അമ്പരിപ്പിക്കുന്ന ബഡ്ജറ്റ് വിലയിൽ ഒപ്പോ A53 2020 ആഗസ്റ്റ് 25നു എത്തും

HIGHLIGHTS

ഒപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

Oppo A53 2020 എന്ന സ്മാർട്ട് ഫോണുകളാണ് ആഗസ്റ്റ് 25നു വിപണിയിൽ എത്തുന്നത്

അമ്പരിപ്പിക്കുന്ന ബഡ്ജറ്റ് വിലയിൽ  ഒപ്പോ A53 2020 ആഗസ്റ്റ് 25നു എത്തും

ഒപ്പോയുടെ മറ്റൊരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ കൂടി ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .Oppo A53 2020 എന്ന സ്മാർട്ട് ഫോണുകളാണ് ആഗസ്റ്റ് മാസ്സം 25 നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ നേരത്തെ തന്നെ ഇന്തോനേഷ്യയിൽ പുറത്തിറങ്ങിയിരുന്നു .ഈ ഫോണുകൾക്ക് അവിടെ DR 2,499,000 ആയിരുന്നു വിലവന്നിരുന്നത് .ഇന്ത്യൻ വിപണിയിലെ DR 2,499,000 വില താരതമ്മ്യം ചെയ്യുമ്പോൾ ഏകദേശം 13000 രൂപയ്ക്ക് അടുത്താണ് വില വരുന്നത് .കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ കൂടിയാണിത് .

Digit.in Survey
✅ Thank you for completing the survey!

Oppo A53 -സവിശേഷതകൾ 

 6.5 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .കൂടാതെ 1,600×720 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ  20:9 ആസ്പെക്റ്റ് റെഷിയോയും ഈ ഫോണുകൾക്കുണ്ട് .ഈ സ്മാർട്ട് ഫോണുകൾക്ക് octa-core Snapdragon 460 SoC പ്രോസ്സസറുകളാണുള്ളത് .അതുപോലെ തന്നെ ഒപ്പോയുടെ ഈ പുതിയ സ്മാർട്ട് ഫോണുകൾ  Android 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവയിൽ പുറത്തിറങ്ങുന്നതാണ് .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ പുതിയ ബഡ്ജറ്റ് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും അതുപോലെ തന്നെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .5,000mAh (supports 18W fast charging) ബാറ്ററി ലൈഫിലാണ് പുറത്തിറങ്ങുന്നത് .

4G LTE, Wi-Fi, Bluetooth, GPS, 3.5mm audio jack, കൂടാതെ USB Type-C എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ഇന്ത്യൻ വിപണിയിലെ DR 2,499,000 വില താരതമ്മ്യം ചെയ്യുമ്പോൾ ഏകദേശം 13000 രൂപയ്ക്ക് അടുത്താണ് വില വരുന്നത് .കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ കൂടിയാണിത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo