh ബാറ്ററിയാണ് കൊടുക്കുന്നത്. സാധാരണ സാംസങ് എം സീരീസിലെ ഫോണുകളിലാണ് ഇത്രയും വലിയ ബാറ്ററി നൽകുന്നത്.
Surveyബാറ്ററിയിൽ മാത്രമല്ല, സെൽഫി പ്രേമികളെ ഞെട്ടിച്ചുകൊണ്ട് 50MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ടാകുമെന്നാണ് സൂചന. അതിനാൽ വ്ലോഗർമാർക്കും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും ഇത് ഒരുപോലെ ഉപയോഗപ്പെടുന്ന ഫോണായിരിക്കും. ഇന്ത്യൻ വിപണിയിൽ മിഡ് റേഞ്ച് കാറ്റഗറിയിലേക്കാണ് റിയൽമി 16 5ജി ലോഞ്ച് ചെയ്യുന്നത്. ഈ പുതിയ ഫോണിന്റെ ഫോണിന്റെ ലോഞ്ച് തീയതിയും, പ്രതീക്ഷിക്കുന്ന വിലയും, മറ്റു പ്രധാന സവിശേഷതകളും മനസിലാക്കാം.
Realme 16 5G Price, Launch India
റിയൽമി 16 ഏപ്രിൽ 2 ന് ലോഞ്ച് ചെയ്യുമെന്നാണ് റിയൽമി സ്ഥിരീകരിച്ചത്. സ്മാർട്ട്ഫോണിന്റെ ലോഞ്ച് തീയതി റിയൽമി ഔദ്യോഗിക X അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തത്.
സ്മാർട്ട് ഫോണിന്റെ ഫീച്ചറുകളെ കുറിച്ചോ വിലയോ കുറിച്ചോ കമ്പനി വിവരങ്ങൾ പങ്കുവച്ചിട്ടില്ല. എന്നാലും 40,000 രൂപയ്ക്ക് അടുത്ത് ഫോണിന് വില ആയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
റിയൽമി 16 5ജി പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റുള്ള സ്മാർട്ട് ഫോണായിരിക്കും ഇത്. ഈ റിയൽമി ഫോണിൽ 6.57 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോൺ ഡിസ്‌പ്ലേ 4,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ട് ചെയ്യുമെന്നാണ് സൂചന. ഈ റിയൽമി ഫോണിൽ AGC ഡ്രാഗൺട്രെയിൽ അല്ലെങ്കിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനുള്ള സ്ക്രീനാണ് കൊടുക്കുന്നതെന്നാണ് സൂചന.

റിയൽമി 16 5ജിയിൽ മീഡിയടെക് ഡൈമെൻസിറ്റി 6400 ടർബോ ചിപ്‌സെറ്റ് കൊടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിൽ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 7.0 വേർഷൻ കൊടുക്കും. 3 വർഷത്തെ OS അപ്‌ഗ്രേഡുകളും 4 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഫോണിനുണ്ടാകുമെന്നാണ് റിപ്പോർട്ട്.
ഈ ഫോണിൽ 60W വരെ ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 7,000mAh ബാറ്ററി ഉൾപ്പെടുത്തുമെന്ന വാർത്തകളും വരുന്നുണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിന് റിയൽമി 16 5ജിയ്ക്ക് IP69 റേറ്റിങ്ങുണ്ടാകും.
ഈ റിയൽമി ഫോണിൽ ഡ്യുവൽ റിയർ ക്യാമറ കൊടുക്കുന്നു. 50MP പ്രധാന ക്യാമറയും 2MP ഡെപ്ത് സെൻസറും ഇതിൽ ഉൾപ്പെടുത്തും. മികച്ച സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50MP ഫ്രണ്ട് ക്യാമറയും നൽകുമെന്നാണ് റിപ്പോർട്ടുകൾ.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile